Color Mode Toggle
Insurance awareness quiz (BimaGyaan)

ഇത് പ്രോത്സാഹിപ്പിക്കുന്നത്:
Image 1 Image 2 Image 3 Image 4
ജനപ്രിയ തിരയലുകൾ: എൻ സി എഫ് ഐ, ടെൻഡർ, എഫ് ഇ പി എ

പ്രൊമോട്ട് ചെയ്തു:

സാമ്പത്തിക മേഖല റെഗുലേറ്റർ

നാഷണൽ സെൻ്റർ ഫോർ ഫിനാൻഷ്യൽ എജ്യുക്കേഷൻ (എൻ.സി.എഫ്.ഇ) ഏറ്റെടുത്തിരിക്കുന്ന സാമ്പത്തിക സാക്ഷരതാ സംരംഭം

സാമ്പത്തിക വിദ്യാഭ്യാസ പരിപാടികൾ:
ഉത്തരവനുസരിച്ച്, രാജ്യത്ത് സാമ്പത്തിക വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാനായി എൻ.സി.എഫ്.ഇ മറ്റ് സംരംഭങ്ങൾക്ക് പുറമെ ഇവയും നടത്തുന്നു: സാമ്പത്തിക വിദ്യാഭ്യാസ പരിശീലന പരിപാടി (എഫ് ഇ ടി പി), മണി സ്മാർട്ട് സ്കൂൾ പ്രോഗ്രാം (എം.എസ്.എസ്.പി) സാമ്പത്തിക ബോധവൽക്കരണവും ഉപഭോക്തൃ പരിശീലനവും (എഫ്.എ.സി.റ്റി. ), മുതിർന്നവർക്കുള്ള സാമ്പത്തിക വിദ്യാഭ്യാസ പരിപാടി (എഫ് ഇ പി എ) .

നടത്തിയ സാമ്പത്തിക വിദ്യാഭ്യാസ ശിൽപശാലകളുടെ പ്രധാന ഹൈലൈറ്റുകൾ:

