Color Mode Toggle

ഇത് പ്രോത്സാഹിപ്പിക്കുന്നത്:
Image 1 Image 2 Image 3 Image 4
ജനപ്രിയ തിരയലുകൾ: എൻ സി എഫ് ഐ, ടെൻഡർ, എഫ് ഇ പി എ

പ്രൊമോട്ട് ചെയ്തു:

പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ

തുടക്കക്കാർക്കുള്ള മ്യൂച്വൽ ഫണ്ട്

നിക്ഷേപകർക്ക് വ്യത്യസ്ത നിക്ഷേപ മാർഗങ്ങൾ ലഭ്യമാണ്. മ്യൂച്വൽ ഫണ്ടുകളും നിക്ഷേപകർക്ക് നല്ല നിക്ഷേപ അവസരങ്ങൾ വാഗ്ദാനം ചെയ്യുന്നു. എല്ലാ നിക്ഷേപങ്ങളെയും പോലെതന്നെ അവയ്ക്കും ചില അപകടസാധ്യതകൾ ഉണ്ട്. നിക്ഷേപ തീരുമാനങ്ങൾ എടുക്കുമ്പോൾ നിക്ഷേപകർ വിവിധ സാമ്പത്തിക ഉപകരണങ്ങളുടെ  നികുതി വകയിരുത്തിയ ശേഷം അപകടസാധ്യതകളും പ്രതീക്ഷിക്കുന്ന ആദായവും താരതമ്യം ചെയ്യണം. നിക്ഷേപ തീരുമാനങ്ങൾ എടുക്കുമ്പോൾ മ്യൂച്വൽ ഫണ്ട് സ്കീമുകളുടെ ഏജൻ്റുമാരും വിതരണക്കാരും ഉൾപ്പെടെയുള്ള വിദഗ്ധരിൽ നിന്നും കൺസൾട്ടൻ്റുകളിൽ നിന്നും നിക്ഷേപകർക്ക് ഉപദേശം തേടാവുന്നതാണ്. മ്യൂച്വൽ ഫണ്ടുകളുടെ പ്രവർത്തനത്തെക്കുറിച്ച് നിക്ഷേപകരെ ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെ, നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് നിക്ഷേപകരെ സഹായിച്ചേക്കാവുന്ന വിവരങ്ങൾ ചോദ്യോത്തര ഫോർമാറ്റിൽ നൽകാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.

നിക്ഷേപകർക്ക് യൂണിറ്റുകൾ ഇഷ്യൂ ചെയ്യുകയും ഓഫർ ഡോക്യുമെൻ്റിൽ വെളിപ്പെടുത്തിയിരിക്കുന്ന ലക്ഷ്യങ്ങൾക്കനുസൃതമായി സെക്യൂരിറ്റികളിൽ ഫണ്ടുകൾ നിക്ഷേപിക്കുകയും ചെയ്തുകൊണ്ട് വിഭവങ്ങൾ ശേഖരിക്കുന്നതിനുള്ള ഒരു സംവിധാനമാണ് മ്യൂച്വൽ ഫണ്ട്.

സെക്യൂരിറ്റികളിലെ നിക്ഷേപങ്ങൾ വ്യവസായങ്ങളുടെയും മേഖലകളുടെയും വിശാലമായ ക്രോസ്-സെക്ഷനിലുടനീളം വ്യാപിപ്പിക്കുന്നു, അത് അപകടസാധ്യത കുറയ്ക്കുന്നു. വൈവിധ്യവൽക്കരണം അപകടസാധ്യത കുറയ്ക്കുന്നു, കാരണം എല്ലാ സ്റ്റോക്കുകളും ഒരേ സമയം ഒരേ അനുപാതത്തിൽ ഒരേ ദിശയിലേക്ക് നീങ്ങണമെന്നില്ല. മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്ക് അവർ നിക്ഷേപിച്ച പണത്തിൻ്റെ അളവിന് അനുസൃതമായി യൂണിറ്റുകൾ നൽകുന്നു. മ്യൂച്വൽ ഫണ്ട് നിക്ഷേപകരെ യൂണിറ്റ് ഉടമകൾ (യൂണിറ്റ് ഹോൾഡർമാർ) എന്ന് വിളിക്കുന്നു.

നിക്ഷേപകർ അവരുടെ നിക്ഷേപത്തിന് ആനുപാതികമായി ലാഭനഷ്ടങ്ങൾ പങ്കിടുന്നു. കാലാകാലങ്ങളിൽ സമാരംഭിക്കുന്ന വ്യത്യസ്‌ത നിക്ഷേപ ലക്ഷ്യങ്ങളുള്ള നിരവധി സ്‌കീമുകളിലൂടെയാണ് മ്യൂച്വൽ ഫണ്ടുകൾ സാധാരണയായി പുറത്തുവരുന്നത്. പൊതുജനങ്ങളിൽ നിന്ന് ഫണ്ട് ശേഖരിക്കുന്നതിന് മുമ്പ്, സെക്യൂരിറ്റീസ് മാർക്കറ്റുകളെ നിയന്ത്രിക്കുന്ന സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയിൽ (SEBI) ഒരു മ്യൂച്വൽ ഫണ്ട് രജിസ്റ്റർ ചെയ്യേണ്ടതുണ്ട്.

1963-ൽ സ്ഥാപിതമായ യൂണിറ്റ് ട്രസ്റ്റ് ഓഫ് ഇന്ത്യ ആയിരുന്നു ഇന്ത്യയിലെ ആദ്യത്തെ മ്യൂച്വൽ ഫണ്ട്. 1990-കളുടെ തുടക്കത്തിൽ സർക്കാർ പൊതുമേഖലാ ബാങ്കുകൾക്കും സ്ഥാപനങ്ങൾക്കും മ്യൂച്വൽ ഫണ്ടുകൾ നടത്താൻ അനുമതി നൽകി.

1992-ൽ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ആക്ട് പാസാക്കി. സെബി യുടെ ലക്ഷ്യങ്ങൾ ഇവയാണ് – സെക്യൂരിറ്റികളിലെ നിക്ഷേപകരുടെ താൽപ്പര്യം സംരക്ഷിക്കുക, സെക്യൂരിറ്റീസ് മാർക്കറ്റിൻ്റെ വികസനം പ്രോത്സാഹിപ്പിക്കുക, അതിനെ നിയന്ത്രിക്കുക.

മ്യൂച്വൽ ഫണ്ടുകളെ സംബന്ധിച്ചിടത്തോളം, നിക്ഷേപകരുടെ താൽപ്പര്യം സംരക്ഷിക്കാനായി സെബി  നയങ്ങൾ രൂപീകരിക്കുകയും മ്യൂച്വൽ ഫണ്ടുകളെ നിയന്ത്രിക്കുകയും ചെയ്യുന്നു. 1993-ൽ മ്യൂച്വൽ ഫണ്ടുകൾക്കായുള്ള ചട്ടങ്ങൾ സെബി  പുറപ്പെടുവിച്ചു. അതിനുശേഷം, സ്വകാര്യമേഖലാ സ്ഥാപനങ്ങൾ സ്പോൺസർ ചെയ്യുന്ന മ്യൂച്വൽ ഫണ്ടുകൾക്ക് മൂലധന വിപണിയിൽ പ്രവേശിക്കാൻ അനുമതി നൽകി. 1996-ൽ പ്രസ്തുത ചട്ടങ്ങൾ പൂർണ്ണമായി പരിഷ്കരിക്കുകയും പിന്നീട് കാലാകാലങ്ങളിൽ ഭേദഗതി ചെയ്യുകയും ചെയ്തു. നിക്ഷേപകരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ സെബി  കാലാകാലങ്ങളിൽ മ്യൂച്വൽ ഫണ്ടുകൾക്ക് മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.

വിദേശ സ്ഥാപനങ്ങൾ പ്രമോട്ട് ചെയ്യുന്നവ ഉൾപ്പെടെ, പൊതുമേഖലയിലോ സ്വകാര്യമേഖലയിലോ ഉള്ള സ്ഥാപനങ്ങൾ പ്രമോട്ട് ചെയ്യുന്ന എല്ലാ മ്യൂച്വൽ ഫണ്ടുകളെയും നിയന്ത്രിക്കുന്നത് ഒരേ ചട്ടങ്ങളാണ്. ഈ മ്യൂച്വൽ ഫണ്ടുകൾക്കുള്ള റെഗുലേറ്ററി നിബന്ധനകളിൽ വ്യത്യാസമില്ല, എല്ലാം SEBIയുടെ നിരീക്ഷണത്തിനും പരിശോധനകൾക്കും വിധേയമാണ്. ഈ സ്ഥാപനങ്ങൾ സ്പോൺസർ ചെയ്യുന്ന മ്യൂച്വൽ ഫണ്ടുകൾ ആരംഭിക്കുന്ന സ്കീമുകളുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ സമാന തരത്തിലുള്ളതാണ്.

ഒരു ട്രസ്റ്റിൻ്റെ രൂപത്തിൽ ഒരു മ്യൂച്വൽ ഫണ്ട് സജ്ജീകരിക്കുന്നു, അതിൽ സ്പോൺസർ, ട്രസ്റ്റികൾ, അസറ്റ് മാനേജ്മെൻ്റ് കമ്പനി (എഎംസി), കസ്റ്റോഡിയൻ എന്നിവ അടങ്ങിയിരിക്കുന്നു. ഒരു കമ്പനിയുടെ പ്രൊമോട്ടർ പോലെയുള്ള ഒരു സ്പോൺസർ അല്ലെങ്കിൽ ഒന്നിലധികം സ്പോൺസർമാരാണ് ട്രസ്റ്റ് സ്ഥാപിക്കുന്നത്. യൂണിറ്റ് ഉടമകളുടെ പ്രയോജനത്തിനായി ‌മ്യൂച്വൽ ഫണ്ടിന്റെ ട്രസ്റ്റികൾ അതിൻ്റെ സ്വത്ത് കൈവശം വയ്ക്കുന്നു. സെബി  അംഗീകരിച്ച അസറ്റ് മാനേജ്മെൻ്റ് കമ്പനി (എഎംസി) വിവിധ തരത്തിലുള്ള സെക്യൂരിറ്റികളിൽ നിക്ഷേപം നടത്തിക്കൊണ്ട് ഫണ്ടുകൾ കൈകാര്യം ചെയ്യുന്നു. സെബി യിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കസ്റ്റോഡിയൻ, ഫണ്ടിൻ്റെ വിവിധ സ്കീമുകളുടെ സെക്യൂരിറ്റികൾ അതിൻ്റെ കസ്റ്റഡിയിൽ സൂക്ഷിക്കുന്നു. എഎംസി  യ്ക്ക് മേൽനോട്ടം വഹിക്കാനും നിർദ്ദേശം നൽകാനുമുള്ള പൊതുവായ അധികാരം ട്രസ്റ്റികളിൽ നിക്ഷിപ്തമാണ്. മ്യൂച്വൽ ഫണ്ടിന്റെ പെർഫോമൻസും അത് സെബി യുടെ ചട്ടങ്ങൾ പാലിക്കുന്നുണ്ടോയെന്നും  അവർ നിരീക്ഷിക്കുന്നു.

