Click here to visit our old website

Color Mode Toggle

ഇത് പ്രോത്സാഹിപ്പിക്കുന്നത്:
Image 1 Image 2 Image 3 Image 4
ജനപ്രിയ തിരയലുകൾ: എൻ സി എഫ് ഐ, ടെൻഡർ, എഫ് ഇ പി എ

പ്രൊമോട്ട് ചെയ്തു:

സാമ്പത്തിക വിദ്യാഭ്യാസ പരിശീലന പരിപാടി (എഫ് ഇ ടി പി)

ഫിനാൻഷ്യൽ എഡ്യൂക്കേഷൻ ട്രെയിനിംഗ് പ്രോഗ്രാമിലൂടെ (എഫ് ഇ ടി പി) വ്യക്തികൾക്കും സംഘടനകൾക്കും നിഷ്പക്ഷമായ വ്യക്തിഗത സാമ്പത്തിക വിദ്യാഭ്യാസം നൽകാനും അതുവഴി രാജ്യത്തുടനീളം സാമ്പത്തിക സാക്ഷരത വർദ്ധിപ്പിക്കാനും എൻ.സി.എഫ്.ഇ വിഭാവനം ചെയ്യുന്നു. ഇന്ത്യയിലുടനീളം 6 മുതൽ 10 വരെ ക്ലാസുകൾ കൈകാര്യം ചെയ്യുന്ന സ്കൂൾ അധ്യാപകർക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് എഫ് ഇ ടി പി. വിദ്യാഭ്യാസം, അവബോധം എന്നീ രണ്ട് അടിസ്ഥാന ശിലകളിലാണ് ഈ പ്രോഗ്രാം നിർമ്മിച്ചിരിക്കുന്നത്: ഇത് ജനങ്ങളുടെ ജീവിതത്തെ ക്രിയാത്മകമായി സ്വാധീനിക്കാൻ കഴിയുന്ന ഒരു സുസ്ഥിര സാമ്പത്തിക സാക്ഷരതാ കാമ്പെയ്ൻ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നു. ഈ പ്രോഗ്രാമിലൂടെ, പങ്കെടുക്കുന്നവർ സമഗ്രമായ പരിശീലനത്തിന് വിധേയരാകുന്നു, വിജയകരമായി പൂർത്തിയാകുമ്പോൾ, അവരെ ‘മണി സ്മാർട്ട് ടീച്ചേഴ്സ്’ എന്ന് സാക്ഷ്യപ്പെടുത്തും. ഈ സർട്ടിഫൈഡ് അധ്യാപകർ സ്കൂളുകളിൽ സാമ്പത്തിക വിദ്യാഭ്യാസ ക്ലാസുകൾ നയിക്കാൻ സജ്ജരാകുന്നു. അവശ്യ സാമ്പത്തിക വൈദഗ്ധ്യങ്ങൾ നേടാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിലേക്ക് അവരുടെ പങ്ക്  ഉറപ്പുവരുത്തുന്നു ,  സമൂഹത്തിൽ  സാമ്പത്തിക സാക്ഷരതയും ശാക്തീകരണവും വളർത്തുക എന്ന വിശാലമായ ലക്ഷ്യത്തിലേക്ക് ഇത് സംഭാവന നൽകുന്നു. സ്കൂളിലെ വിദ്യാർത്ഥികളുടെ സാമ്പത്തിക അവബോധം രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന അധ്യാപകരുടെ പ്രസ്തുത പരിശീലനത്തിലൂടെ സാമ്പത്തിക വിദ്യാഭ്യാസമുള്ള ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിനുള്ള പ്രതിബദ്ധതയാണ് എൻ.സി.എഫ്.ഇ-യുടെ എഫ് ഇ ടി പി പ്രതിഫലിപ്പിക്കുന്നത്.
    fe_programs@ncfe.org.in
    +91- 022-68265115

ഞങ്ങളുടെ വാർത്താക്കുറിപ്പുകൾ സബ്സ്ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകളും അപ്‌ഡേറ്റുകളും ലഭിക്കുന്നതിന് ഇന്നുതന്നെ സൈൻ അപ്പ് ചെയ്യുക
 ജനപ്രിയ ഗവേഷണം: എൻ.സി.എഫ്.ഇ, ടെൻഡർ, ഫെപ
Skip to content