അടുത്തിടെ എൻ.സി.എഫ്.ഇ സംഘടിപ്പിച്ച ഒരു സാമ്പത്തിക വിദ്യാഭ്യാസ ശിൽപശാലയിൽ ഞാൻ പങ്കെടുത്തു, അത് എന്നെയും എൻ്റെ കുടുംബത്തെയും സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാൻ സഹായിച്ചു.
ബജറ്റ്, സേവിംഗ്സ്, ആസൂത്രിത നിക്ഷേപം എന്നിവയുടെ പ്രാധാന്യം ഞാൻ മനസ്സിലാക്കി. മുമ്പ് എനിക്ക് പ്രതിദിനം 5-6 ലിറ്റർ പാൽ തരുന്ന ഒരു പശു ഉണ്ടായിരുന്നു. ഇപ്പോൾ ഞാൻ 15-20 ലിറ്റർ വീതം തരുന്ന 2 പശുക്കളെ കൂടി വാങ്ങി. ഇത് എനിക്ക് നല്ലൊരു പ്രതിദിന വരുമാനം നൽകുകയും അതിൻ്റെ നല്ലൊരു ഭാഗം ഞാൻ മിച്ചം പിടിക്കുകയും ചെയ്യുന്നു. ശരിയായ സാമ്പത്തിക ആസൂത്രണത്തിലൂടെയാണ് ഇത് സാധ്യമായത്. മഹാമാരിയുടെ സമയത്ത് എൻ്റെ ഗ്രാമീണരെ അവരുടെ ചികിത്സാ ചെലവുകൾ വഹിക്കാൻ സിസ്റ്റമാറ്റിക് സേവിംഗിലൂടെ എനിക്ക് സഹായിക്കാൻ കഴിഞ്ഞു.
ഞാൻ ആയുഷ്മാൻ ഭാരത് ഗോൾഡൻ കാർഡ് സബ്‌സ്‌ക്രൈബ് ചെയ്‌തു, അത് 5 ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ നൽകുന്നു . ജി.ഒ.ഐ-യുടെ മുൻനിര ഇൻഷുറൻസ് സ്കീമുകളായ പി.എം.എസ്.ബി.വൈ, പി.എം.ജെ.ജെ.ബി.വൈ എന്നിവയെ കുറിച്ച് ഞാൻ മനസ്സിലാക്കി, ഈ സ്കീമുകളിൽ ചേർന്നുകൊണ്ട് ഞാൻ എൻ്റെ കുടുംബത്തെ സംരക്ഷിച്ചിരിക്കുന്നു. ഇത് ചെലവ് കുറഞ്ഞതും ശല്യമില്ലാത്തതുമാണ്. എൻ്റെ പശുക്കളെ പോലും ഞാൻ ഇൻഷ്വർ ചെയ്തിട്ടുണ്ട്, ഇതിൽ വെറ്ററിനറി വകുപ്പ് എന്നെ വളരെയധികം സഹായിച്ചു.
ദീർഘകാല ആസൂത്രണത്തെക്കുറിച്ചുള്ള ശിൽപശാലയിൽ നിന്ന് ലഭിച്ച അറിവ് ജീവിതത്തെയും പണത്തെയും കുറിച്ചുള്ള എൻ്റെ വീക്ഷണത്തെ മാറ്റിമറിക്കുകയും എനിക്കും എൻ്റെ ഭർത്താവിനുമായി അടൽ പെൻഷൻ യോജന (എ.പി.വൈ.) അക്കൗണ്ട് തുറക്കാൻ എന്നെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. സാമ്പത്തിക സാക്ഷരത എല്ലാവർക്കും ഉണ്ടായിരിക്കേണ്ട അനിവാര്യമായ ഒരു ജീവിത നൈപുണ്യമാണെന്ന് എനിക്ക് ഇപ്പോൾ ബോധ്യമുണ്ട്. അതിനാൽ ശിൽപശാലയിലൂടെ ഞാൻ നേടിയ അറിവ് പരമാവധി ആളുകളിലേക്ക് എത്തിക്കാൻ ഞാൻ ശ്രമിക്കുകയാണ്.
എൻ്റെ ജീവിതത്തെ ശുഭാപ്തിവിശ്വാസത്തോടെ വീക്ഷിക്കാൻ എന്നെ സഹായിച്ച ഈ ശിൽപശാല ഞങ്ങളുടെ സ്ഥലത്ത് സംഘടിപ്പിച്ചതിന് എൻ.സി.എഫ്.ഇ യോട് ഞാൻ നന്ദിയുള്ളവളാണ്.