പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ
സ്വർണ്ണം
നിങ്ങൾ എൻ എസ് ഇ എൽ (നാഷണൽ സ്പോട്ട് എക്‌സ്‌ചേഞ്ച് ലിമിറ്റഡ്) മുഖേന ഇ-ഗോൾഡിൽ നിക്ഷേപിച്ചിട്ടുണ്ടെങ്കിൽ, ആ യൂണിറ്റുകളെ സ്വർണ്ണ നാണയമോ ബാറുകളോ പോലുള്ള ഭൗതിക സ്വർണ്ണമാക്കി മാറ്റുന്നതിനും അതിന്റെ ഡെലിവറിയ്ക്കും ഒരു
ലളിത നടപടിക്രമം
ഇന്ത്യക്കാരുടെ മനസ്സിൽ സ്വർണ്ണത്തിന് ഉയർന്ന മൂല്യമാണുള്ളത്. വിവാഹങ്ങൾ, സാമൂഹിക ചടങ്ങുകൾ
ഉത്സവങ്ങൾ എന്നിവയിൽ അവയ്ക്കു ഉയർന്ന അലങ്കാരിക മൂല്യമാണുള്ളത്.
മുണ്ട്. ഡീമാറ്റ് രൂപത്തിൽ കൈവശം വച്ചിരിക്കുന്ന ഇ-ഗോൾഡ് യൂണിറ്റുകൾ എൻ എസ് ഇ എൽ ൻ്റെ നിയുക്ത ഗുണഭോക്തൃ അക്കൗണ്ടിലേക്ക് മാറ്റേണ്ടതുണ്ട്. ഗുണഭോക്തൃ അക്കൗണ്ട് എന്നത് ഒരു വ്യക്തിയുടെ പേരിലുള്ള ഡീമാറ്റ് അക്കൗണ്ടാണ് (ഒറ്റയ്ക്കുള്ളത് അല്ലെങ്കിൽ ജോയിൻ്റായുള്ളത്). ഇത് ഒരു ബാങ്ക് അക്കൗണ്ടിന് സമാനമാണ്. ഇലക്ട്രോണിക് രൂപത്തിൽ ഡീമാറ്റ് യൂണിറ്റുകൾ കൈവശം വയ്ക്കുന്നതിനും അവയിൽ ഇടപാടുകൾ നടത്തുന്നതിനും അക്കൗണ്ട് ഉടമ ഈ അക്കൗണ്ട് ഉപയോഗിക്കേണ്ടതാണ്.
ചില
ലളിത നടപടിക്രമം
ഇന്ത്യക്കാരുടെ മനസ്സിൽ സ്വർണ്ണത്തിന് ഉയർന്ന മൂല്യമാണുള്ളത്. വിവാഹങ്ങൾ, സാമൂഹിക ചടങ്ങുകൾ
ഉത്സവങ്ങൾ എന്നിവയിൽ അവയ്ക്കു ഉയർന്ന അലങ്കാരിക മൂല്യമാണുള്ളത്.
ങ്ങൾ താഴെ :
ഡിഐഎസ് ഉം എസ്.ആർ.എഫ് ഉം സമർപ്പിക്കുക
നിങ്ങൾ ആദ്യം ഇ-ഗോൾഡ് യൂണിറ്റുകൾ ഡിപ്പോസിറ്ററി പാർട്ടിസിപ്പൻ്റിന് (ഡി.പി) സറണ്ടർ ചെയ്യേണ്ടതുണ്ട്. എൻ എസ് ഇ എൽ വെബ്‌സൈറ്റിൽ യഥേഷ്ടം ലഭ്യമായ സറണ്ടർ അഭ്യർത്ഥന ഫോമിനൊപ്പം (എസ്.ആർ.എഫ്) നിങ്ങൾ ഒരു ഡെലിവറി നിർദ്ദേശ സ്ലിപ്പ് ഡി.പി-ക്ക് സമർപ്പിക്കണം.
ഡി.പി, ഇ-ഗോൾഡ് യൂണിറ്റുകൾ ഡിഐഎസ് നെ അടിസ്ഥാനമാക്കി എൻ എസ് ഇ എൽ-ന് കൈമാറും. തുടർന്ന് ഡിപ്പോസിറ്ററി പങ്കാളി, ട്രാൻസ്ഫർ അഭ്യർത്ഥന ഫോമിൽ (ടി ആർ എഫ്) നിക്ഷേപകൻ്റെ ഒപ്പ് സാക്ഷ്യപ്പെടുത്തുകയും ഡിഐഎസ് അക്നോളജ്മെന്റിന് ഒപ്പം നിക്ഷേപകന് കൈമാറുകയും ചെയ്യുന്നു. ഡെലിവറി നിർദ്ദേശ സ്ലിപ്പിൻ്റെ ഒരു അക്നോളജ്മെന്റ് എടുക്കാൻ ഓർക്കുക. നിക്ഷേപകൻ പിന്നീട് എൻ എസ് ഇ എൽ ന് ഡിഐഎസ് ഉം എസ്.ആർ.എഫ് ഉം സമർപ്പിക്കുന്നു, താൻ ഡെലിവറി എടുക്കാൻ ഉദ്ദേശിക്കുന്ന കേന്ദ്രം വ്യക്തമാക്കുകയും ചെയ്യുന്നു.
ചാർജുകൾ അടയ്ക്കണം
ഡിഐഎസ് ന്റെയും എസ്.ആർ.എഫ് ന്റെയും പകർപ്പ് ലഭിച്ചാൽ, നാണയത്തിന്റെ/ബാറിന്റെ നിർമ്മാണത്തിനും പാക്കേജിംഗിനുമുള്ള നിരക്കുകളും ഡെലിവറി ചാർജുകളും വാറ്റ് (മൂല്യവർദ്ധിത നികുതി) ഉം മറ്റു കുടിശികകളും (എന്തെങ്കിലും ഉണ്ടെങ്കിൽ) എൻ എസ് ഇ എൽ കണക്കാക്കും.
സറണ്ടർ അഭ്യർത്ഥന ഫോമിൽ നൽകിയിരിക്കുന്ന ഇമെയിൽ ഐഡി വഴി ബന്ധപ്പെട്ട ക്ലയൻ്റിന് നൽകേണ്ട മൊത്തം തുക എക്സ്ചേഞ്ച് അറിയിക്കും. നിക്ഷേപകൻ “നാഷണൽ സ്പോട്ട് എക്സ്ചേഞ്ച് ലിമിറ്റഡിന്” അനുകൂലമായ ആവശ്യമായ തുകയുടെ ഒരു ചെക്ക് നിലവറയിൽ നിക്ഷേപിക്കേണ്ടതുണ്ട്. മുകളിലുള്ള അക്കൗണ്ടിൽ അടയ്‌ക്കേണ്ട തുക 50,000 രൂപയിൽ കൂടുതലാണെങ്കിൽ പേയ്‌മെൻ്റ് ഡിമാൻഡ് ഡ്രാഫ്റ്റായി സ്വീകരിക്കും.
കുറഞ്ഞ അളവിലുള്ള ഇ-ഗോൾഡ് യൂണിറ്റുകൾ 1gm സ്വർണ്ണ നാണയമായും 8gm, 10gm, 100gm, 1kg എന്നീ അളവുകളിൽ അല്ലെങ്കിൽ ഈ ഗുണിതങ്ങളുടെ സംയോജനമായും പരിവർത്തനം ചെയ്യാവുന്നതാണ്. 1 യൂണിറ്റ് ഇ-ഗോൾഡ് 1gm സ്വർണ്ണത്തിന് തുല്യമാണ്. പൊതുവായി ബാധകമായ നിരക്കുകൾ 8 ഗ്രാമിനും 10 ഗ്രാമിനും 200 രൂപ, 100 ഗ്രാമിന് 100 രൂപ എന്നിങ്ങനെയാണ്, 1 കിലോഗ്രാം വരെ സ്വർണം പരിവർത്തനം ചെയ്യുകയാണെങ്കിൽ നിരക്കുകളൊന്നുമില്ല.
ഡീമാറ്റ് യൂണിറ്റുകളുടെ സറണ്ടറിനെതിരെ ഭൗതിക ഡെലിവറി തിരഞ്ഞെടുക്കുമ്പോൾ, നിലവിലെ നിരക്ക് അനുസരിച്ച് നിങ്ങൾ വാറ്റ് അടയ്‌ക്കേണ്ടി വരും. എന്നിരുന്നാലും, ഇ-ഗോൾഡ് യൂണിറ്റുകൾ വാങ്ങുന്നതിനും വിൽക്കുന്നതിനും ഡീമാറ്റ് രൂപത്തിൽ ഡെലിവറി എടുക്കുന്നതിനും / നൽകുന്നതിനും, നിങ്ങൾ വാറ്റ്, ഒക്‌ട്രോയ് അല്ലെങ്കിൽ മറ്റ് നികുതികളൊന്നും നൽകേണ്ടതില്ല.