ട്രസ്റ്റി കമ്പനിയുടെയോ ബോർഡ് ഓഫ് ട്രസ്റ്റീസിൻ്റെയോ ഡയറക്ടർമാരിൽ മൂന്നിൽ രണ്ട് ഭാഗമെങ്കിലും സ്വതന്ത്രരായിരിക്കണം, അതായത് അവർ സ്പോൺസർമാരുമായി ബന്ധപ്പെട്ടവർ ആയിരിക്കരുത്, എന്ന് സെബി യുടെ ചട്ടങ്ങൾ അനുശാസിക്കുന്നു. കൂടാതെ, എഎംസി  യുടെ 50% ഡയറക്ടർമാരും സ്വതന്ത്രരായിരിക്കണം. ഏതെങ്കിലും സ്കീമുകൾ ആരംഭിക്കുന്നതിന് മുമ്പ് എല്ലാ മ്യൂച്വൽ ഫണ്ടുകളും സെബി യിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്.

ഒരു മ്യൂച്വൽ ഫണ്ടിൻ്റെ ഒരു പ്രത്യേക സ്കീമിൻ്റെ പെർഫോമൻസിനെ സൂചിപ്പിക്കുന്നത് അതിന്റെ നെറ്റ് അസറ്റ് വാല്യൂ (എൻ.എ.വി) ആണ്.

മ്യൂച്വൽ ഫണ്ടുകൾ നിക്ഷേപകരിൽ നിന്ന് ശേഖരിക്കുന്ന പണം സെക്യൂരിറ്റീസ് മാർക്കറ്റുകളിൽ നിക്ഷേപിക്കുന്നു. ലളിതമായി പറഞ്ഞാൽ, സ്‌കീമിൻ്റെ കൈവശമുള്ള സെക്യൂരിറ്റികളുടെ മാർക്കറ്റ് വാല്യൂ ആണ് നെറ്റ് അസറ്റ് വാല്യൂ. സെക്യൂരിറ്റികളുടെ മാർക്കറ്റ് വാല്യൂ അഥവാ വിപണി മൂല്യം ഓരോ ദിവസവും മാറുന്നതിനാൽ, ഒരു സ്കീമിൻ്റെ എൻ.എ.വി  യും അനുദിനം വ്യത്യാസപ്പെടുന്നു. ഒരു പ്രത്യേക തീയതിയിലെ സ്കീമിൻ്റെ മൊത്തം യൂണിറ്റുകളുടെ എണ്ണം കൊണ്ട് ഹരിക്കുന്നതാണ് ഒരു സ്കീമിൻ്റെ സെക്യൂരിറ്റികളുടെ മാർക്കറ്റ് മൂല്യമാണ് ഓരോ യൂണിറ്റിനുമുള്ള എൻ.എ.വി . ഉദാഹരണത്തിന്, ഒരു മ്യൂച്വൽ ഫണ്ട് സ്കീമിൻ്റെ സെക്യൂരിറ്റികളുടെ വിപണി മൂല്യം 200 ലക്ഷം രൂപ ആയിരിക്കുകയും മ്യൂച്വൽ ഫണ്ട് 10 രൂപയുടെ 10 ലക്ഷം യൂണിറ്റുകൾ നിക്ഷേപകർക്ക് നൽകുകയും ചെയ്തിട്ടുണ്ടെങ്കിൽ ഫണ്ടിൻ്റെ ഓരോ യൂണിറ്റിന്റെയും എൻ.എ.വി   20 രൂപയാണ്. സ്‌കീമിൻ്റെ തരം അനുസരിച്ച് മ്യൂച്വൽ ഫണ്ടുകൾ പതിവായി, ദിവസേന അല്ലെങ്കിൽ ആഴ്‌ചതോറും എൻ.എ.വി  വെളിപ്പെടുത്തേണ്ടതുണ്ട്.

a) മെച്യൂരിറ്റി കാലയളവ് അനുസരിച്ചുള്ള സ്കീമുകൾ:

ഒരു മ്യൂച്വൽ ഫണ്ട് സ്കീമിനെ അതിൻ്റെ കാലാവധിയെ ആശ്രയിച്ച് ഓപ്പൺ-എൻഡഡ് സ്കീം അല്ലെങ്കിൽ ക്ലോസ്-എൻഡഡ് സ്കീം ആയി തരംതിരിക്കാം.

  • ഓപ്പൺ-എൻഡഡ് ഫണ്ട്/ സ്കീം

തുടർച്ചയായ അടിസ്ഥാനത്തിൽ സബ്‌സ്‌ക്രിപ്‌ഷനും റീപർച്ചേസിനും ലഭ്യമായ ഒന്നാണ് ഓപ്പൺ-എൻഡഡ് ഫണ്ട് അല്ലെങ്കിൽ സ്കീം. ഈ സ്കീമുകൾക്ക് ഒരു നിശ്ചിത മെച്യൂരിറ്റി കാലയളവില്ല. പ്രതിദിന അടിസ്ഥാനത്തിൽ പ്രഖ്യാപിക്കുന്ന നെറ്റ് അസറ്റ് വാല്യൂ (എൻ.എ.വി) അനുബന്ധ വിലകളിൽ നിക്ഷേപകർക്ക് യൂണിറ്റുകൾ സൗകര്യപ്രദമായി വാങ്ങാനും വിൽക്കാനും കഴിയും. ഓപ്പൺ-എൻഡഡ് സ്കീമുകളുടെ പ്രധാന സവിശേഷത ലിക്വിഡിറ്റിയാണ്.

  • ക്ലോസ്-എൻഡഡ് ഫണ്ട്/ സ്കീം

ഒരു ക്ലോസ്-എൻഡഡ് ഫണ്ടിന് അല്ലെങ്കിൽ സ്കീമിന് ഒരു നിശ്ചിത കാലാവധിയുണ്ട്, ഉദാ. 5-7 വർഷം. സ്കീം ആരംഭിക്കുന്ന സമയത്ത് ഒരു നിർദ്ദിഷ്‌ട കാലയളവിൽ മാത്രമേ ഫണ്ട് സബ്‌സ്‌ക്രിപ്‌ഷനായി തുറന്ന് കിട്ടൂ. നിക്ഷേപകർക്ക് പ്രാരംഭ പബ്ലിക് ഇഷ്യുവിന്റെ സമയത്ത് സ്കീമിൽ നിക്ഷേപിക്കാം, അതിനുശേഷം അവർക്ക് യൂണിറ്റുകൾ ലിസ്റ്റ് ചെയ്തിട്ടുള്ള സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ സ്കീമിൻ്റെ യൂണിറ്റുകൾ വാങ്ങുകയോ വിൽക്കുകയോ ചെയ്യാം. നിക്ഷേപകർക്ക് ഒരു എക്സിറ്റ് റൂട്ട് നൽകുന്നതിനായി, ചില ക്ലോസ്-എൻഡഡ് ഫണ്ടുകൾ ഇടയ്ക്കിടെ റീപർച്ചേസിലൂടെ യൂണിറ്റുകൾ എൻ.എ.വി-യുമായി ബന്ധപ്പെട്ട വിലകളിൽ മ്യൂച്വൽ ഫണ്ടിലേക്ക് തിരികെ വിൽക്കുന്നതിനുള്ള ഒരു ഓപ്ഷൻ നൽകുന്നു. രണ്ട് എക്സിറ്റ് റൂട്ടുകളിൽ ഒന്നെങ്കിലും, അതായത് ഒന്നുകിൽ റീപർച്ചേസ് സൗകര്യം അല്ലെങ്കിൽ  സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളിലെ ലിസ്റ്റിംഗ്, നിക്ഷേപകന് നൽകണമെന്ന് സെബി ചട്ടങ്ങൾ നിഷ്ക്കർഷിക്കുന്നു. ഈ മ്യൂച്വൽ ഫണ്ട് സ്കീമുകൾ സാധാരണയായി ആഴ്ചതോറും എൻ.എ.വി  വെളിപ്പെടുത്തുന്നു.

b) നിക്ഷേപ ലക്ഷ്യം അനുസരിച്ചുള്ള സ്കീമുകൾ:

ഒരു സ്കീമിനെ അതിൻ്റെ നിക്ഷേപ ലക്ഷ്യം കണക്കിലെടുത്ത് അതിനെ വളർച്ചാ സ്കീം, വരുമാന സ്കീം അല്ലെങ്കിൽ സന്തുലിത സ്കീം എന്നിങ്ങനെയും തരംതിരിക്കാം. ഇത്തരം സ്കീമുകൾ നേരത്തെ വിവരിച്ചതുപോലെ ഓപ്പൺ-എൻഡഡ് അല്ലെങ്കിൽ ക്ലോസ്-എൻഡഡ് സ്കീമുകളായിരിക്കാം. അത്തരം സ്കീമുകളെ പ്രധാനമായും ഇനിപ്പറയുന്ന രീതിയിൽ തരംതിരിക്കാം:

  • വളർച്ച / ഇക്വിറ്റി ഓറിയൻ്റഡായ സ്കീം

മീഡിയം മുതൽ ദീർഘകാലം വരെയുള്ള അടിസ്ഥാനത്തിൽ മൂലധന വളർച്ച നൽകുക എന്നതാണ് വളർച്ചാ ഫണ്ടുകളുടെ ലക്ഷ്യം. അത്തരം സ്കീമുകൾ സാധാരണയായി അവരുടെ കോർപ്പസിൻ്റെ വലിയൊരു ഭാഗം ഇക്വിറ്റികളിൽ നിക്ഷേപിക്കുന്നു. അത്തരം ഫണ്ടുകൾക്ക് താരതമ്യേന ഉയർന്ന അപകടസാധ്യതകളുണ്ട്. ഈ സ്കീമുകൾ നിക്ഷേപകർക്ക് ഡിവിഡൻ്റ് ഓപ്‌ഷൻ, ക്യാപിറ്റൽ അപ്രിസിയേഷൻ മുതലായ വ്യത്യസ്ത ഓപ്ഷനുകൾ നൽകുന്നു, നിക്ഷേപകർക്ക് അവരുടെ മുൻഗണനകൾ അനുസരിച്ച് ഒരു ഓപ്ഷൻ തിരഞ്ഞെടുക്കാം. നിക്ഷേപകർ അപേക്ഷാ ഫോമിൽ ഓപ്ഷൻ സൂചിപ്പിക്കണം. മ്യൂച്വൽ ഫണ്ടുകൾ പിന്നീടുള്ള തീയതിയിൽ ഓപ്ഷനുകൾ മാറ്റാൻ നിക്ഷേപകരെ അനുവദിക്കുന്നു. കുറെ കാലം കൊണ്ട് വളർച്ച നേടാൻ ആഗ്രഹിക്കുന്ന ദീർഘകാല വീക്ഷണമുള്ള നിക്ഷേപകർക്ക് വളർച്ചാ സ്കീമുകൾ നല്ലതാണ്.

