Color Mode Toggle

ഇത് പ്രോത്സാഹിപ്പിക്കുന്നത്:
Image 1 Image 2 Image 3 Image 4
ജനപ്രിയ തിരയലുകൾ: എൻ സി എഫ് ഐ, ടെൻഡർ, എഫ് ഇ പി എ

പ്രൊമോട്ട് ചെയ്തു:

നിഖിൽ സുശീൽ

[breadcrumbs]

- നിഖിൽ സുശീൽ

കേരളം

സാമ്പത്തിക സാക്ഷരതയുടെ ജ്ഞാനം

കേരളത്തിലെ പാലക്കാട് ജില്ലയിലെ ഒരു ചെറിയ ഗ്രാമമായ പാലപ്പുറത്ത് താമസിക്കുന്ന നിഖിൽ സുശീൽ, കേരളത്തിലെ മായന്നൂർ ലക്ഷ്മി നാരായണ ആർട്സ് ആൻഡ് സയൻസ് കോളേജ് വിദ്യാർത്ഥിയാണ്. ഒരു സേവിംഗ്സ് അക്കൗണ്ട് തുറക്കേണ്ടതിൻ്റെ ആവശ്യകതയും ഭാവി ആവശ്യങ്ങൾക്കായി പണം മിച്ചം പിടിക്കേണ്ടതിൻ്റെ ആവശ്യവും മനസ്സിലാക്കാൻ അവൻ പങ്കെടുത്ത എൻ.സി.എഫ്.ഇ യുടെ സാമ്പത്തിക വിദ്യാഭ്യാസ പരിപാടി അവനെ സഹായിച്ചു.

ഞാൻ വ്യക്തിപരമായി ഒരിക്കലും സമ്പാദ്യത്തിൻ്റെ പ്രാധാന്യം കണക്കിലെടുത്തിട്ടില്ല, എനിക്ക് കിട്ടുന്ന സമ്പാദ്യത്തിൻ്റെ ഭൂരിഭാഗവും ഞാൻ എപ്പോഴും ചെലവഴിക്കാറുണ്ടായിരുന്നു, മിച്ചം പിടിക്കുന്നതിനെ കുറിച്ച് ചിന്തിച്ചിരുന്നില്ല. എന്നാൽ എൻ.സി.എഫ്.ഇ യുടെ ശിൽപശാലയിൽ പങ്കെടുത്ത ശേഷം, സമ്പാദ്യം ജീവിതത്തിൻ്റെ ഭാഗമായിരിക്കണമെന്നും സാമ്പത്തികമായി സുരക്ഷിതനായിരിക്കാനും ജീവിതത്തിലെ അടിയന്തിര സാഹചര്യങ്ങൾ നേരിടാനും അത് ഏറെ അനിവാര്യമാണെന്നും ഞാൻ മനസ്സിലാക്കി.

വരുമാന കാലയളവിൽ ബഡ്ജറ്റിംഗ് ആവശ്യമാണെന്ന് മനസ്സിലാക്കാൻ ശിൽപശാല എന്നെ സഹായിച്ചു. ഹ്രസ്വകാല, ഇടത്തര കാല, ദീർഘകാല കാര്യങ്ങൾ പൂർത്തിയാക്കാൻ ബജറ്റ് സഹായിക്കും. ജീവിതത്തിലെ ആവശ്യങ്ങളും ആഗ്രഹങ്ങളും തമ്മിൽ വേർതിരിച്ചറിയാൻ ഞാൻ പഠിച്ചു. ദീർഘകാലത്തേക്ക് പണം മിച്ചം പിടിക്കാനും സമ്പാദിക്കുന്നതിനുമുള്ള ഒരു മികച്ച മാർഗമാണ് നിക്ഷേപം.

ഓരോ വിദ്യാർത്ഥിക്കും അവൻ്റെ/അവളുടെ ആഗ്രഹങ്ങൾ/സ്വപ്നങ്ങൾ നിറവേറ്റുന്നതിന് സാമ്പത്തിക വിദ്യാഭ്യാസം വളരെ അത്യാവശ്യമാണെന്ന് ശിൽപശാല എന്നെ പഠിപ്പിച്ചു. സമ്പാദ്യത്തിൻ്റെയും നിക്ഷേപത്തിൻ്റെയും ശീലം എനിക്ക് മുമ്പ് താങ്ങാൻ കഴിയാഞ്ഞ പലതും വാങ്ങാൻ എന്നെ സഹായിച്ചു. എൻ.സി.എഫ്.ഇ യുടെ സഹായത്തോടെ ഞാൻ ജീവിതത്തിലെ ആവശ്യങ്ങളും ആഗ്രഹങ്ങളും തമ്മിൽ വേർതിരിച്ചറിയാൻ പഠിച്ചു. ഒരു ജീവിതം നയിക്കാനുള്ള ഏറ്റവും നല്ല ജീവിതപാഠം അത് എനിക്കു കാണിച്ചുതന്നു.

ഞങ്ങളുടെ വാർത്താക്കുറിപ്പുകൾ സബ്സ്ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകളും അപ്‌ഡേറ്റുകളും ലഭിക്കുന്നതിന് ഇന്നുതന്നെ സൈൻ അപ്പ് ചെയ്യുക
 ജനപ്രിയ ഗവേഷണം: എൻ.സി.എഫ്.ഇ, ടെൻഡർ, ഫെപ
Skip to content