ഭൗതിക സ്വർണം നിലവറയിൽ സൂക്ഷിച്ചിരിക്കുന്നു
എൻ എസ് ഇ എൽ നിയുക്ത നിലവറയിൽ സൂക്ഷിക്കുന്ന 995 പരിശുദ്ധിയുള്ള ഭൗതിക സ്വർണ്ണത്തിന് തുല്യമായ സ്വർണ്ണം പൂർണ്ണമായും ഇൻഷ്വർ ചെയ്തിരിക്കുന്നു. എൻ എസ് ഇ എൽ നിലവറ, ഡെലിവറി ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ള പ്രത്യേക സ്ഥലങ്ങളിലും നിർദ്ദിഷ്ട അളവുകളിലും മാത്രം ഭൗതിക സ്വർണ്ണ ഡെലിവറി വാഗ്ദാനം ചെയ്യും. അഹമ്മദാബാദ്, മുംബൈ, ഡൽഹി, കൊൽക്കത്ത, ഇൻഡോർ, കാൺപൂർ, ജയ്പൂർ, ഹൈദരാബാദ്, കൊച്ചി, ബാംഗ്ലൂർ, ചെന്നൈ എന്നിവിടങ്ങളിൽ ഭൗതിക സ്വർണ്ണ ഡെലിവറി നടത്തും. പ്രസ്തുത കേന്ദ്രങ്ങളിൽ നിന്നുള്ള ഡെലിവറി നിർദ്ദേശ സ്ലിപ്പിൽ നിക്ഷേപകൻ തൻ്റെ ഇഷ്ടപ്പെട്ട കേന്ദ്രത്തെ കുറിച്ച് എൻ എസ് ഇ എൽ നെ അറിയിക്കണം.
നിക്ഷേപകന് ഏഴ് ദിവസത്തിന് ശേഷവും അപേക്ഷ സമർപ്പിച്ച തീയതി മുതൽ 15 ദിവസത്തിനുള്ളിലും നിയുക്ത നിലവറയിൽ നിന്ന് ചരക്ക് എടുക്കാൻ കഴിയും. 15 ദിവസത്തിനുള്ളിൽ ഡെലിവറി എടുക്കാത്ത സാഹചര്യത്തിൽ, മുഴുവൻ മാസത്തേക്കുള്ള സ്റ്റോറേജ് ചാർജുകളും അടയ്ക്കാൻ ഉടമ ബാധ്യസ്ഥനായിരിക്കും. തിരിച്ചറിയൽ രേഖയ്‌ക്കൊപ്പം ഡിഐഎസ് അക്നോളജ്മെന്റും ഒറിജിനൽ എസ്.ആർ.എഫ് ഉം നിങ്ങളുടെ കൈവശം ഉണ്ടായിരിക്കണം.
ഇ–ഗോൾഡിൻ്റെ ഭൗതിക വിതരണത്തിനുള്ള
ലളിത നടപടിക്രമം ഇന്ത്യക്കാരുടെ മനസ്സിൽ സ്വർണ്ണത്തിന് ഉയർന്ന മൂല്യമാണുള്ളത്. വിവാഹങ്ങൾ, സാമൂഹിക ചടങ്ങുകൾ
ഉത്സവങ്ങൾ എന്നിവയിൽ അവയ്ക്കു ഉയർന്ന അലങ്കാരിക മൂല്യമാണുള്ളത്.
:
- സറണ്ടർ അഭ്യർത്ഥന ഫോമിനൊപ്പം ഒരു ഡെലിവറി ഇൻസ്ട്രക്ഷൻ സ്ലിപ്പ് ഡിപിയിലേക്ക് സമർപ്പിക്കുക
- DIS അടിസ്ഥാനമാക്കി, NSEL അക്കൗണ്ടിലേക്ക് DP ഇ-ഗോൾഡ് യൂണിറ്റുകൾ ട്രാൻസ്ഫർ ചെയ്യുന്നു
- DP പിന്നീട് ട്രാൻസ്ഫർ അഭ്യർത്ഥന ഫോമിൽ (TRF) നിക്ഷേപകൻ്റെ ഒപ്പ് സാക്ഷ്യപ്പെടുത്തുകയും DIS ൻ്റെ അക്നോളജ്മെന്റിന് ഒപ്പം നിക്ഷേപകന് കൈമാറുകയും ചെയ്യും.
- SRF ൽ നൽകിയിരിക്കുന്ന ഇമെയിൽ ID വഴി നിക്ഷേപകന് നൽകാനുള്ള മൊത്തം തുക NSEL അറിയിക്കുന്നു
- ഡിഐഎസ്-ന്റെ അംഗീകാരം
- തുടർന്ന് നിക്ഷേപകൻ കേന്ദ്രം വ്യക്തമാക്കുന്ന ഡിഐഎസ് & എസ്ആർഎഫ് എൻഎസ്ഇഎല്ലിന് സമർപ്പിക്കുന്നു
- അവർ എവിടെ നിന്ന് ഡെലിവറി എടുക്കാൻ ഉദ്ദേശിക്കുന്നു
- നിർമ്മാണവും പാക്കേജിംഗ് ചാർജുകളും സംബന്ധിച്ച ചാർജുകൾ എൻഎസ്ഇഎൽ കണക്കാക്കുന്നു,
- തുടർന്ന് “നാഷണൽ സ്പോട്ട് എക്സ്ചേഞ്ച് ലിമിറ്റഡിന്” അനുകൂലമായി നിക്ഷേപകൻ DD/ചെക്ക് മുഖേന പ്രസ്തുത പേയ്‌മെൻ്റ് നടത്തേണ്ടതുണ്ട്.
സ്വർണ്ണം വാങ്ങാനുള്ള നമ്മുടെ കാരണങ്ങൾ വൈകാരികമോ മതപരമോ പരമ്പരാഗതമോ ആയ ആവശ്യങ്ങളാണ്. സ്വർണ്ണം വരുമാനം ഉണ്ടാക്കാത്ത ഒരു സമ്പത്താണെന്ന വസ്തുത നാം പലപ്പോഴും അവഗണിക്കുന്നു. ആഗോള സാമ്പത്തിക മാന്ദ്യം കാരണം ലോകമെമ്പാടുമുള്ള ആളുകൾ കഴിഞ്ഞ ഏതാനും വർഷങ്ങളായി സ്വർണ്ണത്തെ നിക്ഷേപമായി സ്വീകരിച്ചു. ഇത് സ്വർണ്ണത്തിൻ്റെ സിഎജിആർ (സംയുക്ത വാർഷിക വളർച്ചാ നിരക്ക്) കണക്കുകൾ മെച്ചപ്പെടുത്തി.
തങ്ങളുടെ സമ്പത്തിൻ്റെ ഒരു ഭാഗം സ്വർണ്ണത്തിലായിരിക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്ക്, പ്രസ്തുത വിഹിതം അവരുടെ പോർട്ട്ഫോളിയോയുടെ 10% കവിയുന്നില്ലെന്ന് ഉറപ്പാക്കണം. സ്വർണത്തിൽ നിക്ഷേപിക്കുന്നതിനുള്ള ചില വഴികൾ ഇതാ.
സ്വർണ്ണാഭരണങ്ങൾ, ബാറുകൾ, നാണയങ്ങൾ
ഇന്ത്യയിൽ സ്വർണം വാങ്ങുന്ന ഏറ്റവും സാധാരണമായ രൂപമാണിത്. ഈ രൂപത്തിന്റെ പ്രയോജനം, അത് സ്വന്തമായിട്ടുണ്ടായരിക്കുന്നത് നിങ്ങൾ ആസ്വദിക്കുന്ന അതേ സമയം തന്നെ അതിന്റെ മൂല്യം വർദ്ധിക്കുന്നു എന്നതാണ്. നിങ്ങൾ നാണയങ്ങളും ബാറുകളും വാങ്ങുകയാണെങ്കിൽ, നിങ്ങൾക്ക് അവ ബാങ്കുകളിൽ നിന്ന് ടാംപർ പ്രൂഫ് കവറുകളിൽ ലഭിക്കും, അങ്ങനെ പരിശുദ്ധി ഉറപ്പാക്കാനാകും. എന്നാൽ, അത് ആഭരണങ്ങളാണെങ്കിൽ നിങ്ങൾ വളരെ ഉയർന്ന നിർമ്മാണ ചാർജുകൾ നൽകേണ്ടിവരും എന്നതാണ് ദോഷ വശം.
