Color Mode Toggle

ഇത് പ്രോത്സാഹിപ്പിക്കുന്നത്:
Image 1 Image 2 Image 3 Image 4
ജനപ്രിയ തിരയലുകൾ: എൻ സി എഫ് ഐ, ടെൻഡർ, എഫ് ഇ പി എ

പ്രൊമോട്ട് ചെയ്തു:

മണി സ്മാർട്ട് സ്കൂൾ പ്രോഗ്രാം (എം.എസ്.എസ്.പി)

ഓരോ വിദ്യാർത്ഥിയുടെയും സമഗ്രവികസനത്തിനുള്ള ഒരു പ്രധാന ജീവിത വൈദഗ്ധ്യമായ സാമ്പത്തിക സാക്ഷരത മെച്ചപ്പെടുത്തുന്നതിനായി സ്കൂളുകളിൽ പക്ഷപാതരഹിതമായ സാമ്പത്തിക വിദ്യാഭ്യാസം നൽകാനുള്ള എൻ.സി.എഫ്.ഇ -യുടെ സംരംഭമാണിത്. ‌വിദ്യാഭ്യാസം, അവബോധം എന്നീ രണ്ട് ആധാരശിലകളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ പ്രോഗ്രാം, ഒരു തലമുറയെ മുഴുവൻ ശാക്തീകരിക്കുന്ന ഒരു സുസ്ഥിര സാമ്പത്തിക സാക്ഷരതാ കാമ്പെയ്ൻ സ്ഥാപിക്കാൻ ഇത് ലക്ഷ്യമിടുന്നു.

