Color Mode Toggle

ഇത് പ്രോത്സാഹിപ്പിക്കുന്നത്:
Image 1 Image 2 Image 3 Image 4
ജനപ്രിയ തിരയലുകൾ: എൻ സി എഫ് ഐ, ടെൻഡർ, എഫ് ഇ പി എ

പ്രൊമോട്ട് ചെയ്തു:

പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ

സാമ്പത്തിക ആസൂത്രണം

സാമ്പത്തിക ആസൂത്രണം

നമ്മളെല്ലാവരും നമ്മുടെ ജീവിതം കഴിയുന്നത്ര ആസൂത്രണം ചെയ്യാൻ ശ്രമിക്കുന്നു. 20-കളുടെ തുടക്കത്തിൽ പഠനം പൂർത്തിയാക്കാനും ജോലി നേടാനും 27-ാം വയസ്സിൽ ഒരു വീട് വാങ്ങാനും 29-ഓടെ ഒരു കാർ നേടാനും മറ്റും നമ്മൾ പ്രതീക്ഷിക്കുന്നു. സ്വപ്നം കാണാനും ലക്ഷ്യം വെക്കാനുമുള്ള നമ്മുടെ കഴിവ് പരിധിയില്ലാത്തതാണ്. ഇതിന് സമഗ്രമായ ആസൂത്രണവും നിർവ്വഹണവും ആവശ്യമാണ്. അതിലുപരി പണം വേണം. കേവലം സമ്പാദിച്ചാൽ മാത്രം പോരാ, സമ്പാദിക്കുകയും നിക്ഷേപിക്കുകയും കൂടെ വേണം, നമ്മുടെ സ്വപ്നങ്ങൾക്ക് ഊർജം പകരാൻ നമുക്ക് സാമ്പത്തിക ആസൂത്രണം ആവശ്യമാണ്.

നിങ്ങൾ അറിയേണ്ടതെല്ലാം ഇതാ:

എന്താണ് സാമ്പത്തിക ആസൂത്രണം?

പണം സമ്പാദിക്കുക എന്നാൽ ഒരു ജോലിയിൽ നിന്നോ ഒന്നിലധികം സ്രോതസ്സുകളിൽ നിന്നോ സമ്പാദിക്കുന്നതു മാത്രമല്ല. ഇതിൽ ഫലപ്രദമായ പണം കൈകാര്യം ചെയ്യലും, മിച്ചം പിടിക്കലും, കൂടുതൽ ലാഭം നേടാനായി ശരിയായ സാമ്പത്തിക ആസ്തികളിൽ നിക്ഷേപിക്കുന്നതും ഉൾപ്പെടുന്നു. ലളിതമായി പറഞ്ഞാൽ, നിങ്ങൾ നിക്ഷേപങ്ങളിലൂടെ പണം ഉപയോഗിച്ച് പണം സമ്പാദിക്കേണ്ടതുണ്ട്. പണം റോളുചെയ്യാനുള്ള ഒരേയൊരു മാർഗ്ഗമാണിത്.

നിങ്ങളുടെ വരുമാനം കൈകാര്യം ചെയ്യുന്ന പ്രവർത്തനമാണ് സാമ്പത്തിക ആസൂത്രണം; നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾ നിശ്ചയിക്കുകയും തുടർന്ന് നിങ്ങളുടെ പരിമിതികളും ആവശ്യങ്ങളും കണക്കിലെടുത്തുകൊണ്ട് നിക്ഷേപങ്ങളിലുടനീളം നിങ്ങളുടെ ആസ്തികൾ അലോക്കേറ്റ് ചെയ്യുക.