നിങ്ങളുടെ സ്വർണ്ണത്തിന് ഹാൾമാർക്ക് സാക്ഷ്യപ്പെടുത്തിയത് അല്ലെങ്കിൽ സ്വർണ്ണത്തിൻ്റെ പരിശുദ്ധി മറ്റൊരു പോരായ്മയായി മാറുന്നു. ഹാൾമാർക്ക് സർട്ടിഫിക്കേഷൻ നേടുക എന്നത് നിങ്ങളുടെ വാങ്ങലിനുള്ള മറ്റൊരു ചെലവാണ്. നിങ്ങളുടെ ആഭരണങ്ങൾ പണമാക്കി മാറ്റുന്നത് അനാവശ്യമായ വിലപേശലിനും സ്വർണ്ണത്തിൻ്റെ ഗുണനിലവാരത്തെ കുറിച്ചുള്ള സംശയത്തിനും ഇടയാക്കുന്നു, കാരണം നിങ്ങൾ അത് വാങ്ങിയ സ്ഥലമല്ലാത്ത മറ്റൊരു സ്ഥലത്ത് വിൽക്കാൻ ശ്രമിക്കുന്നു. ഭൗതിക സ്വർണ്ണത്തിന്റെ കാര്യത്തിൽ നിങ്ങൾക്ക് സംഭരണച്ചെലവ് വരും. അവസാനത്തേതെങ്കിലും വളരെ പ്രധാപ്പെട്ട ഒരു കാര്യം, ഈ രൂപത്തിലുള്ള സ്വർണ്ണത്തിന് സമ്പത്ത് നികുതിയുണ്ടാകും എന്നതാണ്!
ഗോൾഡ് ഇടിഎഫ്
ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകൾ (ഇടിഎഫ് കൾ) റീട്ടെയിൽ നിക്ഷേപകർക്കിടയിൽ വളരെ ജനപ്രിയമായ നിക്ഷേപ മാർഗമായി ഉയർന്നുവന്നിട്ടുണ്ട്. ഗോൾഡ് ഇടിഎഫ് യൂണിറ്റ് 1 ഗ്രാം സ്വർണ്ണത്തിന് തുല്യമാണ്. അവ ഡീമാറ്റ് രൂപത്തിൽ ഇലക്ട്രോണിക് ആയി സൂക്ഷിക്കുകയും എക്സ്ചേഞ്ചുകളിൽ ട്രേഡ് ചെയ്യുകയും ചെയ്യുന്നു. അവർ നിക്ഷേപകർക്ക് സുരക്ഷിതത്വം, സൗകര്യം, പണലഭ്യത, സ്വർണ്ണത്തിൻ്റെ പരിശുദ്ധി എന്നീ നേട്ടങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഈ ഫണ്ടുകൾ 99.5% പരിശുദ്ധിയിൽ തത്തുല്യമായ അളവിൽ സ്റ്റാൻഡേർഡ് സ്വർണ്ണം സൂക്ഷിക്കേണ്ടതുണ്ട്. സ്വർണ്ണ ഇടിഎഫ് കളിൽ നിക്ഷേപിക്കുന്നതിന് നിങ്ങൾക്ക് ഒരു ബ്രോക്കിംഗ് അക്കൗണ്ടും ഡീമാറ്റ് അക്കൗണ്ടും ആവശ്യമാണ്.
ഗോൾഡ് ഇടിഎഫ് കൾ നിക്ഷേപകർക്ക് ഒരു നിശ്ചിത കാലയളവിൽ ചെറിയ അളവിൽ സ്വർണം വാങ്ങാനുള്ള അവസരം നൽകുന്നു. അവയുടെ കാര്യത്തിലുള്ള നേട്ടങ്ങൾ, പൂജ്യം സംഭരണച്ചെലവ്, മോഷണ സാധ്യതയില്ലായ്മ, ഭൗതിക സ്വർണ്ണത്തിൻ്റെ കാര്യത്തിലുള്ള മൂന്ന് വർഷത്തിന്റെ സ്ഥാനത്ത് ഒരു വർഷത്തിൽ കൂടുതൽ കൈവശം വെച്ചാലുള്ള നികുതി രഹിത മൂലധന നേട്ടം, സമ്പത്ത് നികുതിയും വാറ്റ് ഉം (മൂല്യവർദ്ധിത നികുതി) ഇല്ല എന്നിവയാണ്. നിലവിൽ 14 വ്യത്യസ്ത ഫണ്ട് ഹൗസുകളിലായി 25 വ്യത്യസ്ത ഗോൾഡ് ഇടിഎഫ് സ്കീമുകളുണ്ട്.
ഫണ്ടുകളുടെ ഗോൾഡ് ഫണ്ട്
ചില ഫണ്ട് ഹൗസുകൾ ഗോൾഡ് ഫണ്ട് ഓഫ് ഫണ്ടുകൾ ആരംഭിച്ചിട്ടുണ്ട്, അത് ഗോൾഡ് ഇടിഎഫ് കളിൽ നിക്ഷേപിക്കുന്നു, അതിനാൽ നിങ്ങൾക്ക് ഡീമാറ്റ് അക്കൗണ്ട് ആവശ്യമില്ല. ഈ നിക്ഷേപ ഓപ്ഷൻ ഒരു നിശ്ചിത കാലയളവിൽ സ്വർണ്ണത്തിൽ നിക്ഷേപിക്കുന്നത് പോലെ, ഒരു എസ്.ഐ.പി (സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെൻ്റ് പ്ലാൻ) ചെയ്യുന്നതിനുള്ള സൗകര്യം നൽകുന്നു. എന്നിരുന്നാലും ഇതിനൊരു ചെലവുണ്ട്. ഒരു വർഷത്തിനുള്ളിൽ നിക്ഷേപം വീണ്ടെടുക്കുകയാണെങ്കിൽ ഫണ്ട്-ഓഫ്-ഫണ്ടുകൾ സാധാരണയായി 1%-2% എക്സിറ്റ് ലോഡ് ഈടാക്കും. കൂടാതെ, 1.5% അധിക ചെലവ് അനുപാതവുമുണ്ട്.
ഇ–ഗോൾഡ്
ഒരു എൻഎസ്ഇഎൽ അംഗീകൃത പങ്കാളിയുമായി ഒരു ട്രേഡിംഗ് അക്കൗണ്ട് സജ്ജീകരിച്ച് നാഷണൽ സ്പോട്ട് എക്‌സ്‌ചേഞ്ച് ലിമിറ്റഡ് (എൻഎസ്ഇഎൽ) വാഗ്ദാനം ചെയ്യുന്ന ഇ-ഗോൾഡ് വാങ്ങാം. ഇ-ഗോൾഡിൻ്റെ ഓരോ യൂണിറ്റും ഒരു ഗ്രാം ഭൗതിക സ്വർണ്ണത്തിന് തുല്യമാണ്, അത് ഡീമാറ്റ് അക്കൗണ്ടിൽ സൂക്ഷിക്കുന്നു. ഗോൾഡ് ഇടിഎഫ് കൾ പോലെ, ഇ-ഗോൾഡ് യൂണിറ്റുകളും കസ്റ്റോഡിയൻ്റെ പക്കൽ സൂക്ഷിച്ചിരിക്കുന്ന തത്തുല്യമായ അളവിലുള്ള സ്വർണ്ണത്താൽ പൂർണ്ണമായി പിന്തുണയ്ക്കപ്പെടുന്നു. ഈ യൂണിറ്റുകൾ പ്രവൃത്തിദിവസങ്ങളിൽ രാവിലെ 10 മുതൽ രാത്രി 11.30 വരെ എക്സ്ചേഞ്ചിൽ ട്രേഡ് ചെയ്യപ്പെടുന്നു.
ഇ-ഗോൾഡിൽ നിക്ഷേപിക്കുന്നതിന്, നിക്ഷേപകർ പുതിയ ഡീമാറ്റ് അക്കൗണ്ട് തുറക്കേണ്ടതുണ്ട്, ഇക്വിറ്റിയിൽ ഇടപാട് നടത്താൻ ഉപയോഗിക്കുന്നതിൽ നിന്ന് വ്യത്യസ്തമാണിത്. അക്കൗണ്ട് തുറക്കുന്നതിനുള്ള നിരക്കുകൾ ഇതിൽ ഉൾപ്പെടും. ദീർഘകാല മൂലധന നേട്ട നികുതിയുടെ ആനുകൂല്യം ഇ-ഗോൾഡിൽ മൂന്ന് വർഷത്തിന് ശേഷം മാത്രമേ ലഭ്യമാകൂ, ഗോൾഡ് ഇടിഎഫ് കളിലും ഗോൾഡ് എഫ്.ഒ.എഫ് ലും ആണെങ്കിൽ അത് ഒരു വർഷത്തിന് ശേഷം ലഭ്യമാകും. കൂടാതെ, ഭൗതിക സ്വർണ്ണം പോലെ, നിക്ഷേപകർ സമ്പത്ത് നികുതി അടയ്ക്കാൻ ബാധ്യസ്ഥരാണ്.