  • വരുമാനം / ഡെറ്റ് ഓറിയന്റഡായ സ്കീം

നിക്ഷേപകർക്ക് പതിവായതും സ്ഥിരവുമായ വരുമാനം നൽകുക എന്നതാണ് വരുമാന ഫണ്ടുകളുടെ ലക്ഷ്യം. ഇത്തരം സ്കീമുകൾ സാധാരണയായി ബോണ്ടുകൾ, കോർപ്പറേറ്റ് കടപ്പത്രങ്ങൾ, സർക്കാർ സെക്യൂരിറ്റികൾ, മണി മാർക്കറ്റ് ഉപകരണങ്ങൾ തുടങ്ങിയ സ്ഥിരവരുമാന സെക്യൂരിറ്റികളിൽ നിക്ഷേപിക്കുന്നു. ഇക്വിറ്റി സ്കീമുകളെ അപേക്ഷിച്ച് ഇത്തരം ഫണ്ടുകൾക്ക് അപകടസാധ്യത കുറവാണ്. ഇക്വിറ്റി മാർക്കറ്റുകളിലെ ഏറ്റക്കുറച്ചിലുകൾ ഈ ഫണ്ടുകളെ ബാധിക്കില്ല. എന്നിരുന്നാലും, അത്തരം ഫണ്ടുകളിൽ മൂലധന വളർച്ചയ്ക്കുള്ള അവസരങ്ങളും പരിമിതമാണ്. രാജ്യത്തെ പലിശ നിരക്കുകളിലെ മാറ്റം ഇത്തരം ഫണ്ടുകളുടെ എൻ.എ.വി യെ ബാധിക്കുന്നു. പലിശ നിരക്ക് കുറയുകയാണെങ്കിൽ, അത്തരം ഫണ്ടുകളുടെ എൻ.എ.വി കൾ ഹ്രസ്വകാല അടിസ്ഥാനത്തിൽ വർദ്ധിക്കാൻ സാധ്യതയുണ്ട്, നിരക്ക് കൂടിയാൽ തിരിച്ചും സംഭവിക്കാം. എന്നിരുന്നാലും, ദീർഘകാല നിക്ഷേപകർ ഈ ഏറ്റക്കുറച്ചിലുകളെക്കുറിച്ച്  ഓർത്ത് ആകുലപ്പെടാനിടയില്ല.

  • സന്തുലിത ഫണ്ട്

ഇത്തരം സ്കീമുകൾ അവയുടെ ഓഫർ ഡോക്യുമെൻ്റുകളിൽ സൂചിപ്പിച്ചിരിക്കുന്ന അനുപാതത്തിൽ ഇക്വിറ്റികളിലും സ്ഥിര വരുമാന സെക്യൂരിറ്റികളിലും നിക്ഷേപിക്കുന്നതിനാൽ വളർച്ചയ്ക്ക് ഒപ്പം സ്ഥിരമായ വരുമാനവും നൽകുക എന്നതാണ് സന്തുലിത ഫണ്ടുകളുടെ ലക്ഷ്യം. മിതമായ വളർച്ച പ്രതീക്ഷിക്കുന്ന നിക്ഷേപകർക്ക് ഇവ അനുയോജ്യമാണ്. അവ പൊതുവെ 40-60% ഇക്വിറ്റിയിലും ഡെറ്റ് ഉപകരണങ്ങളിലും നിക്ഷേപിക്കുന്നു. ഓഹരി വിപണിയിലെ ഓഹരി വിലകളിൽ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ ഈ ഫണ്ടുകളെയും ബാധിക്കുന്നു. എന്നിരുന്നാലും, പ്യുവർ ഇക്വിറ്റി ഫണ്ടുകളുമായി താരതമ്യപ്പെടുത്തുമ്പോൾ അത്തരം ഫണ്ടുകളുടെ എൻ.എ.വി കൾക്ക് ചാഞ്ചാട്ടം കുറവായിരിക്കാൻ സാധ്യതയുണ്ട്.

  • മണി മാർക്കറ്റ് അല്ലെങ്കിൽ ലിക്വിഡ് ഫണ്ട്

ഈ ഫണ്ടുകൾ വരുമാന ഫണ്ടുകൾ കൂടിയാണ്, എളുപ്പത്തിലുള്ള ലിക്വിഡിറ്റി, മൂലധന സംരക്ഷണം, മിതമായ വരുമാനം എന്നിവ ലഭ്യമാക്കുക എന്നതാണ് ഇവയുടെ ലക്ഷ്യം. ട്രഷറി ബില്ലുകൾ, നിക്ഷേപ സർട്ടിഫിക്കറ്റുകൾ, വാണിജ്യ പേപ്പർ, ഇൻ്റർ-ബാങ്ക് കോൾ മണി, സർക്കാർ സെക്യൂരിറ്റികൾ തുടങ്ങിയ കൂടതുൽ സുരക്ഷിതമായ ഹ്രസ്വകാല സാമ്പത്തിക ഉപകരണങ്ങളിൽ മാത്രമായി ഈ സ്കീമുകൾ നിക്ഷേപിക്കുന്നു. മറ്റ് ഫണ്ടുകളെ അപേക്ഷിച്ച് ഈ സ്കീമുകളുടെ വരുമാനത്തിൽ ചാഞ്ചാട്ടം വളരെ കുറവാണ്. ഈ ഫണ്ടുകൾ കോർപ്പറേറ്റ്, വ്യക്തിഗത നിക്ഷേപകർക്ക് അവരുടെ മിച്ചമുള്ള ഫണ്ടുകൾ ഹ്രസ്വകാലത്തേക്ക് പാർക്ക് ചെയ്യുന്നതിനുള്ള ഒരു മാർഗം എന്ന നിലയിൽ അനുയോജ്യമാണ്.

  • ഗിൽറ്റ് ഫണ്ട്

ഈ ഫണ്ടുകൾ സർക്കാർ സെക്യൂരിറ്റികളിൽ മാത്രം നിക്ഷേപിക്കുന്നു. സർക്കാർ സെക്യൂരിറ്റികൾക്ക് ഡിഫോൾട്ട് റിസ്ക് ഇല്ല. വരുമാനം അല്ലെങ്കിൽ ഡെറ്റ് അടിസ്ഥാനമാക്കിയുള്ള സ്കീമുകൾ പോലെ ഈ സ്കീമുകളുടെ എൻ.എ.വി  കളും പലിശ നിരക്കിലെ മാറ്റവും മറ്റ് സാമ്പത്തിക ഘടകങ്ങളും കാരണം ചാഞ്ചാടുന്നു.

  • ഇൻഡെക്സ് ഫണ്ടുകൾ

ഇൻഡെക്സ് ഫണ്ടുകൾ ബിഎസ്ഇ സെൻസിറ്റീവ് ഇൻഡക്സ്, എൻഎസ്ഇ 50 ഇൻഡക്സ് (നിഫ്റ്റി) പോലുള്ള ഒരു പ്രത്യേക സൂചികയുടെ പോർട്ട്ഫോളിയോ ആവർത്തിക്കുന്നു. ഈ സ്കീമുകൾ ഒരു സൂചിക ഉൾപ്പെടുന്ന അതേ വെയിറ്റേജിൽ സെക്യൂരിറ്റികളിൽ നിക്ഷേപിക്കുന്നു. സാങ്കേതിക പദപ്രയോഗം അനുസരിച്ച് “ട്രാക്കിംഗ് പിശക്” എന്നറിയപ്പെടുന്ന ചില ഘടകങ്ങൾ കാരണം കൃത്യമായി അതേ ശതമാനത്തിലല്ലെങ്കിലും, സൂചികയിലെ ഉയർച്ചയോ താഴ്ചയോ അനുസരിച്ച് അത്തരം സ്കീമുകളുടെ എൻ.എ.വി-കൾ ഉയരുകയോ താഴുകയോ ചെയ്യും. ഇക്കാര്യത്തിൽ ആവശ്യമായ വെളിപ്പെടുത്തലുകൾ മ്യൂച്വൽ ഫണ്ട് സ്കീമിൻ്റെ ഓഫർ ഡോക്യുമെൻ്റിൽ ഉണ്ടാകും.

സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ട്രേഡ് ചെയ്യുന്ന മ്യൂച്വൽ ഫണ്ടുകൾ ആരംഭിച്ച എക്സ്ചേഞ്ച് ട്രേഡഡ് ഇൻഡക്സ് ഫണ്ടുകളും ഉണ്ട്.

സെക്ടർ നിർദ്ദിഷ്ട ഫണ്ടുകൾ/സ്കീമുകൾ എന്തൊക്കെയാണ്?

ഓഫർ ഡോക്യുമെൻ്റുകളിൽ വ്യക്തമാക്കിയിട്ടുള്ള സെക്ടറുകളുടെയോ വ്യവസായങ്ങളുടെയോ മാത്രം സെക്യൂരിറ്റികളിൽ നിക്ഷേപിക്കുന്ന ഫണ്ടുകൾ/സ്കീമുകൾ ഇവയാണ്. ഉദാ: ഫാർമസ്യൂട്ടിക്കൽസ്, സോഫ്റ്റ്‌വെയർ, ഫാസ്റ്റ് മൂവിംഗ് കൺസ്യൂമർ ഗുഡ്‌സ് (എഫ്.എം.സി.ജി), പെട്രോളിയം സ്റ്റോക്കുകൾ മുതലായവ. ഈ ഫണ്ടുകളിലെ വരുമാനം ബന്ധപ്പെട്ട സെക്ടറുകളുടെ/വ്യവസായങ്ങളുടെ പ്രകടനത്തെ ആശ്രയിച്ചിരിക്കുന്നു. ഈ ഫണ്ടുകൾ ഉയർന്ന വരുമാനം നൽകുമെങ്കിലും, വൈവിധ്യവത്ക്കരിച്ച ഫണ്ടുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇവ കൂടുതൽ അപകടസാധ്യതയുള്ളതാണ്. നിക്ഷേപകർ ആ സെക്ടറുകളുടെ/വ്യവസായങ്ങളുടെ പ്രകടനം പതിവായി നിരീക്ഷിക്കുകയും ഉചിതമായ സമയത്ത് പുറത്തുകടക്കുകയും വേണം. അവർക്ക് ഒരു വിദഗ്ധൻ്റെ ഉപദേശവും തേടാവുന്നതാണ്.

ഈ സ്കീമുകൾ 1961 ലെ ആദായനികുതി നിയമത്തിലെ നിർദ്ദിഷ്ട വ്യവസ്ഥകൾക്ക് കീഴിൽ നിക്ഷേപകർക്ക് നികുതി ഇളവുകൾ വാഗ്ദാനം ചെയ്യുന്നു, കാരണം നിർദ്ദിഷ്ട രീതികളിലുള്ള നിക്ഷേപത്തിന് സർക്കാർ നികുതി ഇളവുകൾ വാഗ്ദാനം ചെയ്യുന്നു. ഉദാ: ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്സ് സ്കീമുകൾ (ഇ എൽ എസ് എസ്). മ്യൂച്വൽ ഫണ്ടുകൾ ആരംഭിച്ച പെൻഷൻ പദ്ധതികളും നികുതി ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഈ സ്കീമുകൾ വളർച്ചാ കേന്ദ്രീകൃതവും പ്രധാനമായും ഇക്വിറ്റികളിൽനിക്ഷേപിക്കുന്നവയുമാണ്. അവയുടെ വളർച്ചാ അവസരങ്ങളും അപകടസാധ്യതകളും ഏത് ഇക്വിറ്റി അധിഷ്ഠിത സ്കീമിനെയും പോലെയാണ്.

അതേ മ്യൂച്വൽ ഫണ്ടിൻ്റെയോ മറ്റ് മ്യൂച്വൽ ഫണ്ടുകളുടെയോ മറ്റ് സ്കീമുകളിൽ പ്രാഥമികമായി നിക്ഷേപിക്കുന്ന ഒരു സ്കീമിനെഎഫ്.ഒ.എഫ്  സ്കീം എന്ന് വിളിക്കുന്നു. ഒറ്റ സ്കീമിലൂടെ കൂടുതൽ വൈവിധ്യവൽക്കരണം നേടാൻ ഒരു എഫ്.ഒ.എഫ്  സ്കീം നിക്ഷേപകരെ പ്രാപ്തരാക്കുന്നു. ഇത് അപകടസാധ്യതകൾ വലിയൊരു പ്രപഞ്ചത്തിലേക്ക് പടർത്തുന്നു.