എഫ് ഇ പി എ
  • മൊത്തം 13,098 വർക്ക്ഷോപ്പുകൾ നടത്തി, അതിൽ 4,725, ഏകദേശം 37%, പ്രോഗ്രാമുകൾ തുടക്കം മുതൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച ജില്ലകളായ ആസ്പിറേഷണൽ, എൽ ഡബ്ല്യു ഇ, മലയോര, വടക്ക്-കിഴക്കൻ ജില്ലകൾ എന്നിവയിൽ നടത്തി.
  • 28 സംസ്ഥാനങ്ങളും 6 യു.ടി പ്രദേശങ്ങളും ഉൾക്കൊള്ളുന്നു
  • സാധ്യതയുള്ള സംരംഭകർക്കുള്ള/നൈപുണ്യ വികസന ട്രെയിനികൾക്കുള്ള സാമ്പത്തിക വിദ്യാഭ്യാസ (എഫ് ഇ) പ്രോഗ്രാമുകൾ – വിവിധ സംസ്ഥാനങ്ങളിലായി 14,050+ പേർ പരിശീലനം നേടി
  • 56,000+ കമ്മ്യൂണിറ്റി നേതാക്കൾ, അംഗൻവാടി ജീവനക്കാർ, എസ്എച്ച്ജി കൾ, ആശാ വർക്കർമാർ എന്നിവർ എഫ് ഇ പി എ-യുടെ കീഴിൽ പരിശീലനം നേടിയിട്ടുണ്ട്, ഇത് എൻ എസ് എഫ് ഇ 2020-25 ൻ്റെ പ്രവർത്തന പോയിൻ്റുകൾക്ക് അനുസൃതമാണ്.
  • 45+ വർക്ക് ഷോപ്പുകളിലൂടെ 1500+ മുതിർന്ന പൗരന്മാർ പരിശീലനം നേടി
  • യു പി യിലെ ലഖ്‌നൗവിൽ ട്രാൻസ്‌ജെൻഡറുകൾക്കായുള്ള ആദ്യ പരിപാടി സംഘടിപ്പിച്ചു. 35 ട്രാൻസ്‌ജെൻഡർമാർ പങ്കെടുത്തു
  • ചൈൽഡ് ഡെവലപ്‌മെൻ്റ് പ്രോജക്ട് ഓഫീസറുടെ (സി.ഡി.പി.ഒ) സാന്നിധ്യത്തിൽ2 500-ലധികം അംഗൻവാടി പ്രവർത്തകർക്ക് ഹിമാചൽ പ്രദേശിൽ ഓൺലൈനിലൂടെ  വഴി പരിശീലനം നൽകി
  • ഗുജറാത്തിലെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് ട്രെയിനിംഗ് അക്കാദമിയിൽ 3 പ്രോഗ്രാമുകൾ സംഘടിപ്പിച്ചു – 300 പേർ പരിശീലനം നേടി
  • ഇൻഡോറിലെ സ്റ്റേറ്റ് ആംഡ് പോലീസ് ഫോഴ്‌സ് (എസ് എ എഫ്) പോലീസ് ഓഫീസിലെ ഒന്നാം ബറ്റാലിയനിൽ എസ് എ എഫ് നടത്തി – 65 പേർ പരിശീലനം നേടി
  • ഭാരതീയ റിസർവ് ബാങ്ക് നോട്ട് മുദ്രൻ പ്രൈവറ്റ് ലിമിറ്റഡ് (ബി ആർബി എൻഎം പിഎൽ), സെക്യൂരിറ്റി പ്രിൻ്റിംഗ് & മിൻ്റിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (എസ്പിഎംസിഐഎൽ) എന്നിവയിലെ ജീവനക്കാർക്കായി ജോലിസ്ഥലത്തെ സാമ്പത്തിക സാക്ഷരത എന്ന ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്ന 5 എഫ് ഇ പ്രോഗ്രാം നടത്തി.
  • നൈനിറ്റാളിലെ ഡോ. ആർ.എസ്. ടോലിയ ഉത്തരാഖണ്ഡ് അക്കാദമി ഓഫ് അഡ്മിനിസ്‌ട്രേഷനായി ജില്ലാ പഞ്ചായത്ത് ഓഫീസർമാർ, ബി.ഡി.ഒ മാർ, പ്രിൻസിപ്പൽമാർ, അക്കാദമിയിലെ ട്രെയിനികൾ എന്നിവർക്കായി സാമ്പത്തിക വിദ്യാഭ്യാസ ശിൽപശാല നടത്തി.
  • ഐ ആർ ഡി എ ഐ യുടെ സഹകരണത്തോടെ 50+ ശിൽപശാലകൾ നടത്തി, അതിൽ വിവിധ ഇൻഷുറൻസ് കമ്പനികളിൽ നിന്നുള്ള പരിശീലകർ പങ്കെടുക്കുകയും ഐ ആർ ഡി എ ഐ നിർദ്ദേശിച്ച പ്രകാരം ഇൻഷുറൻസ് വിഷയങ്ങൾ വിശദമായി വിശദീകരിക്കുകയും ചെയ്തു.