ഗോൾഡ് ഫ്യൂച്ചറുകൾ
എം സി എക്സ് (മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച് ഓഫ് ഇന്ത്യ), എൻ സി ഡി ഇ എക്സ് (നാഷണൽ കമ്മോഡിറ്റി & ഡെറിവേറ്റീവ്സ് എക്സ്ചേഞ്ച് ലിമിറ്റഡ്) പോലുള്ള കമ്മോഡിറ്റി എക്സ്ചേഞ്ചുകൾ നിക്ഷേപകരെ ഒരു ഫ്യൂച്ചേഴ്സ് കരാറിലൂടെ സ്വർണ്ണത്തിൽ ട്രേഡിംഗ് പൊസിഷനുകൾ എടുക്കാൻ അനുവദിക്കുന്നു. ഭാവിയിൽ ഒരു നിർദ്ദിഷ്‌ട തീയതിയിൽ ഇന്ന് നിർണ്ണയിക്കുന്ന വിലയിൽ ഒരു നിശ്ചിത അളവ് സ്വർണം വാങ്ങുന്നതിനുള്ള (അല്ലെങ്കിൽ വിൽക്കുന്നതിനുള്ള) ഒരു കരാറാണ് ഗോൾഡ് ഫ്യൂച്ചേഴ്സ് കരാർ. നിങ്ങൾ സ്വർണ്ണ ഫ്യൂച്ചറുകൾ വാങ്ങുമ്പോൾ, കാലാവധി പൂർത്തിയാകുന്ന സമയത്ത് സ്വർണ്ണത്തിൻ്റെ വില കൂടുതലായിരിക്കുമെന്ന് നിങ്ങൾ അനുമാനിക്കുന്നു.
അതല്ലെങ്കിൽ ഭാവിയിൽ സ്വർണ്ണ വില കുറയുമെന്ന് നിങ്ങൾ കരുതുന്നുണ്ടെങ്കിൽ നിങ്ങൾക്ക് ഒരു ഷോർട്ട് പൊസിഷൻ എടുത്ത് പണമുണ്ടാക്കാം. ഫ്യൂച്ചേഴ്സ് ട്രേഡിംഗിന് കീഴിൽ, അപകടസാധ്യതകൾ വലുതാണ്, നിങ്ങളുടെ കണക്കുകൂട്ടലുകൾ അൽപ്പം പോലും തെറ്റിയാൽ, അത് നിങ്ങളുടെ പോർട്ട്ഫോളിയോയിൽ വലിയ നഷ്ടത്തിലേക്ക് നയിച്ചേക്കാം.
നിങ്ങൾ സ്വർണ്ണ ഫ്യൂച്ചറുകളിൽ നിക്ഷേപിക്കുകയാണെങ്കിൽ, കരാറിൻ്റെ കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് നിങ്ങളുടെ പൊസിഷൻ ഓഫ്സെറ്റ് ചെയ്യണം, അല്ലെങ്കിൽ ഭൗതിക സ്വർണ്ണ ഡെലിവറി എടുക്കണം. കമ്മോഡിറ്റി എക്സ്ചേഞ്ചുകൾ നിരവധി ചെറിയ സൈസ് കരാറുകൾ വാഗ്ദാനം ചെയ്യുന്നു. വാങ്ങുന്നയാൾ നിർമ്മാണ ചാർജുകളും മറ്റു നിയമാനുസൃത ലെവികളും നൽകണം. ഇവ ദേശീയ വിനിമയ സ്ഥാപനങ്ങളായതിനാൽ, മുംബൈ, അഹമ്മദാബാദ്, ഡൽഹി, ഹൈദരാബാദ്, ബാംഗ്ലൂർ, ചെന്നൈ, കൊൽക്കത്ത എന്നിവ ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ നിങ്ങൾക്ക് ഭൗതിക സ്വർണ്ണം ഡെലിവറി ചെയ്യാവുന്നതാണ്.
സ്വർണത്തിൻ്റെ നിലവിലെ ഉയർന്ന വില അതിൻ്റെ വർദ്ധിച്ചുവരുന്ന ഡിമാൻഡ് സൂചിപ്പിക്കുന്നു. ഈ രീതിയിൽ വില ഉയരുന്നത് തുടരുകയാണെങ്കിൽ, സമീപഭാവിയിൽ സ്വർണ്ണ നിക്ഷേപം തീർച്ചയായും മികച്ച വരുമാനം നൽകും. എന്നിരുന്നാലും, സ്വർണ്ണത്തിൽ നിക്ഷേപിക്കാൻ മതിയായ പണവും സമയവും ഉള്ളവർക്ക് മാത്രമേ ഈ ഓപ്ഷൻ പ്രാവർത്തികമാകൂ. നിങ്ങൾ ഉടൻ വിരമിക്കുകയാണെങ്കിൽ, സ്വർണ്ണത്തിൽ നിക്ഷേപിക്കുന്നത് നിങ്ങൾക്കുള്ള ഏറ്റവും മികച്ച ഓപ്ഷനായിരിക്കില്ല. അതിനുള്ള ചില കാരണങ്ങൾ ഇവയാണ്.
സ്ഥിര വരുമാനമില്ല
നിങ്ങൾ ജോലി ചെയ്തിരുന്ന കാലത്ത് നിങ്ങളുടെ കുടുംബം നടത്താൻ ഉപയോഗിച്ചിരുന്ന പതിവ് വരുമാനം നിങ്ങൾക്ക് ഉണ്ടായിരുന്നു. നിങ്ങൾ വിരമിക്കുമ്പോൾ ആ വരുമാന സ്രോതസ്സ് നിലയ്ക്കും. നിങ്ങൾക്ക് സ്ഥിരമായ വരുമാനം ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ, നിങ്ങൾ ശരിയായ ഉൽപ്പന്നങ്ങളിൽ നിക്ഷേപിക്കേണ്ടതുണ്ട്. നിങ്ങൾ സ്വർണത്തിൽ നിക്ഷേപിക്കുകയാണെങ്കിൽ, സ്വർണം നിങ്ങൾക്ക് തുടർച്ചയായ വരുമാനം നൽകാത്തതിനാൽ നിക്ഷേപിച്ച ഫണ്ടുകൾ ബ്ലോക്ക് ചെയ്യപ്പെടാനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ വിരമിക്കൽ കാലത്തോ അതിനു ശേഷമോ നിങ്ങൾക്ക് ആവശ്യമില്ലാത്ത പണം ഒറ്റത്തവണയായി നിക്ഷേപിക്കാവുന്ന നേട്ടവുമുള്ള ഒരു ഓപ്ഷനാണിത്. നിങ്ങളുടെ കുടുംബത്തിൻ്റെ പതിവ് ചെലവുകൾ നിലനിർത്താൻ, ഡിവിഡൻ്റുകളോ പലിശയോ വഴി നിങ്ങൾക്ക് സ്ഥിരമായ വരുമാനം നൽകുന്ന സാമ്പത്തിക ഉപകരണങ്ങളിൽ നിങ്ങൾ നിക്ഷേപിക്കണം. കഴിഞ്ഞ ഒരു പതിറ്റാണ്ടായി സ്വർണ വില വർധിച്ചുവരികയാണ്, എന്നാൽ അവ എവിടെ എത്തുമെന്ന് ആർക്കും അറിയില്ല. സ്വർണവില ഉയരാൻ തുടങ്ങിയപ്പോൾ തന്നെ പ്രവർത്തിച്ചവർക്കാണ് പിന്നീട് വന്നവരെക്കാൾ ഗുണം ലഭിക്കുക.
നിങ്ങൾക്ക് വളർച്ച ആവശ്യമാണ്
നിങ്ങളുടെ വിരമിക്കലിന് മുമ്പ് നിങ്ങൾ നിക്ഷേപിക്കുകയാണെങ്കിൽ, നിങ്ങൾ വിരമിക്കുമ്പോഴേക്കും ആ നിക്ഷേപങ്ങൾ നിങ്ങൾക്ക് നല്ല വരുമാനം നൽകുന്നുവെന്ന് നിങ്ങൾ ഉറപ്പാക്കണം. സ്വർണത്തിൻ്റെ മൂല്യം കുറച്ചുകാലമായി ഉയർന്നുകൊണ്ടേയിരിക്കുക ആയിരിക്കാം, എന്നാൽ വിലയുടെ കാര്യത്തിൽ സ്വർണത്തിന് എപ്പോഴും സ്ഥിരതയുണ്ടായിരുന്നില്ലെന്നാണ് ചരിത്രം തെളിയിക്കുന്നത്. സ്ഥിരമായ വളർച്ച കാണിക്കുന്ന ചില സാമ്പത്തിക ഉപകരണങ്ങളിൽ നിങ്ങളുടെ നിക്ഷേപം സുരക്ഷിതമാക്കണം. എന്നിരുന്നാലും, ഒരു നിക്ഷേപ ഓപ്ഷൻ എന്ന നിലയിൽ സ്വർണ്ണത്തെ പൂർണ്ണമായും തള്ളിക്കളയരുത്. നിങ്ങളുടെ നിക്ഷേപങ്ങൾ വൈവിധ്യവത്കരിക്കുകയും സ്വർണത്തിനായി കുറച്ച് ഫണ്ട് അനുവദിക്കുകയും ചെയ്യുക. ഒരു സാമ്പത്തിക ഉപകരണം പരാജയപ്പെടുമ്പോൾ മറ്റൊരു ഉപകരണം ഉപയോഗിച്ച് നഷ്ടം വീണ്ടെടുക്കാൻ അസറ്റ് അലോക്കേഷൻ നിങ്ങളെ സഹായിക്കുന്നു.