പ്രവേശിക്കുന്നതിനും പുറത്തുകടക്കുന്നതിനും എൻ.എ.വി യുടെ ഒരു ശതമാനം ഈടാക്കുന്ന ഒന്നാണ് ലോഡ് ഫണ്ട്. അതായത്, ഓരോ തവണയും ഫണ്ടിൽ യൂണിറ്റുകൾ വാങ്ങുകയോ വിൽക്കുകയോ ചെയ്യുമ്പോൾ, ഒരു ചാർജ് നൽകേണ്ടിവരും. മാർക്കറ്റിംഗ്, വിതരണ ചെലവുകൾക്കായി മ്യൂച്വൽ ഫണ്ട് ഈ ചാർജ് ഉപയോഗിക്കുന്നു. ഒരു യൂണിറ്റിൻ്റെ എൻ.എ.വി  10 രൂപയാണെന്ന് കരുതുക. ചാർജ് ചെയ്യുന്ന എൻട്രി, എക്സിറ്റ് (പ്രവേശിക്കാനും പുറത്തുകടക്കാനുമുള്ള) ലോഡുകൾ 1% ആണെങ്കിൽ, വാങ്ങുന്ന നിക്ഷേപകർക്ക് 10.10 രൂപ നൽകേണ്ടി വരും, മ്യൂച്വൽ ഫണ്ടിൽ തങ്ങളുടെ യൂണിറ്റുകൾ തിരികെ വാങ്ങാൻ വാഗ്ദാനം ചെയ്യുന്നവർക്ക് യൂണിറ്റിന് 9.90 രൂപ മാത്രമേ ലഭിക്കൂ. നിക്ഷേപം നടത്തുമ്പോൾ നിക്ഷേപകർ ലോഡുകൾ കണക്കിലെടുക്കണം, കാരണം ഇത് അവരുടെ ആദായത്തെ/വരുമാനത്തെ ബാധിക്കുന്നു. എന്നിരുന്നാലും, നിക്ഷേപകർ മ്യൂച്വൽ ഫണ്ടിൻ്റെ പ്രകടന ട്രാക്ക് റെക്കോർഡും സേവന നിലവാരവും പരിഗണിക്കണം, അവയാണ് കൂടുതൽ പ്രധാനം. കാര്യക്ഷമമായ ഫണ്ടുകൾ ലോഡുകൾ ഗണ്യമാക്കാതെ ഉയർന്ന വരുമാനം നൽകിയേക്കാം.

പ്രവേശനത്തിനോ പുറത്തുകടക്കാനോ നിരക്ക് ഈടാക്കാത്ത ഒന്നാണ് നോ-ലോഡ് ഫണ്ട്. നിക്ഷേപകർക്ക് എൻ.എ.വി  യിൽ ഫണ്ടിൽ/സ്കീമിൽ പ്രവേശിക്കാമെന്നും യൂണിറ്റുകൾ വാങ്ങുന്നതിനോ വിൽക്കുന്നതിനോ അധിക നിരക്കുകളൊന്നും നൽകേണ്ടതില്ലെന്നുമാണ് ഇതിനർത്ഥം.

മ്യൂച്വൽ ഫണ്ടുകൾക്ക് ഓഫർ ഡോക്യുമെൻ്റിൽ പറഞ്ഞിരിക്കുന്ന പരിധിക്കപ്പുറം ലോഡ് വർദ്ധിപ്പിക്കാൻ കഴിയില്ല. ലോഡിലെ ഏത് മാറ്റവും വരാനിരിക്കുന്ന നിക്ഷേപങ്ങൾക്ക് മാത്രമേ ബാധകമാകൂ, ഒറിജിനൽ നിക്ഷേപങ്ങൾക്ക് ബാധകമാകില്ല. പുതിയ ലോഡുകൾ ചുമത്തുകയോ നിലവിലുള്ള ലോഡുകൾ വർദ്ധിക്കുകയോ ചെയ്യുന്ന സാഹചര്യത്തിൽ, മ്യൂച്വൽ ഫണ്ടുകൾ അവരുടെ ഓഫർ ഡോക്യുമെൻ്റുകൾ ഭേദഗതി ചെയ്യേണ്ടതുണ്ട്, അതുവഴി നിക്ഷേപസമയത്ത് പുതിയ നിക്ഷേപകർക്ക് ലോഡുകളെ കുറിച്ച് അറിയാനാകും.

ഒരു ഓപ്പൺ-എൻഡഡ് സ്കീമിൽ നിക്ഷേപിക്കുമ്പോൾ ഒരു യൂണിറ്റ് ഉടമയിൽനിന്ന് ഈടാക്കുന്ന വിലയെ അല്ലെങ്കിൽ എൻ.എ.വി-യെ വിൽപ്പന വില എന്ന് വിളിക്കുന്നു. ബാധകമെങ്കിൽ അതിൽ വിൽപ്പന ലോഡ് ഉൾപ്പെട്ടേക്കാം.

ഒരു ഓപ്പൺ-എൻഡഡ് സ്‌കീം യൂണിറ്റ് ഉടമകളിൽ നിന്ന് അതിൻ്റെ യൂണിറ്റുകൾ വാങ്ങുകയോ വീണ്ടെടുക്കുകയോ ചെയ്യുന്ന വില അല്ലെങ്കിൽ എൻ.എ.വി  ആണ് റീപർച്ചേസ് അല്ലെങ്കിൽ റിഡംപ്ഷൻ വില. ബാധകമെങ്കിൽ അതിൽ എക്സിറ്റ് ലോഡ് ഉൾപ്പെട്ടേക്കാം.

സ്കീമിൻ്റെ പ്രകടനം പരിഗണിക്കാതെ തന്നെ യൂണിറ്റ് ഉടമകൾക്ക് ഒരു നിശ്ചിത വരുമാനം ഉറപ്പ് നൽകുന്ന സ്കീമുകളാണ് അഷ്വേർഡ് റിട്ടേൺ സ്കീമുകൾ.

ഒരു സ്‌കീമിന് സ്‌പോൺസറോ എഎംസി  അത്തരം റിട്ടേണുകൾ പൂർണ്ണമായി ഉറപ്പുനൽകുന്നില്ലെങ്കിൽ, ഇത് ഓഫർ ഡോക്യുമെൻ്റിൽ വെളിപ്പെടുത്തേണ്ടതുണ്ട്.

സ്കീമിൻ്റെ മുഴുവൻ കാലയളവിലേക്കും റിട്ടേൺ ഉറപ്പുനൽകിയിട്ടുണ്ടോ അതോ ഒരു നിശ്ചിത കാലയളവിലേക്ക് മാത്രമാണോ എന്ന് നിക്ഷേപകർ ഓഫർ ഡോക്യുമെൻ്റ് ശ്രദ്ധാപൂർവ്വം വായിച്ച് മനസ്സിലാക്കണം. ചില സ്കീമുകൾ ഒരു പ്രാവശ്യം ഒരു വർഷത്തേക്ക് റിട്ടേൺ ഉറപ്പുനൽകുന്നു, തുടർന്ന് അടുത്ത വർഷത്തിൻ്റെ തുടക്കത്തിൽ അവ അവലോകനം ചെയ്യുകയും മാറ്റുകയും ചെയ്യുന്നു.

മാർക്കറ്റ് ട്രെൻഡുകൾ അനുസരിച്ച്, വിവേകമതിയായ ഏതൊരു ഫണ്ട് മാനേജർമാർക്കും അസറ്റ് അലോക്കേഷൻ മാറ്റാവുന്നതാണ്, അതായത്, അദ്ദേഹത്തിന് ഓഫർ ഡോക്യുമെൻ്റിൽ വെളിപ്പെടുത്തിയിരിക്കുന്നതിനെ അപേക്ഷിച്ച് ഫണ്ടിൻ്റെ ഉയർന്നതോ കുറഞ്ഞതോ ആയ ശതമാനം ഇക്വിറ്റിയിലോ ഡെറ്റ് ഉപകരണങ്ങളിലോ നിക്ഷേപിക്കാം. പ്രതിരോധപരമായ പരിഗണനകളിൽ, അതായത് എൻ.എ.വി പരിരക്ഷിക്കാനായി, ഹ്രസ്വകാല അടിസ്ഥാനത്തിൽ ഇത് ചെയ്യാൻ കഴിയും. അതുകൊണ്ട് നിക്ഷേപകരുടെ താൽപ്പര്യം കണക്കിലെടുത്ത് അസറ്റ് അലോക്കേഷൻ മാറ്റുന്നതിൽ ഫണ്ട് മാനേജർമാർക്ക് അൽപ്പം സ്വാതന്ത്ര്യം അനുവദിച്ചിരിക്കുന്നു. മ്യൂച്വൽ ഫണ്ട് സ്ഥിരമായി അസറ്റ് അലോക്കേഷൻ മാറ്റാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അവർ യൂണിറ്റ് ഉടമകളെ അറിയിക്കുകയും യാതൊരു ലോഡും കൂടാതെ അവർക്ക് നിലവിലുള്ള എൻ.എ.വി-യിൽ സ്കീമിൽ നിന്ന് പുറത്തുകടക്കാനുള്ള ഓപ്ഷൻ നൽകുകയും വേണം.

മ്യൂച്വൽ ഫണ്ടുകൾ സാധാരണയായി പുതിയ സ്കീമുകളുടെ ലോഞ്ച് തീയതി പ്രസിദ്ധീകരിക്കുന്ന പത്രങ്ങളിൽ പരസ്യം നൽകാറുണ്ട്. കൂടാതെ നിക്ഷേപകർക്ക് ആവശ്യമായ വിവരങ്ങൾക്കും അപേക്ഷാ ഫോമുകൾക്കുമായി രാജ്യത്തുടനീളം വ്യാപിച്ചുകിടക്കുന്ന മ്യൂച്വൽ ഫണ്ടുകളുടെ ഏജൻ്റുമാരെയും വിതരണക്കാരെയും ബന്ധപ്പെടാവുന്നതുമാണ്. അത്തരം സേവനങ്ങൾ നൽകുന്ന ഏജൻ്റുമാരും വിതരണക്കാരും വഴി മ്യൂച്വൽ ഫണ്ടുകളിൽ ഫോമുകൾ സമർപ്പിക്കാവുന്നതാണ്. ഇപ്പോൾ, പോസ്റ്റ് ഓഫീസുകളും ബാങ്കുകളും മ്യൂച്വൽ ഫണ്ടുകളുടെ യൂണിറ്റുകൾ വിതരണം ചെയ്യുന്നുണ്ട്. എന്നിരുന്നാലും, ബാങ്കുകളും പോസ്റ്റോഫീസുകളും വിപണനം ചെയ്യുന്ന മ്യൂച്വൽ ഫണ്ട് സ്കീമുകളെ അവരുടെ സ്വന്തം സ്കീമുകളായി കണക്കാക്കരുതെന്നും അവർ വരുമാനം ഉറപ്പ് നൽകുന്നില്ലെന്നും നിക്ഷേപകർ ദയവായി ശ്രദ്ധിക്കേണ്ടതാണ്. നിക്ഷേപകർക്ക് മ്യൂച്വൽ ഫണ്ട് സ്കീമുകൾ വിതരണം ചെയ്യുന്നതിൽ സഹായിക്കുക എന്നതാണ് ബാങ്കുകളുടെയും പോസ്റ്റ് ഓഫീസുകളുടെയും ഒരേയൊരു പങ്ക്.