  • ഇന്ത്യയിലെ 1,000+ ഐ.ഒ.സി.എൽ ജീവനക്കാർക്ക് ഒരൊറ്റ വെബിനാറിലൂടെ പരിശീലനം നൽകി
  • എഫ് ഇ പി എ വഴി 2,65,000+ സ്ത്രീകളിലേക്ക് എത്തിച്ചേർന്നു
  • ഹരിയാനയിലെ ഇഷ്ടിക ചൂള തൊഴിലാളികൾ ഉൾപ്പെടെ 9,500+ കുടിയേറ്റ തൊഴിലാളികൾക്ക് പരിശീലനം നൽകി
  • തുടക്കം മുതൽ3,85,500+ ഗുണഭോക്താക്കൾ എഫ് ഇ പി എ വഴി പരിശീലനം നേടി
എഫ് ഇ ടി പി-യുംഎഫ്.എ.സി.റ്റി. -യും:
  • തമിഴ്നാട് തിരുവള്ളൂർ ജില്ലയിലെ ഗുണിപാളയം ഗവണമെന്റ് ഹൈസ്കൂളിലെ അധ്യാപകർക്കായി ജില്ലാ മജിസ്‌ട്രേറ്റ് ഓഫീസിൽ എഫ്ഇടിപി ‌എഫ് ഇ ടി പി ശിൽപശാല നടത്തി. ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ സാന്നിധ്യത്തിലായിരുന്നു പരിപാടി
  • പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്ക് മാനേജ്‌മെൻ്റുമായി (എൻഐബിഎം) സഹകരിച്ച് നടത്തിയ ദേശീയതല എഫ് ഇ വെബിനാറിൽ 600-ലധികം വിദ്യാർത്ഥികളും യുവാക്കളും പങ്കെടുത്തു.
  • 7 വടക്ക്-കിഴക്കൻ ജില്ലകളിലായി 2,300-ലധികം കോളേജ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി
  • 5 പൈലറ്റ് എഫ് ഇ പ്രോഗ്രാമുകൾ കോളേജ് വിദ്യാർത്ഥികൾക്കായി BFSI-SSC യുടെ ഏകോപനത്തിൽ നടത്തി
  • തുടക്കം മുതൽ, എഫ്.എ.സി.റ്റി. വഴി 72,690+ പേരും എഫ് ഇ ടി പി വഴി 17,700+ മണി സ്മാർട്ട് അധ്യാപകരും
ഡിഇഎ യുടെ കീഴിലുള്ള വർക്ക്ഷോപ്പുകളും സി.എൽ.എഫ്-മായുള്ള സഹകരണവും:
  • 2021-22 സാമ്പത്തിക വർഷത്തിൽ ആർബിഐ-യുടെ ഡിഇഎ ഫണ്ടിന് കീഴിൽ ഡൽഹി, ചെന്നൈ, ഭുവനേശ്വർ എന്നിവിടങ്ങളിലെ നഗര ചേരികളിൽ 3 പൈലറ്റ് പ്രോഗ്രാമുകൾ സംഘടിപ്പിച്ചു. 2022-23 സാമ്പത്തിക വർഷത്തിൽ 24 ശിൽപശാലകൾ കൂടി ആസൂത്രണം ചെയ്തിട്ടുണ്ട്
  • ആറ് മുതൽ പത്താം ക്ലാസ് വരെയുള്ള സ്കൂൾ വിദ്യാർത്ഥികൾക്കും മുതിർന്ന പൗരന്മാർക്കുമായി ആർബിഐ സി.എൽ.എഫ് ൻ്റെ സഹകരണത്തോടെ 6 ശിൽപശാലകൾ നടത്തി.
എൻ.സി.എഫ്.ഇ-യുടെ സാമ്പത്തിക സാക്ഷരതാ സംരംഭങ്ങൾ:
  1. നാഷണൽ ഫിനാൻഷ്യൽ ലിറ്ററസി അസസ്‌മെൻ്റ് ടെസ്റ്റ് (എൻ എഫ് എൽ എ ടി):