സാമ്പത്തിക ആസൂത്രണം ഒരു ലളിതമായ ജോലിയല്ല. പ്രായോഗികമായ ഒരു സാമ്പത്തിക പദ്ധതി രൂപീകരിക്കുന്നതിന്, നിങ്ങളുടെ ജീവിതത്തിലെ പല ഘടകങ്ങൾ – ഭൂതകാലവും വർത്തമാനകാലവും ഭാവിയും – നിങ്ങൾ കണക്കിലെടുക്കേണ്ടതുണ്ട്. ഓർക്കുക, ഒരു പദ്ധതി ഫലപ്രദമാകണമെങ്കിൽ, അത് നന്നായി ചിന്തിച്ചെടുത്തതും സമഗ്രവും ഭാവിയിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതും ആയിരിക്കണം. ലളിതമായി പറഞ്ഞാൽ, വ്യക്തികൾ അവർ തങ്ങളുടെ ജീവിത ചക്രത്തിലെ ഏത് ഘട്ടത്തിലാണെന്നുള്ളതും അവരുടെ ആവശ്യങ്ങളും കണക്കിലെടുത്ത് ഒരു സാമ്പത്തിക പദ്ധതി ആസൂത്രണം ചെയ്യണം.

എല്ലാവർക്കും. ആർക്കെങ്കിലും പണമുണ്ടെങ്കിൽ അത് ഏറ്റവും മികച്ച രീതിയിൽ വിനിയോഗിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ, സാമ്പത്തിക, നിക്ഷേപ ആസൂത്രണം നിർബന്ധമാണ്. ഒരു പഴഞ്ചൊല്ല് പറയുന്നതുപോലെ – ആസൂത്രണം ചെയ്യാൻ പരാജയപ്പെടുന്നയാൾ, സുനിശ്ചിത പരാജയം ആസൂത്രണം ചെയ്യുകയാണ്.

സമ്പത്ത് മാനേജ്മെൻ്റും സാമ്പത്തിക ആസൂത്രണവും അടിസ്ഥാനപരമായി സമാനമാണ്. എന്നിരുന്നാലും, ഒരു പ്രധാന വ്യത്യാസമുണ്ട് – നിങ്ങൾക്ക് ഇതിനകം സ്വത്ത് ഉണ്ടെങ്കിൽ മാത്രമേ നിങ്ങൾക്ക് അത് മാനേജ് ചെയ്യാൻ കഴിയൂ. സാമ്പത്തിക ആസൂത്രണമാകട്ടെ, സമ്പത്ത് സ്വരുക്കൂട്ടാൻ ലക്ഷ്യമിടുന്നവർക്കു പോലുമുള്ളതാണ്.

സാമ്പത്തിക ആസൂത്രണത്തിൻ്റെ ആവശ്യകതയെ കുറിച്ച് എത്ര പറഞ്ഞാലും മതിയാകില്ല. ഒരാളുടെ ജീവിതത്തിൽ ദൂരവ്യാപകമായ നല്ല ഫലങ്ങൾ ഉണ്ടാക്കാൻ കഴിയുന്ന ചില നേട്ടങ്ങൾ ഞങ്ങൾ പട്ടികപ്പെടുത്തുന്നു.

ഓരോ സാമ്പത്തിക പദ്ധതിയും വ്യത്യസ്തമാണ്. കാരണം അത് ഒരു വ്യക്തിയുടെ ആവശ്യങ്ങൾക്കും ആഗ്രഹങ്ങൾക്കും അനുയോജ്യമായ രീതിയിൽ രൂപപ്പെടുത്തണം. അതായത്, ഓരോ പദ്ധതിയും ഉൾക്കൊള്ളേണ്ട ചില ഘടകങ്ങളുണ്ട്. ഈ ഘടകങ്ങൾക്ക് മുൻതൂക്കം നൽകുമ്പോൾ തന്നെ, നിങ്ങളുടെ സാമ്പത്തിക ലക്ഷ്യത്തെ ബാധിച്ചേക്കാവുന്ന മറ്റു കാര്യങ്ങളും ശ്രദ്ധിക്കേണ്ടതാണ്.

എവിടേക്കാണ് പോകുന്നതെന്നറിയാതെ നിങ്ങൾക്ക് എങ്ങനെ ഒരു യാത്ര പ്ലാൻ ചെയ്യാനാകും? സാമ്പത്തിക, നിക്ഷേപ ആസൂത്രണത്തിലെ ആദ്യത്തേതും പ്രധാനപ്പെട്ടതുമായ ഘട്ടമാണ് ലക്ഷ്യം. ആസൂത്രണ പ്രക്രിയയുടെ ഇനിപ്പറയുന്ന എല്ലാ ഭാഗങ്ങളുടെയും അടിത്തറയായി ഇത് പ്രവർത്തിക്കുന്നു. ഇക്കാരണത്താൽ, നിങ്ങളുടെ ലക്ഷ്യം സജ്ജീകരിക്കുന്ന പ്രക്രിയ പ്രധാനമാണ്.