ഒരു പ്രത്യേക സ്കീമിൽ നിക്ഷേപിക്കുന്നതിന് ഏജൻ്റുമാർ/വിതരണക്കാർ നൽകുന്ന കമ്മീഷൻ/സമ്മാനങ്ങൾ നിക്ഷേപകരെ വഴിതെറ്റിക്കരുത്. മറിച്ച് അവർ മ്യൂച്വൽ ഫണ്ടിൻ്റെ ട്രാക്ക് റെക്കോർഡ് പരിഗണിക്കുകയും വസ്തുനിഷ്ഠമായ തീരുമാനങ്ങൾ എടുക്കുകയും വേണം.

കഴിയും, പ്രവാസി ഇന്ത്യക്കാർക്കും മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കാം. ഇക്കാര്യത്തിൽ ആവശ്യമായ വിശദാംശങ്ങൾ സ്കീമുകളുടെ ഓഫർ ഡോക്യുമെൻ്റുകളിൽ നൽകിയിട്ടുണ്ട്.

ഒരു നിക്ഷേപകൻ റിസ്ക് ഏറ്റെടുക്കാനുള്ള തന്റെ ശേഷി, പ്രായ ഘടകം, സാമ്പത്തിക സ്ഥിതി മുതലായവ കണക്കിലെടുക്കണം. ഇതിനകം സൂചിപ്പിച്ചതുപോലെ, സ്കീമുകൾ ഓഫർ ഡോക്യുമെൻ്റുകളിൽ വെളിപ്പെടുത്തിയിട്ടുള്ള വ്യത്യസ്ത തരം സെക്യൂരിറ്റികളിൽ നിക്ഷേപിക്കുന്നു, റിട്ടേണുകളും റിസ്കുകളും അതുപോലെതന്നെ വ്യത്യസ്തമാണ്. തീരുമാനങ്ങൾ എടുക്കുന്നതിന് മുമ്പ് നിക്ഷേപകർക്ക് സാമ്പത്തിക വിദഗ്ധരുമായി കൂടിയാലോചിക്കാവുന്നതുമാണ് ഏജൻ്റുമാരും വിതരണക്കാരും ഇക്കാര്യത്തിൽ സഹായിച്ചേക്കാം.

ഒരു നിക്ഷേപകൻ തൻ്റെ പേര്, വിലാസം, അപേക്ഷിക്കുന്ന യൂണിറ്റുകളുടെ എണ്ണം, അപേക്ഷാ ഫോം ആവശ്യപ്പെട്ടുന്ന മറ്റു വിവരങ്ങൾ എന്നിവ വ്യക്തമായി രേഖപ്പെടുത്തണം. ഡിവിഡൻ്റിനോ റീപർച്ചേസിനോ വേണ്ടി പിന്നീട് ഒരു തീയതിയിൽ മ്യൂച്വൽ ഫണ്ട് നൽകുന്ന ഏതെങ്കിലും ചെക്ക്/ഡ്രാഫ്റ്റ് വഞ്ചനാപരമായി എൻക്യാഷ് ചെയ്യപ്പെടാതിരിക്കാൻ അയാൾ തൻ്റെ ബാങ്ക് അക്കൗണ്ട് നമ്പർ നൽകണം. വിലാസം, ബാങ്ക് അക്കൗണ്ട് നമ്പർ മുതലായവയിൽ പിന്നീട് എന്തെങ്കിലും മാറ്റങ്ങൾ ഉണ്ടായാൽ ഉടൻ തന്നെ മ്യൂച്വൽ ഫണ്ടിനെ അറിയിക്കേണ്ടതാണ്.

മ്യൂച്വൽ ഫണ്ട് തങ്ങളുടെ ഭാവി നിക്ഷേപകന് വളരെ ഉപയോഗപ്രദമായ വിവരങ്ങൾ ഉൾക്കൊള്ളുന്ന ഒരു സംക്ഷിപ്ത ഓഫർ ഡോക്യുമെൻ്റ് നൽകേണ്ടതാണ്. ഒരു സ്‌കീമിന്റെ സബ്‌സ്‌ക്രിപ്‌ഷനുള്ള അപേക്ഷാ ഫോം ഓഫർ ഡോക്യുമെൻ്റിൻ്റെ അവിഭാജ്യ ഘടകമാണ്. ഓഫർ ഡോക്യുമെൻ്റിൽ ഉണ്ടായിരിക്കേണ്ട ഏറ്റവും കുറഞ്ഞ വെളിപ്പെടുത്തലുകൾ  സെബി നിർദ്ദേശിച്ചിട്ടുണ്ട്. ഒരു നിക്ഷേപകൻ, ഒരു സ്കീമിൽ നിക്ഷേപിക്കുന്നതിന് മുമ്പ്, ഓഫർ ഡോക്യുമെൻ്റ് ശ്രദ്ധാപൂർവ്വം വായിക്കണം. സ്കീമിൻ്റെ പ്രധാന സവിശേഷതകൾ, അപകടസാധ്യത ഘടകങ്ങൾ, പ്രാരംഭ ഇഷ്യൂ ചെലവുകൾ, സ്കീമിൽ ഈടാക്കുന്ന ആവർത്തിച്ചുള്ള ചെലവുകൾ, എൻട്രി അല്ലെങ്കിൽ എക്സിറ്റ് ലോഡുകൾ, സ്പോൺസറുടെ ട്രാക്ക് റെക്കോർഡ്, വിദ്യാഭ്യാസ യോഗ്യത, ഫണ്ട് മാനേജർ ഉൾപ്പെടെയുള്ള പ്രധാന ഉദ്യോഗസ്ഥരുടെ പ്രവൃത്തി പരിചയം, മ്യൂച്വൽ ഫണ്ട് മുമ്പ് ആരംഭിച്ച മറ്റ് സ്കീമുകളുടെ പ്രകടനം, തീർപ്പാക്കാത്ത വ്യവഹാരങ്ങളും ചുമത്തിയ പിഴകളും എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് നല്ല ശ്രദ്ധ കൊടുക്കണം.

സ്‌കീമിൻ്റെ പ്രാരംഭ സബ്‌സ്‌ക്രിപ്‌ഷൻ അവസാനിച്ച തീയതി മുതൽ ആറാഴ്‌ചയ്‌ക്കുള്ളിൽ മ്യൂച്വൽ ഫണ്ടുകൾ അക്കൗണ്ടുകളുടെ സർട്ടിഫിക്കറ്റുകളോ സ്‌റ്റേറ്റ്‌മെൻ്റുകളോ അയയ്‌ക്കേണ്ടതുണ്ട്. ക്ലോസ്-എൻഡഡ് സ്കീമുകളുടെ കാര്യത്തിൽ, അവ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ട്രേഡ് ചെയ്യപ്പെടുന്നതിനാൽ നിക്ഷേപകർക്ക് ഡീമാറ്റ് അക്കൗണ്ട് സ്റ്റേറ്റ്മെൻ്റ് അല്ലെങ്കിൽ യൂണിറ്റ് സർട്ടിഫിക്കറ്റുകൾ ലഭിക്കും. ഓപ്പൺ-എൻഡഡ് സ്കീമുകളുടെ കാര്യത്തിൽ, സ്കീമിൻ്റെ പ്രാഥമിക പബ്ലിക് ഓഫർ അവസാനിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ മ്യൂച്വൽ ഫണ്ട് അക്കൗണ്ട് സ്റ്റേറ്റ്മെൻ്റ് ഇഷ്യു ചെയ്യും. ഓഫർ ഡോക്യുമെൻ്റിൽ റീപർച്ചേസിൻ്റെ നടപടിക്രമം പ്രസ്താവിച്ചിട്ടുണ്ട്.

സെബി യുടെ ചട്ടങ്ങൾ അനുസരിച്ച്, മ്യൂച്വൽ ഫണ്ടിൽ സർട്ടിഫിക്കറ്റുകൾ ലോഡ് ചെയ്ത തീയതി മുതൽ മുപ്പത് ദിവസത്തിനുള്ളിൽ യൂണിറ്റുകൾ ട്രാൻസ്ഫർ ചെയ്യേണ്ടതുണ്ട്.

ലാഭവിഹിതം പ്രഖ്യാപിച്ച് 30 ദിവസത്തിനുള്ളിൽ ഒരു മ്യൂച്വൽ ഫണ്ട് യൂണിറ്റ് ഉടമകൾക്ക് ലാഭവിഹിത വാറണ്ടുകൾ അയയ്‌ക്കേണ്ടതാണ്, കൂടാതെ യൂണിറ്റ് ഉടമ റിഡംപ്ഷൻ അല്ലെങ്കിൽ റീപർച്ചേസ് അഭ്യർത്ഥന നടത്തിയ തീയതി മുതൽ 10 പ്രവൃത്തി ദിവസത്തിനുള്ളിൽ റിഡംപ്ഷൻ അല്ലെങ്കിൽ റീപർച്ചേസ് വരുമാനം നൽകേണ്ടതാണ്. നിശ്ചിത സമയപരിധിക്കുള്ളിൽ റിഡംപ്ഷൻ/റീപർച്ചേസ് വരുമാനം അയയ്‌ക്കുന്നതിൽ പരാജയപ്പെട്ടാൽ, കാലാകാലങ്ങളിൽ സെബി വ്യക്തമാക്കുന്ന പലിശ (നിലവിൽ അത് 15% ആണ്) നൽകാൻ അസറ്റ് മാനേജ്മെൻ്റ് മാനേജ്‌മെൻ്റ് കമ്പനി ബാധ്യസ്ഥമാണ്.

ഉവ്വ്എ. ന്നാൽ, ഓരോ യൂണിറ്റ് ഉടമയ്ക്കും രേഖാമൂലമുള്ള ഒരു ആശയവിനിമയം അയയ്‌ക്കുകയും രാജ്യവ്യാപകമായി പ്രചരിക്കുന്ന ഒരു ഇംഗ്ലീഷിൽ ദിനപത്രത്തിലും മ്യൂച്വൽ ഫണ്ടിൻ്റെ ഹെഡ് ഓഫീസ് സ്ഥിതി ചെയ്യുന്ന പ്രദേശത്തിൻ്റെ ഭാഷയിൽ പ്രസിദ്ധീകരിക്കുന്ന ഒരു പത്രത്തിലും ഒരു പരസ്യം നൽകുകയും ചെയ്യാതെ, സ്‌കീമിൻ്റെ അടിസ്ഥാന ആട്രിബ്യൂട്ടുകൾ എന്നറിയപ്പെടുന്ന സ്‌കീമിൻ്റെ സ്വഭാവത്തിലോ നിബന്ധനകളിലോ ഒരു മാറ്റവും വരുത്താൻ കഴിയില്ല. സ്കീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ, എക്സിറ്റ് ലോഡില്ലാതെ നിലവിലുള്ള എൻ.എ.വി യിൽ സ്കീമിൽ നിന്ന് പുറത്തുകടക്കാൻ യൂണിറ്റ് ഉടമകൾക്ക് അവകാശമുണ്ട്. സ്‌കീം ഫോം ക്ലോസ്-എൻഡഡ് സ്കീമിൽ നിന്ന് ഓപ്പൺ-എൻഡഡ് സ്‌കീമിലേക്ക് പരിവർത്തനം ചെയ്യുമ്പോഴും സ്‌പോൺസർ മാറിയാലും മ്യൂച്വൽ ഫണ്ടുകൾ സമാനമായ നടപടിക്രമം പാലിക്കേണ്ടതുണ്ട്.

