ഒഡീഷയിലെ നബരംഗ്പൂർ ജില്ലയിലെ നന്ദഹന്ദി ബ്ലോക്കിൽ താമസിക്കുന്ന ഒരു സ്കൂൾ അധ്യാപികനാണ് മഥുര ഹരിജൻ. എൻ.സി.എഫ്.ഇ റിസോഴ്സ് പേഴ്സൺ നടത്തിയ സാമ്പത്തിക വിദ്യാഭ്യാസ ശിൽപശാലയിൽ അദ്ദേഹം പങ്കെടുത്തു. പ്രാദേശിക ഗോത്രവർഗക്കാർക്ക് സാമ്പത്തിക വിദ്യാഭ്യാസത്തെയും സാമ്പത്തിക മേഖലയിലെ സർക്കാർ പദ്ധതികളെയും കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിനായി പ്രാദേശിക ഭാഷയിലാണ് പരിപാടി നടത്തിയത്. പരിപാടിയിൽ പങ്കെടുത്ത ശേഷം, തനിക്കും കുടുംബത്തിനും വേണ്ടിയുള്ള വിവിധ സാമ്പത്തിക ഉൽപന്നങ്ങളെ കുറിച്ച് അദ്ദേഹം ബോധവാനായി.
അദ്ദേഹം എഴുതുന്നു, “സേവിംഗ്സ് അക്കൗണ്ടിൻ്റെ പ്രാധാന്യം മനസ്സിലാക്കിയ ശേഷം, എൻ്റെ കുട്ടികൾക്ക് മാത്രമല്ല എൻ്റെ സ്കൂളിലെ ചില കുട്ടികൾക്കും ഞാൻ അടിസ്ഥാന സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ട് (ബി.എസ്.ബി.ഡി.എ) തുറന്നിട്ടുണ്ട്. കൂടാതെ, അത്തരം വിദ്യാർത്ഥികളുടെ കുടുംബാംഗങ്ങളെ അടുത്തുള്ള പോസ്റ്റ് ഓഫീസിൽ സേവിംഗ്സ് അക്കൗണ്ട് തുറക്കാൻ ഞാൻ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. എൻ്റെ ഗ്രാമത്തിലെ പോസ്റ്റ് ഓഫീസ് മുഖേന ഞാൻ പിഎംജെജെബിവൈ, പി.എം.എസ്.ബി.വൈ സ്കീമുകളിൽ ചേരുകയും എൻ്റെ സഹപ്രവർത്തകർക്ക് അത് നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്. കോമ്പൗണ്ടിംഗിൻ്റെ ശക്തി പഠിച്ച് മ്യൂച്വൽ ഫണ്ട് സ്കീമിൽ ഞാൻ 500 രൂപയുടെ എസ്.ഐ.പി ആരംഭിച്ചു. കോമ്പൗണ്ടിംഗിൻ്റെ ശക്തി, പ്രത്യേകിച്ച് റൂൾ ഓഫ് 72, അറിഞ്ഞപ്പോൾ എൻ്റെ സഹപ്രവർത്തകർ വളരെ സന്തോഷിച്ചു.
കൂടുതൽ സാമ്പത്തിക സുരക്ഷിതത്വത്തിനായി പി.എം.എസ്.ബി.വൈ, പിഎംജെജെബിവൈ തുടങ്ങിയ സർക്കാർ പദ്ധതികൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലും പോകാൻ എൻ്റെ പ്രദേശത്തുള്ള പലരോടും ഞാൻ വ്യക്തിപരമായി പറഞ്ഞിട്ടുണ്ട്.
സാമ്പത്തിക സാക്ഷരത പ്രോത്സാഹിപ്പിക്കുന്നതിനായി എൻ.സി.എഫ്.ഇ എൻ്റെ പ്രദേശത്തും സ്കൂളിലും ഇത്തരം കൂടുതൽ പരിപാടികൾ നടത്തണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ശിൽപശാലയിൽ നിന്ന് എനിക്ക് അപാരമായ അറിവ് ലഭിച്ചതിനാൽ, എൻ.സി.എഫ്.ഇ യുടെ സാമ്പത്തിക സാക്ഷരതാ പരിപാടികളുടെ ആശയങ്ങൾ രാജ്യത്തെ എല്ലാ ജനങ്ങളിലേക്കും, പ്രത്യേകിച്ച് വിദ്യാഭ്യാസമില്ലാത്തവരും പാവപ്പെട്ടവരുമായ ആളുകളിലേക്ക് എത്തണമെന്ന് ഞാൻ ആഗ്രഹിക്കുന്നു, അതുവഴി അവർ അധ്വാനിച്ച് ഉണ്ടാക്കുന്ന വരുമാനം എങ്ങനെ മിച്ചം പിടിക്കാമെന്നും നിക്ഷേപിക്കാമെന്നും മനസ്സിലാക്കാനാകും.
അടിസ്ഥാന സാമ്പത്തിക ആശയങ്ങൾ മനസ്സിലാക്കാൻ എൻ.സി.എഫ്.ഇ വികസിപ്പിച്ച സാമ്പത്തിക വിദ്യാഭ്യാസ ഹാൻഡ്‌ബുക്കുകൾ റഫർ ചെയ്യാൻ ഞാൻ എൻ്റെ സ്കൂൾ സഹപ്രവർത്തകരോട് ആത്മാർത്ഥമായി അഭ്യർത്ഥിച്ചിട്ടുണ്ട്. അടിസ്ഥാന സാമ്പത്തിക വിദ്യാഭ്യാസത്തെ കുറിച്ച്, അതും പ്രാദേശിക ഭാഷയിൽ, ഇത്രയും സമഗ്രമായ ഒരു പുസ്തകം പുറത്തിറക്കിയതിൽ എൻ.സി.എഫ്.ഇ യുടെ ശ്രമങ്ങളെ അധ്യാപകർ അഭിനന്ദിച്ചു. രാജ്യത്തുടനീളം സാമ്പത്തിക വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനുള്ള അവരുടെ അശ്രാന്ത പരിശ്രമത്തിന് എൻ.സി.എഫ്.ഇ -ക്ക് എല്ലാ നന്ദിയും അറിയിക്കുന്നു.”