കൈവരിക്കേണ്ടതായ ഒറ്റ സംഗതി മാത്രമുള്ള സാഹചര്യം ജീവിതത്തിൽ അപൂർവ്വമാണ്. നിങ്ങളുടെ സാമ്പത്തികം ആസൂത്രണം ചെയ്യുമ്പോൾ, നിങ്ങളുടെ എല്ലാ ലക്ഷ്യങ്ങളും നിങ്ങൾ കണക്കിലെടുക്കേണ്ടതുണ്ട്, അത് 100 കോടി രൂപയുടെ റിട്ടയർമെൻ്റ് അലവൻസ് പോലെ അത്ര വലുതായിരുന്നാലും ജോലി കഴിഞ്ഞ് വരുന്ന വഴിയിൽ നിങ്ങൾ നോക്കിവെക്കുന്ന ഒരു ബ്രാൻഡഡ് ടി-ഷർട്ടിൻ്റെ അത്ര ചെറുതായിരുന്നാലും.
അതുകൊണ്ടാണ് നിങ്ങളുടെ ലക്ഷ്യങ്ങൾക്ക് നിങ്ങൾ മുൻഗണനാക്രമം സ്ഥാപിക്കേണ്ടത്. അവയെല്ലാം ഒരുപോലെ പ്രധാനമല്ല, ചിലത് ആദ്യം നേടേണ്ടതുണ്ട്. കാര്യക്ഷമമായ മുൻഗണനയാണ് നല്ല ആസൂത്രണത്തിൻ്റെ താക്കോൽ.

നിലവിലെ സാഹചര്യം വിലയിരുത്തുന്നു.

സ്വപ്നങ്ങളും ഭാവനയും അതിശയകരമാണ്, സംശയമില്ല. എന്നാൽ നമ്മൾ ജീവിക്കുന്നത് യാഥാർത്ഥ്യത്തിലാണ്. അതിനാൽ, ഭാവി ആസൂത്രണം ചെയ്യുന്നതിനു മുമ്പ് എല്ലാവരും അവരുടെ നിലവിലെ ജീവിതാവസ്ഥ മനസ്സിലാക്കേണ്ടതുണ്ട്. ലളിതമായി പറഞ്ഞാൽ, സാമ്പത്തിക പദ്ധതി നിങ്ങളുടെ ഇന്നത്തെയും ഭാവിയിലെയും ജീവിതങ്ങളെ ബന്ധിപ്പിക്കുന്ന ഒരു പാലം പോലെയാണ്. അതുകൊണ്ട് നിങ്ങളുടെ ലക്ഷ്യങ്ങളും നിലവിലെ വിലയിരുത്തലും പ്ലാറ്റ്ഫോമായി വർത്തിക്കുന്നു. മാത്രമല്ല, ബലഹീനമായ ഒരു അടിത്തറയിൽ നിങ്ങൾക്ക് ശക്തമായ ഒരു പാലം ഉണ്ടാക്കാനാവില്ല.
ഇക്കാരണത്താൽ, നിങ്ങളുടെ നിലവിലെ സാഹചര്യത്തെ കുറിച്ചുള്ള ആത്മപരിശോധനയാണ് വർത്തമാനവും ഭാവിയും തമ്മിലുള്ള വിടവ് നികത്തുന്നതിനുള്ള ആരംഭ പോയിൻ്റ്.

എത്ര ഭൗതികത്വ ചിന്തയാണെന്ന് തോന്നിയാലും, പണം വളരെ പ്രധാനമാണ്. അതില്ലെങ്കിൽ, ജീവിതത്തിൻ്റെ പ്രാഥമിക ആവശ്യങ്ങൾ പോലും നിങ്ങൾക്ക് ലഭ്യമാകില്ല, നമ്മൾ സ്വപ്നം കാണുന്ന സുഖസൗകര്യങ്ങളും ആഡംബരങ്ങളും മറന്നേക്കുക.