ഒരു മ്യൂച്വൽ ഫണ്ടിൽ കാലാകാലങ്ങളിൽ മാറ്റങ്ങൾ ഉണ്ടായേക്കാം. മ്യൂച്വൽ ഫണ്ടുകൾ ഗണ്യമായ ഏത് മാറ്റങ്ങളും അവരുടെ യൂണിറ്റ് ഉടമകളെ അറിയിക്കേണ്ടതുണ്ട്. കൂടാതെ, പല മ്യൂച്വൽ ഫണ്ടുകളും തങ്ങളുടെ നിക്ഷേപകർക്ക് ത്രൈമാസ വാർത്താക്കുറിപ്പുകൾ അയയ്ക്കുന്നു.
നിലവിൽ, രണ്ട് വർഷത്തിലൊരിക്കലെങ്കിലും ഓഫർ ഡോക്യുമെൻ്റുകൾ പരിഷ്കരിക്കുകയും അപ്ഡേറ്റ് ചെയ്യുകയും വേണം. ഇതിനിടയിൽ, ഓഫർ ഡോക്യുമെൻ്റ് പരിഷ്കരിച്ച് വീണ്ടും അച്ചടിക്കുന്നതുവരെ, ഓഫർ ഡോക്യുമെൻ്റിൽ ഒരു അനുബന്ധം ചേർത്തുകൊണ്ട് ഗണ്യമായ മാറ്റങ്ങളെക്കുറിച്ച് പുതിയ നിക്ഷേപകരെ അറിയിക്കുന്നു

ഒരു സ്കീമിൻ്റെ പ്രകടനം അതിൻ്റെ നെറ്റ് അസറ്റ് മൂല്യത്തിൽ (എൻ.എ.വി) പ്രതിഫലിക്കുന്നു, ഇത് ഓപ്പൺ-എൻഡഡ് സ്കീമുകളുടെ കാര്യത്തിൽ ദിവസേനയും ക്ലോസ്-എൻഡഡ് സ്കീമുകളുടെ കാര്യത്തിൽ ആഴ്ചതോറും വെളിപ്പെടുത്തുന്നു. മ്യൂച്വൽ ഫണ്ടുകളുടെഎൻ.എ.വി  കൾ പത്രങ്ങളിൽ പ്രസിദ്ധീകരിക്കേണ്ടതുണ്ട്. മ്യൂച്വൽ ഫണ്ടുകളുടെ വെബ്സൈറ്റുകളിലും എൻ.എ.വി  കൾ ലഭ്യമാണ്. എല്ലാ മ്യൂച്വൽ ഫണ്ടുകളും അവരുടെ എൻ.എ.വി  കൾ അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യയുടെ (എഎംഎഫ്ഐ) വെബ്സൈറ്റായ www.amfiindia.com ൽ പ്രസിദ്ധീകരിക്കേണ്ടതുണ്ട്, അതുവഴി നിക്ഷേപകർക്ക് എല്ലാ മ്യൂച്വൽ ഫണ്ടുകളുടെയും എൻ.എ.വി -കൾ ഒരിടത്ത് ആക്സസ് ചെയ്യാൻ കഴിയും.

മ്യൂച്വൽ ഫണ്ടുകൾ അവരുടെ പ്രകടനം അർദ്ധവാർഷിക ഫലങ്ങളുടെ രൂപത്തിലും പ്രസിദ്ധീകരിക്കേണ്ടതുണ്ട്, അതിൽ ഒരു നിശ്ചിത കാലയളവിലെ റിട്ടേണുകളും/വരുമാനങ്ങളും ഉൾപ്പെടുന്നു, അതായത് കഴിഞ്ഞ ആറ് മാസത്തെ, 1 വർഷത്തെ, 3 വർഷത്തെ, 5 വർഷത്തെ, സ്കീമുകളുടെ തുടക്കം മുതലുള്ളത് എന്നിവ. മൊത്തം ആസ്തികളുടെ ചെലവിൻ്റെ ശതമാനം പോലുള്ള മറ്റ് വിശദാംശങ്ങളും നിക്ഷേപകർക്ക് പരിശോധിക്കാൻ കഴിയും, കാരണം ഇവ വരുമാനത്തെ സ്വാധീനിക്കുന്നു, മറ്റു ഉപയോഗപ്രദമായ വിവരങ്ങളും അതേ അർദ്ധവാർഷിക ഫോർമാറ്റിൽ കാണാനാകും.

മ്യൂച്വൽ ഫണ്ടുകൾ വർഷാവസാനം യൂണിറ്റ് ഉടമകൾക്ക് വാർഷിക റിപ്പോർട്ടോ സംക്ഷിപ്ത വാർഷിക റിപ്പോർട്ടോ അയയ്ക്കേണ്ടതുണ്ട്.

സാമ്പത്തിക പത്രങ്ങൾ വിവിധ സ്കീമുകളുടെ വരുമാനം ഉൾപ്പെടെയുള്ള മ്യൂച്വൽ ഫണ്ട് സ്കീമുകളെക്കുറിച്ചുള്ള വിവിധ പഠനങ്ങൾ ആഴ്ചതോറും പ്രസിദ്ധീകരിക്കുന്നു. ഇവ കൂടാതെ, പല ഗവേഷണ ഏജൻസികളും വിവിധ സ്കീമുകളുടെ പ്രകടനത്തിൻ്റെ അടിസ്ഥാനത്തിൽ അവയുടെ റാങ്കിംഗ് ഉൾപ്പെടെ മ്യൂച്വൽ ഫണ്ടുകളുടെ പ്രകടനത്തെക്കുറിച്ചുള്ള ഗവേഷണ റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുന്നു. നിക്ഷേപകർ ഈ റിപ്പോർട്ടുകൾ പഠിക്കുകയും വ്യത്യസ്ത മ്യൂച്വൽ ഫണ്ടുകളുടെ വിവിധ സ്കീമുകളുടെ പ്രകടനത്തെക്കുറിച്ച് സ്വയം മനസ്സിലാക്കുകയും വേണം.

നിക്ഷേപകർക്ക് അവരുടെ സ്കീമുകളുടെ പ്രകടനം അതേ വിഭാഗത്തിന് കീഴിലുള്ള മറ്റു മ്യൂച്വൽ ഫണ്ടുകളുമായി താരതമ്യം ചെയ്യാവുന്നതാണ്. അവർക്ക് ഇക്വിറ്റി ഓറിയൻ്റഡായ സ്കീമുകളുടെ പ്രകടനത്തെ ബിഎസ്ഇ സെൻസിറ്റീവ് ഇൻഡക്സ്, എസ്&പി സി.എൻ.എക്സ് നിഫ്റ്റി തുടങ്ങിയ ബെഞ്ച്മാർക്കുകളുമായി താരതമ്യം ചെയ്യാനും കഴിയും.

മ്യൂച്വൽ ഫണ്ടുകളുടെ പ്രകടനത്തെ അടിസ്ഥാനമാക്കി, ഒരു മ്യൂച്വൽ ഫണ്ട് സ്കീമിൽ എപ്പോൾ പ്രവേശിക്കണം അല്ലെങ്കിൽ പുറത്തുകടക്കണം എന്ന് നിക്ഷേപകർ തീരുമാനിക്കണം.

മ്യൂച്വൽ ഫണ്ടുകൾ അവരുടെ എല്ലാ സ്കീമുകളുടെയും മുഴുവൻ പോർട്ട്ഫോളിയോകളും അർദ്ധവാർഷിക അടിസ്ഥാനത്തിൽ വെളിപ്പെടുത്തേണ്ടതുണ്ട്, അവ പത്രങ്ങളിൽ പ്രസിദ്ധീകരിക്കുന്നു. ചില മ്യൂച്വൽ ഫണ്ടുകൾ അവരുടെ യൂണിറ്റ് ഉടമകൾക്ക് പോർട്ട്ഫോളിയോകൾ അയയ്ക്കുന്നു.

സ്‌കീം പോർട്ട്‌ഫോളിയോ ഓരോ സെക്യൂരിറ്റിയിലും നടത്തിയ നിക്ഷേപം കാണിക്കുന്നു, അതായത് ഇക്വിറ്റി, ഡിബഞ്ചറുകൾ, മണി മാർക്കറ്റ് ഉപകരണങ്ങൾ, ഗവൺമെൻ്റ് സെക്യൂരിറ്റികൾ മുതലായവ, കൂടാതെ അവയുടെ അളവും വിപണി മൂല്യവും എൻ.എ.വി  യുമായുള്ള % ഉം കാണിക്കുന്നു. പോർട്ട്‌ഫോളിയോയിലെ ലിക്വിഡ് സെക്യൂരിറ്റികൾ, റേറ്റുചെയ്തതും റേറ്റുചെയ്യാത്തതുമായ ഡെറ്റ് സെക്യൂരിറ്റികളിൽ നടത്തിയ നിക്ഷേപം, നിഷ്‌ക്രിയ ആസ്തികൾ (എൻ.എ.വി  കൾ) മുതലായവയും ഈ പോർട്ട്‌ഫോളിയോ സ്റ്റേറ്റ്‌മെൻ്റുകൾ വെളിപ്പെടുത്തേണ്ടതുണ്ട്.

ചില മ്യൂച്വൽ ഫണ്ടുകൾ യൂണിറ്റ് ഉടമകൾക്ക് ത്രൈമാസ അടിസ്ഥാനത്തിൽ വാർത്താക്കുറിപ്പുകൾ അയയ്ക്കുന്നു, അതിൽ സ്കീമുകളുടെ പോർട്ട്ഫോളിയോകളും ഉൾപ്പെടുന്നു.

ഉണ്ട്, ഒരു വ്യത്യാസമുണ്ട്. വിപണിയിലെ വികാരത്തെയും നിക്ഷേപകരുടെ ധാരണയെയും ആശ്രയിച്ച് കമ്പനികളുടെ ‌IPO കൾ ഇഷ്യൂ വിലയേക്കാൾ കുറഞ്ഞതോ കൂടിയതോ ആയ വിലയിൽ ഓപ്പൺ ചെയ്തേക്കാം. എന്നിരുന്നാലും, മ്യൂച്വൽ ഫണ്ടുകളുടെ കാര്യത്തിൽ, അലോട്ട്മെൻ്റ് കഴിഞ്ഞ് ഉടൻ തന്നെ യൂണിറ്റുകളുടെ അടിസ്ഥാന വില ഉയരുകയോ താഴുകയോ ചെയ്യില്ല. ഒരു മ്യൂച്വൽ ഫണ്ട് സ്കീം സെക്യൂരിറ്റികളിൽ നിക്ഷേപം നടത്താൻ കുറച്ച് സമയമെടുക്കും. ഫണ്ടുകൾ വിന്യസിച്ചിട്ടുള്ള സെക്യൂരിറ്റികളുടെ മൂല്യത്തെ ആശ്രയിച്ചിരിക്കുന്നു ‌സ്കീമിൻ്റെ എൻ.എ.വി.