മണി സ്മാർട്ട് സ്കൂളിൻ്റെ പ്രധാന സവിശേഷതകൾ
  • ആറാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് നിലവിലുള്ള പാഠ്യപദ്ധതിയുടെ ഭാഗമായി സാമ്പത്തിക സാക്ഷരത സ്വമേധയാ അവതരിപ്പിക്കാൻ എൻ.സി.എഫ്.ഇ സ്കൂളുകളെ ക്ഷണിക്കുന്നു.
  • ആറാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കായി അഞ്ച് സാമ്പത്തിക വിദ്യാഭ്യാസ വർക്ക്ബുക്കുകളുടെ ഒരു കൂട്ടം പഠനോപകരണങ്ങൾ എൻ.സി.എഫ്.ഇ യും സി.ബി.എസ്.ഇ  യും സംയുക്തമായി വികസിപ്പിച്ചെടുത്തിട്ടുണ്ട്.
  • വിവിധ ക്ലാസുകളുടെ നിലവിലുള്ള വിഷയങ്ങളുമായി സമന്വയിക്കുന്ന തരത്തിലാണ് ഞങ്ങളുടെ സാമ്പത്തിക സാക്ഷരതാ പാഠ്യപദ്ധതി വികസിപ്പിച്ചെടുത്തിരിക്കുന്നത്.
  • സ്കൂൾ അധ്യാപകർക്കായുള്ള എൻ.സി.എഫ്.ഇ യുടെ സാമ്പത്തിക വിദ്യാഭ്യാസ പരിശീലന പരിപാടിയിലേക്ക് (എഫ് ഇ ടി പി) സ്കൂളുകൾക്ക് പരിശീലന ഉദ്ദേശ്യത്തിൽ അധ്യാപകരെ അയയ്ക്കാം. അതല്ലെങ്കിൽ, താൽപ്പര്യമുള്ള സ്കൂളുകൾക്കായി അവരുടെ സ്വന്തം സ്ഥലത്ത് പ്രത്യേകം പരിശീലന പരിപാടി സംഘടിപ്പിക്കാനും ഞങ്ങൾക്ക് കഴിയും.
  • എൻ.സി.എഫ്.ഇ സർട്ടിഫൈ ചെയ്ത മണി സ്മാർട്ട് ഈ അധ്യാപകർ അതത് സ്കൂളുകളിൽ വിദ്യാർത്ഥികൾക്കായി സാമ്പത്തിക വിദ്യാഭ്യാസ സെഷനുകൾ നടത്താൻ സൗകര്യമൊരുക്കും. തങ്ങളുടെ വിദ്യാർത്ഥികളുടെ മൂല്യനിർണ്ണയത്തിനായി, എൻ.സി.എഫ്.ഇ യുടെ ദേശീയ സാമ്പത്തിക സാക്ഷരതാ വിലയിരുത്തൽ പരീക്ഷയിൽ പങ്കെടുക്കാൻ സ്കൂളുകൾക്ക് അവരെ പ്രോത്സാഹിപ്പിക്കാനാകും.
  • സ്വന്തം നിലയിൽ മൂല്യനിർണ്ണയം നടത്താനും സ്കൂളുകൾക്ക് തീരുമാനിക്കാവുന്നതാണ്, അത്തരം സാഹചര്യത്തിൽ എൻ.സി.എഫ്.ഇ അവർക്ക് ആവശ്യമായ എല്ലാ പിന്തുണയും നൽകും.
സ്കൂളിനുള്ള നേട്ടങ്ങൾ
മണി സ്‌മാർട്ട് സ്‌കൂൾ പദ്ധതി നടപ്പിലാക്കുന്ന സ്‌കൂളുകളുടെ ഏറ്റവും വലിയ നേട്ടം, അവരുടെ വിദ്യാർത്ഥികൾ സാമ്പത്തിക സാക്ഷരത നേടിക്കഴിയുമ്പോൾ ഇന്നത്തെ സങ്കീർണ്ണമായ സാമ്പത്തിക ഉൽപന്നങ്ങളും സേവനങ്ങളും കൈകാര്യം ചെയ്യാനും സ്വന്തം പണം കൈകാര്യം ചെയ്യുന്ന കാര്യത്തിൽ വിവേകപൂർണ്ണമായ പെരുമാറ്റവും മനോഭാവവും പ്രകടമാക്കാനും കൂടുതൽ സജ്ജരാകുമെന്നതാണ്. ഇത് കൂടാതെയുള്ള മറ്റു നേട്ടങ്ങളിൽ ഇവ ഉൾപ്പെടുന്നു:
  • ഈ പദ്ധതി നടപ്പിലാക്കുന്ന സ്‌കൂളുകളെ മണി സ്‌മാർട്ട് സ്‌കൂളുകളായി സർട്ടിഫൈ ചെയ്യും.
  • എൻ.സി.എഫ്.ഇ  ഒരു സർട്ടിഫിക്കറ്റും ബാഡ്ജും നൽകും, സ്കൂളുകൾക്ക് അത് അവരുടെ വെബ്‌സൈറ്റിലും സോഷ്യൽ നെറ്റ്‌വർക്കുകളിലും പ്രദർശിപ്പിക്കാം.
  • അതിലെ അധ്യാപകർക്ക് ഇടയ്ക്കിടെ സൗജന്യ പരിശീലനവും വികസന പരിപാടികളും ലഭ്യമാകും.
  • ദേശീയ സാമ്പത്തിക സാക്ഷരതാ വിലയിരുത്തൽ പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ വിദ്യാർത്ഥികൾ സജ്ജരാകും.
  • എൻ.സി.എഫ്.ഇ സ്‌കൂളിന്/വിദ്യാർത്ഥികൾക്ക് സാമ്പത്തിക മേഖലയിലെ റെഗുലേറ്റർമാരെ സന്ദർശിക്കാൻ സൗകര്യമൊരുക്കും, അവിടെ അവർക്ക് നമ്മുടെ രാജ്യത്തെ നിയന്ത്രണ സംവിധാനം എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെ കുറിച്ചുള്ള ഒരു ആകമാന വീക്ഷണം നേടാനാകും. എൻ.സി.എഫ്.ഇ  യുടെ ഭാവി ഉദ്യമങ്ങളിൽ സ്‌കൂളുകൾക്ക് മുൻഗണന ലഭിക്കും, കൂടാതെ മണി സ്‌മാർട്ട് സ്‌കൂളുകൾ സംബന്ധിച്ച എൻ.സി.എഫ്.ഇ  യുടെ സോഷ്യൽ മീഡിയ കാമ്പെയ്‌നിൻ്റെ ഭാഗവും ആയിരിക്കും.
എൻ.സി.എഫ്.ഇ  ഇപ്പോൾത്തന്നെ രണ്ട് പ്രോഗ്രാമുകൾ നടത്തുന്നുണ്ട്, സ്കൂൾ വിദ്യാർത്ഥികൾക്കായി ദേശീയ സാമ്പത്തിക സാക്ഷരതാ വിലയിരുത്തൽ പരീക്ഷയും (എൻ എഫ് എൽ എ ടി) സ്കൂൾ അധ്യാപകർക്കായുള്ള സാമ്പത്തിക വിദ്യാഭ്യാസ പരിശീലന പരിപാടിയും (എഫ് ഇ ടി പി ). സാമ്പത്തിക സാക്ഷരതാ പാഠ്യപദ്ധതി അവതരിപ്പിക്കാൻ ഞങ്ങൾ സ്‌കൂളുകളെ ക്ഷണിക്കുന്ന ഞങ്ങളുടെ മണി സ്‌മാർട്ട് സ്‌കൂൾ പ്രോഗ്രാം, അതേ ദിശയിലുള്ള ഒരു സ്വാഭാവിക പുരോഗതിയാണ്, അങ്ങനെ ആ സർക്കിൾ പൂർത്തിയാക്കുന്നു.
  fe_programs@ncfe.org.in
 +91- 022-68265115

ഞങ്ങളുടെ വാർത്താക്കുറിപ്പുകൾ സബ്സ്ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകളും അപ്‌ഡേറ്റുകളും ലഭിക്കുന്നതിന് ഇന്നുതന്നെ സൈൻ അപ്പ് ചെയ്യുക
 ജനപ്രിയ ഗവേഷണം: എൻ.സി.എഫ്.ഇ, ടെൻഡർ, ഫെപ
Skip to content