പണം സമ്പാദിക്കുന്നത് അതിനെ പരിപാലിക്കുന്നതിനേക്കാളും ഇരട്ടിയാക്കുന്നതിനേക്കാളും താരതമ്യേന എളുപ്പമാണ്. സ്ഥിരതയുള്ള ജോലിയും സമ്പാദ്യവും ഉണ്ടായിരിക്കുന്നത് മാത്രമല്ല; നിങ്ങളുടെ വരുമാനം നന്നായി കൈകാര്യം ചെയ്യാനും ഭാവിയിലേക്ക് അത് സംരക്ഷിക്കാനുമായി ധാരാളം കാര്യങ്ങൾ ചെയ്യേണ്ടതും ആവശ്യമാണ്. നിങ്ങൾക്ക് വലിയ ആഗ്രഹങ്ങളുണ്ടെങ്കിൽ, നിക്ഷേപങ്ങൾ നിർബന്ധമാണ്.

ഇതിനെല്ലാം സാമ്പത്തിക ആസൂത്രണം ആവശ്യമാണ്. ഇതിൽ എന്താണ് ഉൾപ്പെട്ടിരിക്കുന്നതെന്ന് നോക്കാം:

  • എന്താണ് സാമ്പത്തിക ആസൂത്രണം: ഇത് നിങ്ങളുടെ വരുമാനം മാനേജ് ചെയ്യാനുള്ള പ്രവർത്തനമാണ്; നിങ്ങളുടെ പരിമിതികളും ആവശ്യകതകളും കണക്കിലെടുത്ത് നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾ നിശ്ചയിക്കുകയും നിങ്ങളുടെ ആസ്തികൾ നിക്ഷേപങ്ങളിലുടനീളം വീതിക്കുകയും ചെയ്യുക.

  • എല്ലാവർക്കും വ്യത്യസ്തമാണ്:സാമ്പത്തിക ആസൂത്രണം വ്യത്യസ്ത ആളുകൾക്ക് വ്യത്യസ്ത കാര്യങ്ങളെ അർത്ഥമാക്കാം. ആത്യന്തിക ലക്ഷ്യം വ്യത്യസ്തമായിരുന്നേക്കാം എന്നതിനാലാണിത്. നിങ്ങളെ സംബന്ധിച്ചിടത്തോളം, റിട്ടയർമെൻ്റ് സമയത്ത് സുരക്ഷിതത്വം നൽകാനായി നിക്ഷേപങ്ങൾ ആസൂത്രണം ചെയ്യുക എന്നാതായിരിക്കാം ഇതിന്റെ അർത്ഥം. മറ്റൊരാൾക്ക്, കുട്ടിയുടെ കോളേജ് വിദ്യാഭ്യാസത്തിനുള്ള പണത്തിനായി സമ്പാദ്യവും നിക്ഷേപവും ആസൂത്രണം ചെയ്യുക എന്നതായിരിക്കാം ഇതിന്റ അർത്ഥം.

ഇനിയും മറ്റൊരാൾക്ക്, സ്ഥിരമായ ഒരു ദ്വിതീയ വരുമാന സ്രോതസ്സ് ഉറപ്പാക്കുക എന്നതായിരിക്കാം ഇതിന്റെ അർത്ഥം. കരിയറുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കുകയോ ശരിയായ ഇൻഷുറൻസ് ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുകയോ ചെയ്യുന്നതും പോലും സാമ്പത്തിക ആസൂത്രണത്തിൽ ഉൾപ്പെടാം. യഥാർത്ഥത്തിൽ, ധനകാര്യത്തിൻ്റെ ശരിയായ കൈകാര്യം ചെയ്യലിലൂടെ സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കുന്ന പ്രക്രിയയാണ് സാമ്പത്തിക ആസൂത്രണം.

  • സമ്പാദിക്കുക മാത്രമല്ല:വീണ്ടും, പണം മിച്ചം പിടിച്ചാൽ മാത്രം പോരാ. കാലക്രമേണ അവയുടെ മൂല്യം വർദ്ധിക്കുന്നുവെന്ന് ഉറപ്പാക്കാൻ അത് ശരിയായ സാമ്പത്തിക ഉൽപ്പന്നങ്ങളിൽ നിക്ഷേപിക്കേണ്ടതുണ്ട്. പണപ്പെരുപ്പം ഉയർന്ന നിലയിൽ തുടരുന്ന ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത് ഇത് കൂടുതൽ അനിവാര്യമാണ്. ഈ വിലക്കയറ്റം നിങ്ങളുടെ പണത്തിൻ്റെ മൂല്യം കാർന്നുതിന്നുന്നു. അതുകൊണ്ട് ഇന്നത്തെ 100 രൂപയ്ക്ക് നാളെ അതേ മൂല്യം ഉണ്ടാകണമെന്നില്ല.