ഇപ്പോൾത്തന്നെ നിങ്ങളുടെ ഉടമസ്ഥതയിലുള്ള സ്വർണം
ഓരോ ഇന്ത്യൻ കുടുംബത്തിനും കുറച്ച് സ്വർണ്ണാഭരണമുണ്ട്. നിങ്ങൾക്കും സ്വർണ്ണാഭരണങ്ങൾ സ്വന്തമായുണ്ടെങ്കിൽ, അതിൻ്റെ മൂല്യം കണ്ടെത്തേണ്ട സമയമാണിത്. നിങ്ങളുടെ ഉടമസ്ഥതയിലുള്ള സ്വർണം ഇതിനകം നടത്തിയ നിക്ഷേപമാണ്. നിങ്ങൾക്ക് ഇതിനകം വേണ്ടത്ര ഉണ്ടെങ്കിൽ, നിങ്ങൾ വീണ്ടും സ്വർണ്ണത്തിൽ നിക്ഷേപിക്കുന്നത് ഒഴിവാക്കണം
ഓഹരികൾ മുതൽ ബോണ്ടുകൾ വരെ സാധ്യമായ എല്ലാ നിക്ഷേപ ഉപകരണങ്ങളും സാധാരണ റിട്ടേൺ നിരക്ക് പോലും നൽകാൻ പാടുപെടുന്ന ഈ ബുദ്ധിമുട്ടുപിടിച്ച കാലത്ത് സ്വർണ്ണം എക്കാലത്തെയും മികച്ച നിക്ഷേപ ഓപ്ഷനായി അതിൻ്റെ മഹത്വം നിലനിർത്തി. മറ്റെല്ലാ നിക്ഷേപ ഓപ്ഷനുകളും കടുത്ത സമ്മർദ്ദത്തിലായതിനാൽ, സ്വർണ്ണം പുതിയ നിക്ഷേപകരെ ആകർഷിക്കുന്നു, ഇത് വിലയെ പുതിയ ഉയരത്തിലേക്ക് തള്ളിവിടുന്നു. എന്നിരുന്നാലും, അശുദ്ധിയും പുനർവിൽപ്പന മൂല്യം സംബന്ധിച്ച പ്രശ്നങ്ങളും നിമിത്തം ആഭരണങ്ങൾ പോലുള്ള ഭൗതിക രൂപത്തിൽ സ്വർണ്ണം വാങ്ങുന്നത് വലിയൊരു പ്രശ്നമാണ്. അശുദ്ധി, സുരക്ഷിതത്വം എന്നിവയെ കുറിച്ചുള്ള ആശങ്കകളില്ലാതെ സ്വർണത്തിൽ നിക്ഷേപിക്കാൻ ഇപ്പോൾ നിങ്ങൾക്ക് നിങ്ങളുടെ ഡീമാറ്റ് അക്കൗണ്ട് ഉപയോഗിക്കാവുന്നതാണ്.
1. ഗോൾഡ് ഇടിഎഫ്
സ്വർണ്ണം സൂക്ഷിച്ചു വെക്കാതെ തന്നെ അതിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്ന നിക്ഷേപകർക്ക് സ്വർണ്ണ എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ട് (ഇടിഎഫ്) ഒരു മികച്ച ഓപ്ഷനാണ്. ഇതുപയോഗിച്ച് നിങ്ങൾക്ക് സ്വർണത്തിൻ്റെ യൂണിറ്റുകളിൽ നിക്ഷേപിക്കാം. ഗോൾഡ് ഇടിഎഫ് വാങ്ങാനും വിൽക്കാനും തുടങ്ങാൻ നിങ്ങൾക്ക് ഒരു ഡീമാറ്റ് അക്കൗണ്ട് മാത്രം മതി. ഈ പ്രക്രിയ മ്യൂച്വൽ ഫണ്ടുകളായി പ്രവർത്തിക്കുന്നു, സ്വർണ്ണത്തിൻ്റെ ഗുണനിലവാരത്തെ കുറിച്ച് നിങ്ങൾക്ക് ഉറപ്പുണ്ടായിരിക്കാനാകും. നിങ്ങളുടെ സ്വർണം സുരക്ഷിതമായി തുടരുന്നു, അത് വിൽക്കാൻ നിങ്ങൾ മാർക്കറ്റിൽ പോകേണ്ടതില്ല. ഗോൾഡ് ഇടിഎഫ് കൾ നിങ്ങൾക്ക് നികുതി ആനുകൂല്യങ്ങളും നൽകുന്നു. ഇതിനായി നിങ്ങൾക്ക് വളരെ കൂടുതൽ പണം ആവശ്യമില്ല എന്നതാണ് ഏറ്റവും നല്ല കാര്യം.
2. ഇ-ഗോൾഡ്
ഇലക്ട്രോണിക് സ്വർണ്ണത്തിലോ ഇ-ഗോൾഡിലോ നിക്ഷേപിക്കുന്നത് ഇക്കാലത്ത് വളരെ സാധാരണമാണ്, അത് നിക്ഷേപകർക്ക് കാര്യങ്ങൾ എളുപ്പമാക്കുന്നു. ഇതിനായി ഒരു ഡീമാറ്റ് അക്കൗണ്ട് തുറക്കാൻ എൻഎസ്ഇഎൽ വെബ്സൈറ്റിൽ പോയി നിക്ഷേപങ്ങളുടെ ഒരു ലിസ്റ്റ് കണ്ടെത്തുക മാത്രമാണ് നിങ്ങൾ ചെയ്യേണ്ടത്. ഗോൾഡ് ഇ-ഗോൾഡ് നിക്ഷേപത്തിന് നിങ്ങൾക്ക് പ്രത്യേക ഡീമാറ്റ് അക്കൗണ്ട് ആവശ്യമാണ്. നിങ്ങൾക്ക് അതു കിട്ടിക്കഴിഞ്ഞാൽ, സ്വർണ്ണം ഓൺലൈനിൽ ട്രേഡ് ചെയ്യാൻ വളരെ എളുപ്പമാണ്. നിങ്ങൾ സ്വർണ്ണ യൂണിറ്റുകളിൽ നിക്ഷേപിക്കുകയും അതിനനുസരിച്ച് ട്രേഡ് നടത്തുകയും വേണം. നിങ്ങൾക്ക് അവ എപ്പോൾ വേണമെങ്കിലും വിൽക്കുകയും അതിൻ്റെ വില നേടുകയും ചെയ്യാം.
3. സ്വർണ്ണ ഫണ്ടുകൾ
മ്യൂച്വൽ ഫണ്ട് നിക്ഷേപം പോലെയാണ് ഗോൾഡ് ഫണ്ടുകൾ. ഈ നിക്ഷേപത്തിന് ഒരു ഡീമാറ്റ് അക്കൗണ്ട് ആവശ്യമില്ല. ഡീമാറ്റ് അക്കൗണ്ടുള്ള മറ്റു സ്വർണ്ണ നിക്ഷേപ ഓപ്ഷനുകളിൽ നിന്ന് നിങ്ങൾക്ക് ലഭിക്കുന്ന എല്ലാ സൗകര്യങ്ങളും സ്വർണ്ണ ഫണ്ടുകളിൽ നിന്നും നിങ്ങൾക്ക് ലഭിക്കും. നിക്ഷേപത്തോടൊപ്പം നിങ്ങൾ സ്വർണം സംഭരിക്കുകയും പൂർണ സുരക്ഷ നിലനിർത്തുകയും ചെയ്യേണ്ടതില്ല. ഫണ്ട് ഹൗസുകളിൽ നിക്ഷേപിക്കുന്നതിന് മുമ്പ് അവയെ കുറിച്ച് മതിയായ ഗവേഷണം നടത്തുക.
സാന്ദ്രതയേറിയതും മൃദുവായതും തിളങ്ങുന്നതുമായ ഒരു ലോഹമായ സ്വർണ്ണം അതിൻ്റെ ഉയർന്ന മൂല്യം കാരണം പണ്ടുമുതലേ മനുഷ്യനുമായി ബന്ധപ്പെട്ടിരിക്കുന്നു, കഴിഞ്ഞ നൂറ്റാണ്ടിൽ ഫിയറ്റ് കറൻസിയാൽ വ്യാപകമായി മാറ്റിസ്ഥാപിക്കപ്പെടുന്നതു വരെ പണ നയങ്ങളുടെ ഏറ്റവും സാധാരണമായ അടിസ്ഥാനം സ്വർണ്ണ മാനദണ്ഡങ്ങളായിരുന്നു.