    ഒ ഇ സി ഡി ശുപാർശകൾക്ക് അനുസൃതമായി ആരംഭിച്ച, എൻ.സി.എഫ്.ഇ നടത്തുന്ന നാഷണൽ ഫിനാൻഷ്യൽ ലിറ്ററസി അസെസ്‌മെൻ്റ് ടെസ്റ്റ് (എൻ എഫ് എൽ എ ടി), ആറാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള സ്‌കൂൾ വിദ്യാർത്ഥികളെ അവരുടെ ജീവിതത്തിൻ്റെ ഓരോ ഘട്ടത്തിലും ബോധ്യത്തോടെയുള്ളതും ഫലപ്രദവുമായ സാമ്പത്തിക തീരുമാനങ്ങൾ എടുക്കുന്നതിന് ആവശ്യമായ അടിസ്ഥാന സാമ്പത്തിക കഴിവുകൾ ആർജിക്കാൻ പ്രോത്സാഹിപ്പിക്കുന്നു. 2013-14 വർഷത്തിലാണ് എൻ എഫ് എൽ എ ടി ആരംഭിച്ചത്. ആഗോളതലത്തിൽ, സ്കൂൾ വിദ്യാർത്ഥികൾക്കുള്ള ഏറ്റവും വലിയ സൗജന്യ വാർഷിക സാമ്പത്തിക സാക്ഷരതാ പരീക്ഷകളിൽ ഒന്നാണിത്.
  1. സാമ്പത്തിക വിദ്യാഭ്യാസ വെബ്‌സൈറ്റും സോഷ്യൽ മീഡിയയും:
    എൻ.സി.എഫ്.ഇ-യുടെ വെബ്സൈറ്റായ http://www.ncfe.org.in കൂടുതൽ ആളുകളിലേക്ക് എത്തിച്ചേരാനായി ഇംഗ്ലീഷിലും ഹിന്ദിയിലും മറ്റ് 11 പ്രാദേശിക ഭാഷകളിലും ലഭ്യമാക്കിയിട്ടുണ്ട്. എല്ലാ റെഗുലേറ്റർമാരും നൽകുന്ന സമ്പന്നമായ ഉള്ളടക്കവും എൻ.സി.എഫ്.ഇ വികസിപ്പിച്ച യഥാർത്ഥ ഉള്ളടക്കവും വെബ്സൈറ്റിലുണ്ട്. എൻ.സി.എഫ്.ഇ യുടെ തുടക്കം മുതൽ വെബ്‌സൈറ്റ് ഹിറ്റുകൾ 25 ദശലക്ഷം+ എത്തിയിരിക്കുന്നു, ശരാശരി പ്രതിമാസ ഹിറ്റുകൾ 1 ദശലക്ഷമാണ്.
    എൻ.സി.എഫ്.ഇ അതിൻ്റെ പ്രവർത്തനങ്ങൾ ഫേസ്ബുക്ക്, ട്വിറ്റർ, YouTube, ഇൻസ്റ്റാഗ്രാം എന്നിവയിൽ പ്രോത്സാഹിപ്പിക്കുകയും സോഷ്യൽ മീഡിയയിൽ അപ്‌ഡേറ്റ് ചെയ്യുകയും ചെയ്യുന്നു. സോഷ്യൽ മീഡിയയിൽ എൻ.സി.എഫ്.ഇ യ്ക്ക് 1,50,000+ ഫോളോവേഴ്‌സ് ഉണ്ട്, എൻ.സി.എഫ്.ഇ ആരംഭിച്ചതു മുതൽആകെ 21 ദശലക്ഷം+ ആളുകളിൽ എത്തിച്ചേർന്നിട്ടുണ്ട്.
  1. ഡി.എസ്.എസ് & കിയോസ്‌ക് പ്രോജക്റ്റ്:
    സാമ്പത്തിക സേവന ഉപയോക്താക്കൾക്ക്, പ്രത്യേകിച്ച് നിക്ഷേപകർക്ക് സാമ്പത്തിക അവബോധവും സംരക്ഷണവും സംബന്ധിച്ച സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിനായി, ഇന്ത്യയിലെ തിരഞ്ഞെടുത്ത 5 സംസ്ഥാനങ്ങളിലെ 102 വ്യത്യസ്ത സ്ഥലങ്ങളിൽ തന്ത്രപരമായി സ്ഥാപിച്ചിട്ടുള്ള 71 വലിയ ഫോർമാറ്റ് ഡിജിറ്റൽ സൈനേജ് സിസ്റ്റങ്ങളുടെയും (ഡി.എസ്.എസ്) 31 ഇൻ്ററാക്ടീവ് ടച്ച് സ്‌ക്രീൻ കിയോസ്‌കുകളുടെയും വിപുലമായ ശൃംഖല എൻ.സി.എഫ്.ഇ സ്ഥാപിച്ചിട്ടുണ്ട്.
  1. ഇ-ലേണിംഗ് മാനേജ്മെൻ്റ് സിസ്റ്റം (എൽഎംഎസ്): 
    രാജ്യത്ത് സാമ്പത്തിക സാക്ഷരത പ്രചരിപ്പിക്കുന്നതിനായി20 ഇ-ഉള്ളടക്ക മൊഡ്യൂളുകളുള്ളസമർപ്പിത ഇ-ലേണിംഗ് മാനേജ്‌മെൻ്റ് സിസ്റ്റം (എൽഎംഎസ്) എൻ.സി.എഫ്.ഇ ആരംഭിച്ചു. എൽഎംഎസ്പ്ലാ റ്റ്‌ഫോമിൽ ബാങ്കിംഗ്, സെക്യൂരിറ്റീസ് മാർക്കറ്റുകൾ, ഇൻഷുറൻസ്, പെൻഷൻ, സർക്കാർ സ്കീമുകൾ മുതലായവയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളുണ്ട്.