ഇക്കാരണത്താൽ, നിക്ഷേപം അനിവാര്യമാണ്. സാമ്പത്തിക ആസൂത്രണം ഇവിടെയും നിങ്ങളെ സഹായിക്കുന്നു. നിങ്ങളുടെ ലക്ഷ്യങ്ങളെ കുറിച്ച് നിങ്ങൾക്ക് ഒരു ധാരണ ലഭിച്ചുകഴിഞ്ഞാൽ, നിങ്ങൾ നിലവിൽ എവിടെ നിൽക്കുന്നുവെന്നും നിങ്ങളുടെ അന്തിമ ലക്ഷ്യത്തിൽ എങ്ങനെ എത്താമെന്നും മനസ്സിലാക്കാനായി സാമ്പത്തിക, നിക്ഷേപ ആസൂത്രണം ഏറ്റെടുക്കാനാവും. ഒരാളുടെ പണത്തിൻ്റെ ഒഴുക്കിനെയും കാലാകാലങ്ങളിൽ കൈവരിക്കേണ്ട ലക്ഷ്യങ്ങളെയും കുറിച്ചുള്ള വ്യക്തമായ വിലയിരുത്തലോടെ ആർക്കും ആസൂത്രണം ചെയ്യാൻ കഴിയും.

  • സ്ഥിരതയിലേക്കുള്ള മാർഗരേഖ:ഒരു പ്രത്യേക സാമ്പത്തിക ലക്ഷ്യം കൈവരിക്കുന്നതിനുള്ള പ്രവർത്തന ഘട്ടങ്ങളുടെ ഒരു ശ്രേണി തയ്യാറാക്കുന്നതാണ് ഇതിൽ ഉൾപ്പെട്ടിരിക്കുന്നത്. നിങ്ങളുടെ ജീവിതത്തിൻ്റെ സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള ഒരു മാർഗരേഖയാണ് സാമ്പത്തിക പദ്ധതി. ഇത് ഒരു ഭൂപടം പോലെയാണ്, അവിടെ നിങ്ങളുടെ പ്രൊജക്റ്റ് ചെയ്ത സാമ്പത്തിക ലക്ഷ്യത്തിലേക്ക് നിങ്ങൾ എത്രത്തോളം പുരോഗമിച്ചുവെന്നും നിങ്ങളുടെ ലക്ഷ്യസ്ഥാനത്ത് നിന്ന് നിങ്ങൾ എത്ര ദൂരെയാണെന്നും നിങ്ങൾക്ക് എപ്പോഴും കാണാൻ കഴിയും.

  • പണം ശരിയായി മിച്ചംപിടിക്കൽ:കൂടുതൽ മിച്ചം പിടിക്കുകയും കുറച്ച് ചെലവഴിക്കുകയും ചെയ്യുന്നതാണ് സാമ്പത്തിക ആസൂത്രണം എന്ന തെറ്റിദ്ധാരണ പലപ്പോഴും ആളുകൾക്ക് ഉണ്ട്, പക്ഷേ അത് അങ്ങനെയല്ല. ഭാവി ലക്ഷ്യങ്ങൾ കൈവരിക്കാനായി ശരിയായ തുക മിച്ചം പിടിക്കുന്നതാണ് ഇതിൽ കൂടുതലായും ഉൾപ്പെട്ടിരിക്കുന്നത്. ആഗ്രഹിക്കുന്ന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഭാവിയിൽ ശരിയായ തുക ശരിയായ സമയത്ത് ശരിയായ കൈകളിൽ ലഭ്യമാണെന്ന് ഉറപ്പാക്കുക എന്നതാണ് സാമ്പത്തിക ആസൂത്രണത്തിൻ്റെ ലക്ഷ്യം.