എന്തുകൊണ്ടാണ് സ്വർണ്ണം തിരഞ്ഞെടുക്കുന്നത്:
ആഗോള സമ്പദ്‌വ്യവസ്ഥയിലെ ഇന്നത്തെ അനിശ്ചിതത്വം വ്യത്യസ്ത അസറ്റ് ക്ലാസുകളിൽ നിന്നുള്ള നിക്ഷേപ വരുമാനത്തെ തളർത്തി. മാത്രമല്ല, ആഗോളതലത്തിൽ നാണയപ്പെരുപ്പത്തിൻ്റെ തോത് ഉയരുന്നതിനൊപ്പം ഇന്ധനവിലയും കുതിച്ചുയർന്നതോടെ, തങ്ങളുടെ നിക്ഷേപങ്ങൾക്ക് സുരക്ഷിതത്വവും മൂല്യവും നൽകുന്ന ഒരു നിക്ഷേപ ഉപകരണമായി നിക്ഷേപകർ സ്വർണത്തെ കാണുന്നു. പണപ്പെരുപ്പം ഉയരുന്നത് സ്വർണവില കുതിച്ചുയരാൻ കാരണമാകുമെന്ന് കരുതുന്ന ചിലർ മറുവാദം ഉന്നയിക്കുന്നതിനാൽ, പണപ്പെരുപ്പത്തിനെതിരായ ഒരു വേലിയായി സ്വർണം മാറുമോ എന്ന തർക്കം തുടരുമെങ്കിലും, ഉൽപ്പാദനത്തിനും ഉപഭോഗ ആവശ്യങ്ങൾക്കും മാത്രം ഉപയോഗിക്കുന്ന മറ്റ് ചരക്കുകളിൽ നിന്ന് വ്യത്യസ്തമായി, ഈ വിലയേറിയ ലോഹം പണമാണെന്ന് (സമ്പത്ത്) ഓർക്കണം. സമ്പത്തിൻ്റെ പ്രധാന സംഭരണിയാണ് സ്വർണ്ണം, ഇത് ഔദ്യോഗിക കറൻസി അല്ലെങ്കിലും ഈ വസ്തുത മാറ്റമില്ലാതെ തുടരുന്നു. പ്രത്യേകിച്ച് ഉയർന്ന പണപ്പെരുപ്പത്തിൻ്റെയും സാമ്പത്തിക പ്രതിസന്ധിയുടെയും കാലഘട്ടത്തിലാണ് ഒരാൾക്ക് സമ്പത്തിൻ്റെ അല്ലെങ്കിൽ വാങ്ങൽ ശേഷിയുടെ ഫലപ്രദമായ സംരക്ഷണം ആവശ്യമായി വരുന്നത്.
പണപ്പെരുപ്പവും സ്വർണവും
അത്യന്തം ഉയർന്ന പണപ്പെരുപ്പത്തിൻ്റെ കാലഘട്ടത്തിലൂടെ കടന്നുപോയ സിംബാബ്‌വെയിൽ സംഭവിച്ചതുപോലെ പണപ്പെരുപ്പം അതിൻ്റെ പൂർണ്ണ ഗതിയിൽ പ്രവർത്തിച്ചാൽ, ആശ്രയയോഗ്യമായ ഏക ആസ്തി മൂർത്തമായ ആസ്തികളായിരിക്കും. കടലാസ് കറൻസിക്ക് മൂല്യമില്ലാതാകുകയും കടം ആ കറൻസിയിലാകുകയും ചെയ്യാം. ഇതിനർത്ഥം പേപ്പർ കറൻസിയിലെ വിലകൾക്കും അർത്ഥമുണ്ടാകില്ല എന്നാണ്. എല്ലാ അസറ്റുകൾക്കും അപ്പോൾ മറ്റ് അസറ്റുകളുടെ അടിസ്ഥാനത്തിൽ വില നിശ്ചയിക്കുന്നു, പ്രത്യേകിച്ച് പണ സ്വഭാവമുള്ളവ, എക്സ്ചേഞ്ച് ഇടപാടുകളിൽ അവ കൂടുതൽ ഉപയോഗപ്രദമായതിനാൽ പ്രീമിയത്തിൽ ട്രേഡ് ചെയ്യപ്പെടും. അത്തരം സാഹചര്യങ്ങളിൽ, പണപ്പെരുപ്പത്തിനെതിരായ തികഞ്ഞ സംരക്ഷണമായി സ്വർണ്ണം വർത്തിക്കുന്നു. സ്വർണത്തിലുള്ളത് ഒരാളുടെ നിക്ഷേപത്തിൻ്റെ നാലിലൊന്ന് ആണെങ്കിൽപ്പോലും, പണപ്പെരുപ്പ പ്രവണതകൾക്കൊപ്പം പിടിച്ചുനിൽക്കാനാകാത്ത മറ്റു നിക്ഷേപങ്ങളുടെ നഷ്ടം അവർക്ക് നികത്താനാകും.
പണം വളരെ അടിയന്തിരമായി ആവശ്യമുള്ളപ്പോൾ ജീവിതത്തിലെ അനിശ്ചിതത്വങ്ങൾ പലപ്പോഴും അസുഖകരമായ സാഹചര്യങ്ങൾക്ക് വഴിയൊരുക്കുന്നു, സാധാരണയായി ഒരു വ്യക്തിക്ക് പണത്തിൻ്റെ കുറവുണ്ടാകുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ഒരു അലമാരയിൽ പൂട്ടിക്കിടക്കുന്നതിനു പകരം സ്വർണം ഉപയോഗപ്രദമാകുന്ന സമയമാണിത്.
ശ്രദ്ധേയമായ സവിശേഷത:
ഒരു സ്വർണ വായ്പ ലഭിക്കുമ്പോൾ, കടം വാങ്ങുന്ന ആൾക്ക് ഒരു വരുമാന സ്രോതസ്സ് ഉണ്ടായിരിക്കണമെന്നില്ല.
സമ്പാദ്യശീലം ഇല്ലാത്ത വീട്ടമ്മമാർക്കോ, മോശം ക്രെഡിറ്റ് ചരിത്രമുള്ളവർക്കോ (സിബിൽ/ക്രിസിൽ റേറ്റ്) വായ്പക്ക്
അർഹത നേടുന്നതിന് ഇത് വലിയൊരു സഹായമാകാം.
തടസ്സങ്ങളൊന്നുമില്ല:
ഗോൾഡ് ലോണുകൾ തൽക്ഷണമാണ്, അപേക്ഷിച്ച് 30 മിനിറ്റിനുള്ളിൽ അവ ലഭിക്കും, ബുദ്ധിമുട്ടുള്ള ഡോക്യുമെൻ്റേഷൻ ആവശ്യമില്ല, അംഗീകാരം ആവശ്യമില്ല. അത്തരം ലോണുകൾ സാധാരണയായി ഒരു വർഷത്തേക്ക് നൽകുന്നു, എന്നാൽ കടം വാങ്ങുന്നയാൾ ആഗ്രഹിക്കുമ്പോൾ ഫോർക്ലോസ് ചെയ്യാവുന്നതാണ്. സ്വർണ്ണ വായ്പകൾക്ക് 12% വരെ പലിശ ബാങ്കുകൾക്ക് ഈടാക്കാം, വായ്പയെടുക്കുന്നയാൾ കരാറിൽ പറഞ്ഞിരിക്കുന്നതു പോലെയുള്ള പലിശ നൽകണം. ഇത് മാസത്തിലോ ത്രൈമാസത്തിലോ അടയ്ക്കാം, എന്നാൽ ഇഎംഐ കൾ അടയ്‌ക്കേണ്ടതില്ല. പലിശ കൃത്യസമയത്ത് അടച്ചില്ലെങ്കിൽ, ബാങ്കിന് ഏകദേശം 2% പിഴ ഈടാക്കാം.
നടപടിക്രമം
ഇന്ത്യയിലെ മിക്കവാറും എല്ലാ ബാങ്കുകളും സ്വർണ്ണത്തിന് പകരമായി എളുപ്പത്തിൽ വായ്പകൾ വാഗ്ദാനം ചെയ്യുന്നു, മഞ്ഞ ലോഹത്തിൻ്റെ കുതിച്ചുയരുന്ന വില കണക്കിലെടുത്ത് സുരക്ഷിതമായ നിക്ഷേപമായി ഇത് കണക്കാക്കപ്പെടുന്നു. മിക്ക പണമിടപാടുകാരും സ്വർണ്ണത്തിൻ്റെ മൂല്യത്തിൻ്റെ 60% വരെ വായ്പയായി വാഗ്ദാനം ചെയ്യുന്നു. പ്രക്രിയ ആരംഭിക്കുന്നതിന്, ഒരു വ്യക്തി തൻ്റെ ബാങ്ക് സന്ദർശിച്ച് തൻ്റെ തീരുമാനം അറിയിച്ചാൽ മതി, തുടർന്ന് കടം കൊടുക്കുന്നയാൾ ആ സ്വർണ്ണത്തിൻ്റെ മൂല്യം വിലയിരുത്തവേ പൂരിപ്പിക്കാനായി ലളിതമായൊരു ഫോം നൽകും.