    പ്ലാറ്റ്‌ഫോം എല്ലാവർക്കും സൗജന്യമാണ്, ഇ-എൽഎംഎസ് വെബ്‌സൈറ്റിൽ ഇതുവരെ ലഭിച്ചത് 6,000+ രജിസ്‌ട്രേഷനുകളും ആകെ 20 ദശലക്ഷത്തിലധികം ഹിറ്റുകളുമാണ്. പ്ലാറ്റ്‌ഫോമിൻ്റെ ഉള്ളടക്കത്തെയും സവിശേഷതകളെയും കുറിച്ച് ഉപയോക്താക്കളിൽ നിന്ന് എൻ.സി.എഫ്.ഇ-ക്ക് നല്ല ഫീഡ്‌ബാക്ക് ലഭിക്കുന്നു.
  1. ആർബിഐ യുടെ ഡെപ്പോസിറ്റർ എഡ്യൂക്കേഷൻ ആൻഡ് അവയർനസ് ഫണ്ടിന് (ഡി ഇ എ എഫ്) കീഴിലുള്ള പ്രോഗ്രാമുകൾ:
    2021-22 സാമ്പത്തിക വർഷത്തിൽ ഡിഇഎ ഫണ്ടിന് കീഴിൽ എൻ.സി.എഫ്.ഇ ഡെൽഹി, ചെന്നൈ, ഭുവനേശ്വർ എന്നിവിടങ്ങളിൽ ഓരോന്നു വീതം 3 സാമ്പത്തിക വിദ്യാഭ്യാസ ശിൽപശാലകൾ പൈലറ്റ് ഘട്ടത്തിൽ സംഘടിപ്പിച്ചിട്ടുണ്ട്. 2022-23 സാമ്പത്തിക വർഷത്തിൽ ഇത്തരം 24 ശിൽപശാലകൾ കൂടി ആസൂത്രണം ചെയ്തിട്ടുണ്ട്.
  1. സാമ്പത്തിക സാക്ഷരതാ വാരവും ഡിജിറ്റൽ സാമ്പത്തിക സേവന ദിനവും:
    എൻ.സി.എഫ്.ഇ എല്ലാ സാമ്പത്തിക മേഖല റെഗുലേറ്റർമാരുമായി ഏകോപിപ്പിച്ച് 2021 ഫെബ്രുവരി 8 മുതൽ ഫെബ്രുവരി 12 വരെ ഫിനാൻഷ്യൽ ലിറ്ററസി വീക്ക് (എഫ് എൽ ഡബ്ല്യു 2021) ആചരിച്ചു, “എഫ് ഇ മുഖേന സ്കൂൾ കുട്ടികൾക്കിടയിൽ എഫ് എൽ ആശയങ്ങൾ വളർത്തിയെടുക്കുക, അത് ഒരു പ്രധാന ജീവിത നൈപുണ്യമാക്കുക” എന്നതായിരുന്നു വിഷയം. 2021-22 സാമ്പത്തിക വർഷത്തിൽ, 2022 ഫെബ്രുവരി 14 മുതൽ 18 വരെയുളള വിഷയം, “ഡിജിറ്റൽ ആകൂ, സുരക്ഷിതമായി ചെയ്യൂ” എന്നതായിരുന്നു. എഫ് എൽ ക്വിസ്, പ്രിൻസിപ്പൽ കോൺക്ലേവ്, സോഷ്യൽ മീഡിയ കാമ്പയിൻ, എഫ് എൽ വെബിനാറുകൾ തുടങ്ങിയവ ഈ പരിപാടികളുടെ ഭാഗമായി നടത്തി.
  1. ഓട്ടോമേഷൻ ചാറ്റ്ബോട്ട്:
    സാമ്പത്തിക വിദ്യാഭ്യാസത്തെക്കുറിച്ചുള്ള സാധാരണ ഉപഭോക്തൃ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിന് എൻ.സി.എഫ്.ഇ, എൻ.സി.എഫ്.ഇ വെബ്സൈറ്റിൽ ചാറ്റ്ബോട്ട് ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്.

മെയ്റ്റ് വൈ, എല്ലാ ഫിനാൻഷ്യൽ സെക്ടർ റെഗുലേറ്റർമാരും, എൻ പി സി ഐ എന്നിവയുടെ ഏകോപനത്തോടെ 2021 ഫെബ്രുവരി 12-ന് ഡിജിറ്റൽ ഫിനാൻഷ്യൽ സർവീസസ് ഡേ 2021 ആചരിച്ചു.

മെയ്റ്റ് വൈ, എൻ പി സി ഐ, റെഗുലേറ്റർമാർ എന്നിവരുടെ ഏകോപനത്തോടെ 2022 ഫെബ്രുവരി 18-ന് ഡിജിറ്റൽ ഫിനാൻഷ്യൽ സർവീസസ് ഡേ 2022 ആചരിച്ചു.

ഞങ്ങളുടെ വാർത്താക്കുറിപ്പുകൾ സബ്സ്ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകളും അപ്‌ഡേറ്റുകളും ലഭിക്കുന്നതിന് ഇന്നുതന്നെ സൈൻ അപ്പ് ചെയ്യുക
 ജനപ്രിയ ഗവേഷണം: എൻ.സി.എഫ്.ഇ, ടെൻഡർ, ഫെപ
Skip to content