ചില നിക്ഷേപകർക്ക് ഉയർന്ന എൻ.എ.വി യിൽ ലഭ്യമായ സ്കീമിനെ അപേക്ഷിച്ച് കുറഞ്ഞ എൻ.എ.വി യിൽ ലഭ്യമായ സ്കീമിന് മുൻഗണന നൽകുന്ന പ്രവണതയുണ്ട്. ചിലപ്പോൾ, അവർ 10 രൂപയിൽ ഇഷ്യൂ ചെയ്യുന്ന ഒരു പുതിയ സ്കീം തിരഞ്ഞെടുക്കാൻ ഇഷ്ടപ്പെടുന്നു, കാരണം അതേ വിഭാഗത്തിൽ നിലവിലുള്ള സ്കീമുകൾ ലഭ്യമായിരിക്കുന്നത് വളരെ ഉയർന്ന എൻ.എ.വി കളിലാണ്. മ്യൂച്വൽ ഫണ്ട് സ്കീമുകളുടെ കാര്യത്തിൽ, വ്യത്യസ്ത മ്യൂച്വൽ ഫണ്ടുകളുടെ സമാന തരത്തിലുള്ള സ്കീമുകളുടെ എൻ.എ.വി കൾ താഴ്ന്നതാണോ ഉയർന്നതാണോ എന്നതിന് യാതൊരു പ്രസക്തിയുമില്ലെന്ന് നിക്ഷേപകർ മനസ്സിലാക്കേണ്ടതാണ്. പകരം, മ്യൂച്വൽ ഫണ്ടിൻ്റെ പ്രകടന ട്രാക്ക് റെക്കോർഡ്, സേവന നിലവാരം, പ്രൊഫഷണൽ മാനേജ്മെൻ്റ് മുതലായവ കണക്കിലെടുത്ത് അതിൻ്റെ മെറിറ്റിനെ അടിസ്ഥാനമാക്കി വേണം നിക്ഷേപകർ ഒരു സ്കീം തിരഞ്ഞെടുക്കുന്നത്. ഇത് താഴെ കൊടുത്തിരിക്കുന്ന ഒരു ഉദാഹരണത്തിൽ വിശദീകരിച്ചിരിക്കുന്നു.

സ്കീം എ 15 രൂപയുടെ എൻ.എ.വി യിലും മറ്റൊരു സ്കീമായ ബി 90 രൂപയിലും ലഭ്യമാണെന്ന് കരുതുക. രണ്ട് സ്കീമുകളും വൈവിധ്യമാർന്ന ഇക്വിറ്റി ഓറിയൻ്റഡ് സ്കീമുകളാണ്. നിക്ഷേപകൻ ഓരോ സ്കീമിലും 9,000 രൂപ വീതം ഇട്ടിട്ടുണ്ട്. സ്‌കീം എ യിൽ അദ്ദേഹത്തിന് 600 യൂണിറ്റുകളും (9000/15) സ്‌കീം ബി യിൽ 100 ​​യൂണിറ്റുകളും (9000/90) ലഭിക്കും. വിപണികൾ 10 ശതമാനം ഉയരുന്നുവെന്നും രണ്ട് സ്‌കീമുകളും ഒരുപോലെ മികച്ച പ്രകടനം കാഴ്ചവെക്കുന്നുവെന്നും അത് അവയുടെ എൻ.എ.വി കളിൽ പ്രതിഫലിക്കുന്നുവെന്നും കരുതുക. സ്കീം എ യുടെ എൻ.എ.വി 16.50 രൂപയായും സ്കീം ബി യുടെത് 99 രൂപയായും ഉയരും. അപ്പോൾ, നിക്ഷേപങ്ങളുടെ വിപണി മൂല്യം സ്കീം എ യിൽ 9,900 (600* 16.50) രൂപ ആയിരിക്കും,  സ്കീം ബി യിലും അത് അതേ 9,900 (100*99) രൂപ ആയിരിക്കും. നിക്ഷേപകന് ഓരോ സ്കീമിലെയും നിക്ഷേപത്തിന് 10% വരുമാനം തന്നെ ലഭിക്കും. അതുകൊണ്ട്, സ്കീമുകളുടെ എൻ.എ.വി താഴ്ന്നതാണോ ഉയർന്നതാണോ എന്നതും നിക്ഷേപകൻ നിക്ഷേപിക്കാൻ തയ്യാറുള്ള തുകയ്ക്കുള്ളിൽ അനുവദിക്കുന്ന യൂണിറ്റുകളുടെ എണ്ണം കൂടുതലാണോ കുറവാണോ എന്നതും നിക്ഷേപ തീരുമാനത്തെ സ്വാധീനിക്കുന്ന ഘടകങ്ങളായിരിക്കരുത്. അതുപോലെ, ഒരു പുതിയ ഇക്വിറ്റി ഓറിയൻ്റഡ് സ്കീം 10 രൂപയ്ക്ക് ഓഫർ ചെയ്യുകയും നിലവിലുള്ള ഒരു സ്കീം 90 രൂപയ്ക്ക് ലഭ്യമായിരിക്കുകയും ആണെങ്കിൽ, ഇത് നിക്ഷേപകന്റെ തീരുമാനത്തെ സ്വാധീനിക്കുന്ന ഒരു ഘടകമായിരിക്കരുത്. വരുമാനം അല്ലെങ്കിൽ ഡെറ്റ് അടിസ്ഥാനമാക്കിയുള്ള സ്കീമുകളുടെ കാര്യവും സമാനമാണ്.

നേരെമറിച്ച്, കുറഞ്ഞ എൻ.എ.വി യിൽ ലഭ്യമാണെങ്കിലും കാര്യക്ഷമമായി കൈകാര്യം ചെയ്യാത്ത ഒരു സ്കീമിനെ അപേക്ഷിച്ച് ഉയർന്ന എൻ.എ.വി യുള്ളതെങ്കിലും മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്ന ഒരു സ്കീം ഉയർന്ന വരുമാനം നൽകിയേക്കാം. എൻ.എ.വി കളിലെ വീഴ്ചയുടെ കാര്യവും സമാനമാണ്. ഉയർന്ന എൻ.എ.വി-യിൽ കാര്യക്ഷമമായി കൈകാര്യം ചെയ്യപ്പെടുന്ന സ്കീം, കുറഞ്ഞ എൻ.എ.വി ഉള്ള കാര്യക്ഷമമായി കൈകാര്യം ചെയ്യാത്ത സ്കീമിൻ്റെ അത്രയും കുറയാനിടയില്ല. അതിനാൽ, നിക്ഷേപകൻ ഏതെങ്കിലും സ്കീമിൻ്റെ കുറഞ്ഞ എൻ.എ.വി ക്ക് പകരം ഒരു സ്കീമിൻ്റെ പ്രൊഫഷണൽ മാനേജ്മെൻ്റിന് കൂടുതൽ പ്രാധാന്യം നൽകണം. കുറഞ്ഞ എൻ.എ.വി യിൽ അദ്ദേഹത്തിന് വളരെ കൂടുതൽ യൂണിറ്റുകൾ ലഭിച്ചേക്കാം, എന്നാൽ അത് കാര്യക്ഷമമായി കൈകാര്യം ചെയ്തില്ലെങ്കിൽ സ്കീം ഉയർന്ന വരുമാനം നൽകില്ല.

ഇതിനകം സൂചിപ്പിച്ചതുപോലെ, നിക്ഷേപകർ മ്യൂച്വൽ ഫണ്ട് സ്കീമിൻ്റെ ഓഫർ ഡോക്യുമെൻ്റ് വളരെ ശ്രദ്ധാപൂർവ്വം വായിക്കണം. സ്കീമിൻ്റെ അല്ലെങ്കിൽ അതേ മ്യൂച്വൽ ഫണ്ടിൻ്റെ മറ്റ് സ്കീമുകളുടെ പ്രകടനത്തിൻ്റെ മുൻകാല ട്രാക്ക് റെക്കോർഡും അവർക്ക് പരിശോധിക്കാവുന്നതാണ്. സമാനമായ നിക്ഷേപ ലക്ഷ്യങ്ങളുള്ള മറ്റു സ്കീമുകളുമായി അവർ പ്രകടനത്തെ താരതമ്യം ചെയ്തേക്കാം. ഒരു സ്കീമിൻ്റെ മുൻകാല പ്രകടനം അതിൻ്റെ ഭാവി പ്രകടനത്തിൻ്റെ സൂചകമല്ലെങ്കിലും കഴിഞ്ഞകാലത്തെ മികച്ച പ്രകടനം ഭാവിയിൽ നിലനിൽക്കുകയോ നിലനിൽക്കാതിരിക്കുകയോ ചെയ്തേക്കാമെങ്കിലും, ഇത് നിക്ഷേപ തീരുമാനം എടുക്കുന്നതിനുള്ള പ്രധാന ഘടകങ്ങളിലൊന്നാണ്. ഡെറ്റ് ഓറിയൻ്റഡ് സ്കീമുകളുടെ കാര്യത്തിൽ, മുൻകാല റിട്ടേണുകൾ പരിശോധിക്കുന്നതിനു പുറമേ, നിക്ഷേപകർ ഡെറ്റ് ഉപകരണങ്ങളുടെ റേറ്റിംഗിൽ പ്രതിഫലിക്കുന്ന അവയുടെ ഗുണനിലവാരവും നോക്കണം. കുറഞ്ഞ റിട്ടേൺ നിരക്കുള്ളതും എന്നാൽ മികച്ച റേറ്റിംഗ് ഉള്ള സാമ്പത്തിക ഉപകരണങ്ങളിൽ നിക്ഷേപമുള്ളതുമായ ഒരു സ്കീം കൂടുതൽ സുരക്ഷിതമായിരുന്നേക്കാം. അതുപോലെ, ഇക്വിറ്റി സ്കീമുകളിലും, നിക്ഷേപകർ പോർട്ട്ഫോളിയോയുടെ ഗുണനിലവാരം നോക്കിയേക്കാം. അവർക്ക് വിദഗ്ധരുടെ ഉപദേശവും തേടാം.

“മ്യൂച്വൽ ബെനിഫിറ്റ്” എന്ന പേരുള്ള കമ്പനികളെ നിക്ഷേപകർ മ്യൂച്വൽ ഫണ്ടുകളായി കാണരുത്. ഈ കമ്പനികൾ സെബി യുടെ പരിധിയിൽ വരുന്നവയല്ല. അതേസമയം, മ്യൂച്വൽ ഫണ്ടുകളായി സെബി യിൽ രജിസ്റ്റർ ചെയ്ത ശേഷം മാത്രമേ മ്യൂച്വൽ ഫണ്ടുകൾക്ക് സ്കീമുകൾ ആരംഭിച്ച് നിക്ഷേപകരിൽ നിന്ന് ഫണ്ട് സമാഹരിക്കാൻ കഴിയൂ.

ഏതൊരു മ്യൂച്വൽ ഫണ്ട് സ്കീമിൻ്റെയും ഓഫർ ഡോക്യുമെൻ്റിൽ, സ്പോൺസറുടെ മൊത്തം മൂല്യം ഉൾപ്പെടെയുള്ള മൂന്ന് വർഷത്തെ സാമ്പത്തിക പ്രകടനം നൽകേണ്ടതുണ്ട്. മ്യൂച്വൽ ഫണ്ട് സ്‌പോൺസർ ചെയ്‌തിരിക്കുന്ന കമ്പനിയുടെ ട്രാക്ക് റെക്കോർഡ് നിക്ഷേപകർ അറിഞ്ഞിരിക്കണം എന്നതാണ് ഏക ലക്ഷ്യം. എന്നിരുന്നാലും, സ്‌പോൺസറുടെ ഉയർന്ന ആസ്തി, സ്‌കീം മികച്ച വരുമാനം നൽകുമെന്നോ എൻ.എ.വി കുറയുന്ന സാഹചര്യത്തിൽ സ്‌പോൺസർ നഷ്ടപരിഹാരം നൽകുമെന്നോ അർത്ഥമാക്കുന്നില്ല.