ബാങ്ക് നിയമിച്ച ഒരു ജ്വല്ലറാണ് മൂല്യനിർണ്ണയം നടത്തുന്നത്, അതിൻ്റെ ചാർജ് കടം വാങ്ങുന്നയാൾ അടയ്‌ക്കേണ്ടതുണ്ട്. കടം വാങ്ങുന്നയാൾ ആഭരണങ്ങൾ പണയപ്പെടുത്തുന്നതിന് തുടർന്ന് ബാങ്കിൽ ഒരു സ്റ്റാമ്പ് പേപ്പർ നൽകണം. കടം വാങ്ങുന്നയാളുടെ അക്കൗണ്ടിലേക്ക് ബാങ്ക് വായ്പ തുക ക്രെഡിറ്റ് ചെയ്യുന്നു, കടം വാങ്ങുന്നയാൾക്ക് തൻ്റെ അടിയന്തര ആവശ്യങ്ങൾ നിറവേറ്റാനായി തുക പിൻവലിക്കാൻ സ്വാതന്ത്ര്യമുണ്ട്. ഈ പ്രക്രിയ തീർത്തും ലളിതമല്ലായിരിക്കാം, എന്നാൽ കടം വാങ്ങുന്നയാൾക്ക് തൻ്റെ ആഭരണങ്ങൾ സുരക്ഷിതമായ കൈകളിലാണെന്ന ഉറപ്പുമുണ്ട്.
ഇന്ത്യക്കാരുടെ മനസ്സിൽ സ്വർണ്ണത്തിന് എന്ത് മൂല്യമാണുള്ളത്:
സ്വർണ്ണത്തിന് സാർവത്രിക സ്വീകാര്യതയുണ്ട്, കൂടാതെ ലോകമെമ്പാടുമുള്ള ഒരു അസറ്റ് ക്ലാസ് എന്ന നിലയിൽ അത് വളരെ വിലപ്പെട്ടതാണ്, എന്നാൽ ഇന്ത്യക്കാർ ഈ വിലയേറിയ ലോഹവുമായി വൈകാരികമായും ബന്ധപ്പെട്ടിരിക്കുന്നു. ഇന്ന് ഇന്ത്യ ഈ വിലയേറിയ ലോഹത്തിൻ്റെ ഏറ്റവും വലിയ ഉപഭോക്താവ് മാത്രമല്ല. പുരാതന കാലം മുതൽ, ഇന്ത്യയുടെ സാമൂഹിക ധാർമ്മികതയിൽ സ്വർണ്ണം എല്ലായ്പ്പോഴും നിർണായക പങ്ക് വഹിച്ചിട്ടുണ്ട്, പ്രധാനമായും ഹിന്ദുക്കൾക്കിടയിൽ ഈ ലോഹത്തിന് ഒരു വിശുദ്ധ സ്ഥാനം ഉണ്ട്.
എന്നിരുന്നാലും, എല്ലാ ഇന്ത്യക്കാരും സ്വർണ്ണാഭരണങ്ങൾ ധരിക്കുന്നു, വിവാഹങ്ങൾ, സാമൂഹിക ചടങ്ങുകൾ, ഉത്സവങ്ങൾ എന്നിവയിൽ അവയ്ക്ക് ഉയർന്ന അലങ്കാര മൂല്യമുണ്ട്.
കൂടാതെ, ഇന്ത്യക്കാർ മറ്റ് അവസരങ്ങളിലും സ്വർണ്ണം ഉപയോഗിക്കുന്നു. ഉദാഹരണത്തിന്, ഒരു പുതിയ വീട് നിർമ്മിക്കുമ്പോൾ, ആളുകൾ ഫൗണ്ടേഷന ലെവലിൽ കുറച്ച് സ്വർണ്ണം നിക്ഷേപിക്കുന്നതിനെ വളരെ ശുഭകരമായി വീക്ഷിക്കുന്നു.
മരണസമയത്ത്, ശവസംസ്കാരത്തിന് മുമ്പ് മരിച്ചയാളുടെ വായിൽ ചെറിയ അളവിൽ സ്വർണ്ണം വെക്കുന്നു. ഇന്നത്തെ ലോകത്ത്, സ്ഥിരമായ പണമൊഴുക്ക് മിക്കവാറും എല്ലാവരുടെയും മുൻഗണനയാണ്, അടിയന്തിരമായി പണം ആവശ്യമുള്ളവർക്ക് സ്വർണ്ണം തികഞ്ഞ ഉത്തരമായി മാറിയിരിക്കുന്നു.
സ്വർണ്ണത്തിനുള്ള വായ്പകൾ:
ഇക്കാരണത്താൽ പല ധനകാര്യ സ്ഥാപനങ്ങളും സ്വർണ്ണാഭരണങ്ങളുടെ മേൽ വായ്പകൾ നൽകുന്നതിന് മുൻഗണന നൽകിയിട്ടുണ്ട്, പലരും ആകർഷകമായ പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നു, പ്രത്യേകിച്ച് ചെറിയ നഗരങ്ങളിൽ, ഇടത്തരക്കാർക്ക് കൂടുതൽ സ്വർണ്ണ വായ്പകൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണിത്. സ്വർണ്ണാഭരണങ്ങളുടെ മേലുള്ള വായ്പ, പ്രസ്തുത ആഭരണങ്ങൾ വിൽക്കാതെ തന്നെ പണലഭ്യത സാധ്യമാക്കുന്ന ഒരു ഉൽപ്പന്നമാണ്.
സ്വർണാഭരണങ്ങളുടെ മേൽ വായ്പയെടുക്കുമ്പോൾ അവയെ നമുക്ക് ഉൽപ്പാദനക്ഷമമായി ഉപയോഗിക്കാനാകും. ആവശ്യമായ രേഖകൾ സമർപ്പിക്കുകയും സ്വർണ്ണത്തിൻ്റെ ഗുണനിലവാരം വിലയിരുത്തുകയും ചെയ്യുമ്പോൾ, ഉടൻ തന്നെ ലോൺ അനുവദിക്കും. വായ്പ പണമായോ ഡിമാൻഡ് ഡ്രാഫ്റ്റായോ ഒരു അക്കൗണ്ടിലേക്കുള്ള ഫണ്ട് ട്രാൻസ്ഫറായോ വിതരണം ചെയ്യാവുന്നതാണ്.
കടം വാങ്ങുന്നയാൾ തിരിച്ചടവിൽ വീഴ്ച വരുത്തിയാൽ :
കടം വാങ്ങുന്നയാൾ തിരിച്ചടവിൽ വീഴ്ച വരുത്തിയാൽ, സാധാരണ പലിശ നിരക്കിനു പുറമെ സാധാരണഗതിയിൽ പ്രതിവർഷം ഏകദേശം 2% പിഴപ്പലിശ അദ്ദേഹത്തിൽ നിന്ന് ഈടാക്കും.
സവിശേഷതകൾ:
സ്വർണ്ണാഭരണങ്ങൾക്കെതിരായ വായ്പകൾ വളരെ ആകർഷകമായ സവിശേഷതകളോടെയാണ് വരുന്നത്. പ്രക്രിയ സങ്കീർണ്ണമല്ല, വായ്പകൾ വേഗത്തിൽ വിതരണം ചെയ്യപ്പെടുന്നു, പേപ്പർ വർക്ക് വളരെ ലളിതമാണ്, തിരിച്ചടവ് ഓപ്ഷനുകൾ വളരെ എളുപ്പമാണ്, പലിശനിരക്ക് കുറവായതിനാൽ വളരെ ആകർഷകമാണ്.
അത്തരം വായ്പകൾക്ക് പണമായോ ഭൂസ്വത്തുകളായോ ഉള്ള ഈട് ആവശ്യമില്ല. സ്വർണത്തിൻ്റെ മൂല്യത്തിൻ്റെ 80% വരെ വായ്പയായി ലഭിക്കാം. സ്വർണ്ണ വായ്പകൾക്ക് ഏതു സമയത്തും പണലഭ്യതയുണ്ട്, അതേസമയം ഇഎംഐ പേയ്‌മെൻ്റുകൾ ബാധകമല്ല, സേവന നിരക്കുകൾ മാത്രമാണ് ബാധകമായ പലിശ. മാത്രമല്ല, ഒരു വ്യക്തിക്ക് തൻ്റെ സ്വർണ്ണാഭരണങ്ങൾ കടം കൊടുക്കുന്നയാളുടെ സുരക്ഷിതമായ കസ്റ്റഡിയിലാണെന്ന് ഉറപ്പുണ്ടായിരിക്കാനാകും.
സ്വർണ്ണത്തിൽ നിക്ഷേപിക്കുന്ന കാര്യത്തിൽ നിക്ഷേപകർക്ക് എപ്പോഴും ഒരു കാന്തിക ആകർഷണമുണ്ട്. ദീർഘകാല നിക്ഷേപത്തിന് റിസ്ക് കുറയ്ക്കാൻ കഴിയും, കൂടാതെ വരുമാനം ഏതാണ്ട് ഉറപ്പാണ്. ഇക്കാലത്ത് സ്വർണവില റെക്കോർഡ് ഉയരത്തിലെത്തുന്നത് കൂടുതൽ ആളുകളെ മഞ്ഞ ലോഹത്തിൽ നിക്ഷേപിക്കാൻ പ്രേരിപ്പിക്കുന്നു. ഇതിനകം സ്വർണത്തിൽ നിക്ഷേപിച്ചിട്ടുള്ളവർ ആഹ്ലാദഭരിതരും അല്ലാത്തവർ തങ്ങളുടെ ഓപ്ഷനുകൾ തൂക്കിനോക്കുന്നവരുമാണ്.
നിക്ഷേപ മാർഗ്ഗങ്ങൾ:
1. സ്പോട്ട് മാർക്കറ്റ് നിക്ഷേപം
ഒരു സ്പോട്ട് മാർക്കറ്റിൽ, ഇടപാടുകൾ ഉടനടി തീർപ്പാക്കുകയും വ്യക്തിഗത നിക്ഷേപകരെ അപേക്ഷിച്ച് വലിയ അളവിൽ സ്വർണം വ്യാപാരം ചെയ്യുകയും ചെയ്യുന്നു. ബാങ്കുകളോ ബുള്ളിയൻ അസോസിയേഷനുകളോ പോലുള്ള വലിയ സ്‌പോട്ട് മാർക്കറ്റുകളിൽ നിന്ന് ലോഹം വാങ്ങാൻ ഏത് വിദഗ്ധനും നിർദ്ദേശിക്കും, കാരണം അവ സാക്ഷ്യപ്പെടുത്തിയതും വിശ്വസനീയവുമായ സ്ഥാപനങ്ങളാണ്. പണം ലാഭിക്കാനോ അപകടസാധ്യത കുറയ്ക്കാനോ വേണ്ടി ഈ വിപണികൾ സ്വർണം നിങ്ങളുടെ കൈയിലേക്ക് ഭൗതികമായി മാറ്റില്ല. എല്ലാ നടപടിക്രമങ്ങളും പേപ്പർ വർക്കിലൂടെ പൂർത്തിയാക്കണം. അപ്പോൾ നിങ്ങൾക്ക് ഔദ്യോഗികമായി സ്വർണ്ണം സ്വന്തമാക്കാം, അത് വ്യാപാരം ചെയ്യാം.
2. ഫ്യൂച്ചേഴ്സ് ട്രേഡിംഗ്
സ്വർണ്ണത്തിൽ നിക്ഷേപിക്കുന്നതിനുള്ള ഒരു പ്രത്യേക മാർഗമാണിത്. ഭാവിയിൽ സ്വർണം വാങ്ങുന്നതിനോ വിൽക്കുന്നതിനോ ഉള്ള ഓർഡർ മുൻകൂട്ടി നിശ്ചയിച്ച വിലയിൽ നടപ്പിലാക്കുന്ന ഒരു പ്രത്യേക തീയതി നിങ്ങൾ തീരുമാനിക്കേണ്ടതുണ്ട്. അതിനുശേഷം നിങ്ങളുടെ മാനദണ്ഡങ്ങൾ സംബന്ധിച്ച് ട്രേഡിംഗ് കമ്പനിയുമായി ഒരു കരാർ ഒപ്പിടേണ്ടതുണ്ട്. വ്യാപാരം ചെയ്യപ്പെടുന്ന സ്വർണ്ണത്തിൻ്റെ അളവ് ഫ്യൂച്ചേഴ്സ് കരാറിൽ പ്രസ്താവിക്കുന്നു, ഉദാ, 1 ഗ്രാമിൻ്റെ വില അല്ലെങ്കിൽ 10 ഗ്രാമിൻ്റെ വില മുതലായവ. കരാർ അനുസരിച്ച് വ്യാപാരം ചെയ്യുന്ന സ്വർണ്ണത്തിൻ്റെ അളവ് വ്യത്യാസപ്പെടുന്നു.
3. ഭൗതിക സ്വർണ്ണം
സ്വർണ്ണ നിക്ഷേപത്തിലെ ഏറ്റവും സാധാരണവും എളുപ്പവുമായ മാർഗ്ഗമാണിത്. നിങ്ങൾക്ക് സ്വർണ്ണ നാണയങ്ങളും ബാറുകളും സ്വർണ്ണാഭരണങ്ങളും പോലും ഒരു ജ്വല്ലറിയിൽ നിന്നോ ബാങ്കിൽ നിന്നോ വാങ്ങാം. നിങ്ങൾക്ക് ഇത് നിങ്ങളുടെ ബാങ്ക് ലോക്കറിലോ നിങ്ങളുടെ വീട്ടിലെ സുരക്ഷിതമായ സ്ഥലത്തോ സൂക്ഷിച്ച് വിലകൾ വർദ്ധിക്കുന്നത് വരെ കാത്തിരിക്കാം. ഇന്ത്യക്കാർ പരമ്പരാഗതമായി ധാരാളം സ്വർണ്ണാഭരണങ്ങൾ കൈവശം വയ്ക്കുന്നു, കാരണം അവയ്ക്ക് വികാരപരമായ ഒരു മൂല്യമുണ്ട്, വിവാഹസമയത്തും മറ്റും അത് ആവശ്യവുമാണ്.
സ്വർണ്ണ വിലയെ നയിക്കുന്നത്:
1. നിക്ഷേപകർ
ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കൂടുതൽ നിക്ഷേപകർ സ്വർണത്തിലേക്ക് ഒഴുകിയെത്തുന്നതാണ് സ്വർണ വില ഉയരാനുള്ള പ്രധാന കാരണങ്ങളിലൊന്ന്. മറ്റെല്ലാ നിക്ഷേപങ്ങളും അനിശ്ചിതത്വത്തിലാണെന്ന് തോന്നുന്നതിനാൽ സ്വർണത്തിൻ്റെ ഉയരുന്ന വിലയും സുരക്ഷിത താവളമെന്ന നിലയും നിരവധി നിക്ഷേപകരെ ആകർഷിക്കുന്നു. നിക്ഷേപങ്ങളുടെ ആകെത്തുക സ്വർണവിലയെയും വിപണിയെയും മുന്നോട്ട് കൊണ്ടുപോകുന്നു.
2. എണ്ണ വില
സ്വർണ്ണത്തിൻ്റെയും എണ്ണയുടെയും വില എപ്പോഴും ബന്ധപ്പെട്ടിരിക്കുന്നു. അസംസ്‌കൃത എണ്ണയുടെ വിലക്കയറ്റം പണപ്പെരുപ്പം ഉളവാക്കുന്നതിനാലും സ്വർണം പണപ്പെരുപ്പത്തിനെതിരായ ഒരു സംരക്ഷണമായി കണക്കാക്കപ്പെടുന്നതിനാലും ആയിരിക്കാം ഇത് സംഭവിക്കുന്നത്. അങ്ങനെ, എണ്ണ വിലക്കയറ്റത്തിനെതിരായ ഒരു പ്രതിരോധമായി സ്വർണ്ണത്തെ ഉപയോഗിക്കാം. പണപ്പെരുപ്പം കൂടുമ്പോൾ മാത്രമാണ് സ്വർണത്തിൻ്റെ മൂല്യം കൂടുന്നത്. അതുകൊണ്ട് തന്നെ സ്വർണ വില ഉയരുന്നത് ഒരു പരിധിവരെ എണ്ണവില ഉയരുന്നത് നിമിത്തമാണെന്ന് കണക്കാക്കാം.
3. സെൻട്രൽ ബാങ്കുകളുടെ സ്വർണം വാങ്ങൽ
സെൻട്രൽ ബാങ്കുകൾ അവരുടെ സ്വർണ്ണ ശേഖരം ഉയർത്താനായി അന്താരാഷ്ട്ര നാണയ നിധി പോലുള്ള സ്ഥാപനങ്ങളിൽ നിന്ന് സ്വർണ്ണം വാങ്ങുന്നു. അവർ സ്വർണ്ണം വാങ്ങുകയോ വിൽക്കുകയോ ചെയ്യുമ്പോൾ അത് സ്വർണ്ണ വിലയിൽ സ്വാധീനം ചെലുത്തുന്നു. റിസർവ് ബാങ്ക് തങ്ങളുടെ കരുതൽ ശേഖരം വർദ്ധിപ്പിക്കുന്നതിനായി അടുത്തിടെ ഐ എം എഫ് ൽ നിന്ന് 200 ടൺ സ്വർണം വാങ്ങിയിരുന്നു.
കടപ്പാട്: ബഹുജന ശാക്തീകരണത്തിനുള്ള സാമ്പത്തിക സാക്ഷരതാ അജണ്ട (ജ്വാല)
ഉറവിടം: http://flame.org.in/