മിക്കവാറും എല്ലാ മ്യൂച്വൽ ഫണ്ടുകൾക്കും അവരുടേതായ വെബ് സൈറ്റുകളുണ്ട്. കൂടാതെ അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട് ഇൻ ഇന്ത്യയുടെ (എഎംഎഫ്ഐ) വെബ്‌സൈറ്റായ www.amfiindia.com ൽ നിക്ഷേപകർക്ക് എല്ലാ മ്യൂച്വൽ ഫണ്ടുകളുടെയും എൻ.എ.വി-കൾ, അർദ്ധവാർഷിക ഫലങ്ങൾ, പോർട്ട്‌ഫോളിയോകൾ എന്നിവ ആക്‌സസ് ചെയ്യാൻ കഴിയും. നിക്ഷേപകർക്ക് ഉപയോഗപ്രദമായ സാഹിത്യങ്ങളും എഎംഎഫ്ഐ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സെബി യുടെ നിയന്ത്രണങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും, മ്യൂച്വൽ ഫണ്ടുകളെക്കുറിച്ചുള്ള ഡാറ്റ, മ്യൂച്വൽ ഫണ്ടുകൾ ഫയൽ ചെയ്ത ഡ്രാഫ്റ്റ് ഓഫർ ഡോക്യുമെൻ്റുകൾ, മ്യൂച്വൽ ഫണ്ടുകളുടെ വിലാസങ്ങൾ തുടങ്ങിയവയെ കുറിച്ചുള്ള വിവരങ്ങൾക്കായി നിക്ഷേപകർക്ക് സെബി യുടെവെബ്‌സൈറ്റായ www.sebi.gov.in ൽ ലോഗിൻ ചെയ്‌തിട്ട് “മ്യൂച്വൽ ഫണ്ടുകൾ” എന്ന സെക്ഷനിലേക്ക് പോകാവുന്നതാണ്. കൂടാതെ, ഈ വെബ്‌സൈറ്റിൽ സെബി യുടെ വാർഷിക റിപ്പോർട്ടുകൾ ലഭ്യമാണ്, മ്യൂച്വൽ ഫണ്ടുകളെക്കുറിച്ചുള്ള ധാരാളം വിവരങ്ങൾ അവിടെ നൽകിയിട്ടുണ്ട്.

മ്യൂച്വൽ ഫണ്ടുകളുടെ വിവിധ സ്കീമുകളുടെ ഒരു നിശ്ചിത കാലയളവിലെ ആദായം ഉൾപ്പെടെയുള്ള നിരവധി വിവരങ്ങൾ നൽകുന്ന മറ്റു നിരവധി വെബ് സൈറ്റുകളുണ്ട്. പല പത്രങ്ങളും മ്യൂച്വൽ ഫണ്ടുകളെക്കുറിച്ചുള്ള ഉപയോഗപ്രദമായ വിവരങ്ങൾ ദിവസേനയും ആഴ്ചതോറും പ്രസിദ്ധീകരിക്കുന്നു. ഇക്കാര്യത്തിൽ തങ്ങളെ വഴിനയിക്കാൻ നിക്ഷേപകർക്ക് അവരുടെ ഏജൻ്റുമാരെയും വിതരണക്കാരെയും സമീപിക്കാവുന്നതാണ്.

ഉവ്വ്. ഒറ്റയ്‌ക്കോ സംയുക്തമായോ യൂണിറ്റുകൾക്കായി അപേക്ഷിക്കുന്ന / അവ കൈവശം വച്ചിരിക്കുന്ന വ്യക്തികൾക്ക് നോമിനേറ്റ് ചെയ്യാവുന്നതാണ്. സൊസൈറ്റി, ട്രസ്റ്റ്, ബോഡി കോർപ്പറേറ്റ്, പങ്കാളിത്ത സ്ഥാപനം, ഹിന്ദു അവിഭക്ത കുടുംബത്തിലെ കർത്താ, പവർ ഓഫ് അറ്റോണി ഹോൾഡർ എന്നിവർ ഉൾപ്പെടെയുള്ള വ്യക്തികളല്ലാത്തവർക്ക് നോമിനേറ്റ് ചെയ്യാൻ കഴിയില്ല.

ഒരു സ്കീം അവസാനിപ്പിക്കുകയാണെങ്കിൽ, ചെലവുകൾ വകയിരുത്തിയ ശേഷം നിലവിലുള്ള എൻ.എ.വി അടിസ്ഥാനമാക്കി മ്യൂച്വൽ ഫണ്ടുകൾ ഒരു തുക നൽകും. അവസാനിപ്പിക്കലിനെ സംബന്ധിച്ച് ആവശ്യമായ എല്ലാ വിശദാംശങ്ങളും നൽകുന്ന ഒരു റിപ്പോർട്ട് മ്യൂച്വൽ ഫണ്ടുകളിൽ നിന്ന് ലഭിക്കാൻ യൂണിറ്റ് ഉടമകൾക്ക് അർഹതയുണ്ട്.

മ്യൂച്വൽ ഫണ്ട് സ്കീമിൻ്റെ ഓഫർ ഡോക്യുമെൻ്റിൽ നിക്ഷേപകർ ബന്ധപ്പെടേണ്ട വ്യക്തിയുടെ പേര് കണ്ടെത്താനാകും, എന്തെങ്കിലും അന്വേഷണമോ പരാതികളോ ആവലാതികളോ ഉണ്ടെങ്കിൽ അവർക്ക് ആ വ്യക്തിയെ സമീപിക്കാവുന്നതാണ്. ഒരു മ്യൂച്വൽ ഫണ്ടിൻ്റെ ട്രസ്റ്റികൾ മ്യൂച്വൽ ഫണ്ടിൻ്റെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നു. അസറ്റ് മാനേജ്മെൻ്റ് കമ്പനിയുടെ ഡയറക്ടർമാരുടെയും ട്രസ്റ്റിമാരുടെയും പേരുകളും ഓഫർ രേഖകളിൽ നൽകിയിട്ടുണ്ട്. നിക്ഷേപകർ തങ്ങളുടെ പരാതികളുമായി ബന്ധപ്പെട്ട മ്യൂച്വൽ ഫണ്ടിനെ / മ്യൂച്വൽ ഫണ്ടിൻ്റെ നിക്ഷേപ സേവന കേന്ദ്രത്തെ സമീപിക്കണം.

പരാതികൾ പരിഹരിക്കപ്പെടാതെ തുടരുകയാണെങ്കിൽ, നിക്ഷേപകർക്ക് അവരുടെ പരാതികൾ പരിഹരിക്കുന്നതിന് സെബി യെ സമീപിക്കാവുന്നതാണ്. പരാതികൾ ലഭിച്ചാൽ, സെബി  വിഷയം ഏറ്റെടുത്ത് ബന്ധപ്പെട്ട മ്യൂച്വൽ ഫണ്ടുമായി ആശയവിനിമയം നടത്തുകയും പതിവായി പിന്തുടരുകയും ചെയ്യും. നിക്ഷേപകർക്ക് അവരുടെ പരാതികൾ ഇതിലേക്ക് അയക്കാവുന്നതാണ്:

സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ്
ഓഫ് ഇന്ത്യ
ഓഫീസ് ഓഫ് ഇവെസ്റ്റർ അസിസ്റ്റൻസ് ആൻഡ്
എജ്യുക്കേഷൻ (ഒഐഎഇ)
പ്ലോട്ട് എൻ ഒ.സി 4-എ, “ജി” ബ്ലോക്ക്, 1st ഫ്ലോർ,
ബാന്ദ്ര-കുർള കോംപ്ലക്സ്,
ബാന്ദ്ര (ഇ), മുംബൈ – 400 051

ഇന്ത്യയിൽ ഒരു മ്യൂച്വൽ ഫണ്ട് സ്പോൺസർ ചെയ്യാൻ നിർദ്ദേശിക്കുന്ന ഒരു അപേക്ഷകൻ 1 ലക്ഷം രൂപ ഫീസിനൊപ്പം ഫോം A യിൽ ഒരു അപേക്ഷ സമർപ്പിക്കണം. അപേക്ഷ പരിശോധനാ വിധേയമാക്കുന്നു, ഫിനാൻഷ്യൽ സർവീസ് ബിസിനസ്സിൽ ആയിരിക്കുക, കഴിഞ്ഞ അഞ്ച് വർഷമായി പോസിറ്റീവ് അറ്റമൂല്യം ഉണ്ടായിരിക്കുക, കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ മൂന്നെണ്ണത്തിൽ അറ്റാദായം ഉണ്ടായിരിക്കുക, എല്ലാ ബിസിനസ് ഇടപാടുകളിലും ന്യായവും നീതിയും പുലർന്നുന്നുവെന്ന പൊതുവായ പ്രശസ്തി ഉണ്ടായിരിക്കുക എന്നിവ പോലുള്ള ചില നിബന്ധനകൾ സ്പോൺസർ പാലിക്കുന്ന പക്ഷം, ഒരു മ്യൂച്വൽ ഫണ്ട് സജ്ജീകരിക്കുന്നതിനുള്ള ശേഷിക്കുന്ന നടപടിക്രമങ്ങൾ സ്പോൺസർ പൂർത്തിയാക്കേണ്ടതുണ്ട്. മറ്റുള്ള കാര്യങ്ങൾക്ക് പുറമെ, ട്രസ്റ്റ് ഡീഡും ഇൻവെസ്റ്റ്‌മെൻ്റ് മാനേജ്‌മെൻ്റ് കരാറും നടപ്പിലാക്കൽ, മൂന്നിൽ രണ്ട് സ്വതന്ത്ര ട്രസ്റ്റികൾ ഉൾപ്പെടുന്ന ഒരു ട്രസ്റ്റി കമ്പനി/ബോർഡ് ഓഫ് ട്രസ്റ്റികൾ സ്ഥാപിക്കൽ, അസറ്റ് മാനേജ്‌മെൻ്റ് കമ്പനിയെ (എഎംസി) ഉൾപ്പെടുത്തൽ, മൊത്തം ആസ്തിയുടെ 40% എങ്കിലും എഎംസി യ്ക്ക് സംഭാവന ചെയ്യൽ, ഒരു കസ്റ്റോഡിയനെ നിയമിക്കൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഈ നിബന്ധനകൾ പാലിക്കുകയും രജിസ്ട്രേഷൻ ഫീസായി 25 ലക്ഷം രൂപ അടയ്ക്കുകയും ചെയ്യുമ്പോൾ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഇഷ്യൂ ചെയ്യുന്നു. വിശദാംശങ്ങൾക്ക്, സെബി (മ്യൂച്വൽ ഫണ്ടുകൾ) ചട്ടങ്ങൾ, 1996 കാണുക.

ഞങ്ങളുടെ വാർത്താക്കുറിപ്പുകൾ സബ്സ്ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകളും അപ്‌ഡേറ്റുകളും ലഭിക്കുന്നതിന് ഇന്നുതന്നെ സൈൻ അപ്പ് ചെയ്യുക
 ജനപ്രിയ ഗവേഷണം: എൻ.സി.എഫ്.ഇ, ടെൻഡർ, ഫെപ
Skip to content