അങ്ങനെ, ഇത് നിങ്ങളുടെ സാമ്പത്തിക തീരുമാനങ്ങൾക്ക് ദിശയും അർത്ഥവും നൽകുന്നു, കൂടാതെ നിങ്ങൾ എടുക്കുന്ന ഓരോ സാമ്പത്തിക തീരുമാനവും നിങ്ങളുടെ സാമ്പത്തികത്തിൻ്റെ മറ്റ് മേഖലകളെ എങ്ങനെ ബാധിക്കുന്നുവെന്ന് മനസ്സിലാക്കാൻ നിങ്ങളെ അനുവദിക്കുന്നു.

  • റിസ്ക് പ്രൊഫൈലിംഗ്:സാമ്പത്തിക ആസൂത്രണത്തിൻ്റെ ഒരു പ്രധാന ഭാഗം റിസ്ക് പ്രൊഫൈലിംഗ് ആണ്. നിങ്ങളുടെ സാമ്പത്തിക പരിമിതികൾ മനസിലാക്കാനായി നിങ്ങളുടെ നിലവിലെ സാഹചര്യവും ഭാവിയിലെ സാധ്യതയുള്ള സാഹചര്യങ്ങളും വിശകലനം ചെയ്യുന്നത് ഇതിൽ ഉൾപ്പെടുന്നു. ഇത് ഉപയോഗിച്ച്, നിങ്ങൾക്ക് എത്രത്തോളം റിസ്ക് ഏറ്റെടുക്കാമെന്ന് നിങ്ങൾക്ക് നിർണ്ണയിക്കാനാകും.

ഉദാഹരണത്തിന്, നിങ്ങൾക്ക് പണലഭ്യതയുടെ ഉയർന്ന ആവശ്യങ്ങളും നിരവധി ആശ്രിതരും ഉണ്ടെങ്കിൽ നിങ്ങൾക്ക് ഉയർന്ന റിസ്ക് എടുക്കാൻ കഴിയില്ല. അടിയന്തിര സാഹചര്യങ്ങളിൽ നിങ്ങളെ സഹായിക്കാൻ നിങ്ങളുടെ പക്കൽ ഒരു വലിയ കരുതൽ ധനം ഇല്ലെങ്കിൽ ഇത് പ്രത്യേകിച്ചും അങ്ങനെയായിരിക്കും. നിങ്ങളുടെ പരിമിതികളുടെയും കഴിവുകളുടെയും ഒരു വീക്ഷണം ലഭിക്കാൻ സാമ്പത്തിക ആസൂത്രണം നിങ്ങളെ സഹായിക്കുന്നു.

  • സാമ്പത്തിക ആസൂത്രണ പ്രക്രിയ:

    സാമ്പത്തിക ആസൂത്രണം പ്രധാനമാണ്, കാരണം അത് സാമ്പത്തിക തീരുമാനമെടുക്കൽ പ്രക്രിയയെ നയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നു. ഒരു സാമ്പത്തിക പദ്ധതി തയ്യാറാക്കുമ്പോൾ, നിങ്ങളുടെ ലക്ഷ്യങ്ങളും തടസ്സങ്ങളും ഉൾപ്പെടുത്തുന്നതിനാൽ അത് ഒരു ദീർഘകാല മാർഗ്ഗരേഖയെ പ്രതിനിധീകരിക്കുന്നു. ആസൂത്രണം ഒരു ചലനാത്മക പ്രക്രിയയാണ്. അതിനാൽ, നിങ്ങളുടെ സാഹചര്യങ്ങളിൽ എന്തെങ്കിലും മാറ്റങ്ങളുണ്ടെങ്കിൽ, അവ സാമ്പത്തിക പദ്ധതിയിൽ ഉൾപ്പെടുത്താവുന്നതാണ്.

അതിനാൽ, ഇത് ഇനിപ്പറയുന്ന പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്നു:

  • നിലവിലെ സാഹചര്യം മനസ്സിലാക്കാൻ നിലവിലെ ആസ്തികളും വിഭവങ്ങളും വിലയിരുത്തുന്നു.
  • ലക്ഷ്യങ്ങൾ സജ്ജീകരിക്കുക – വരുമാനത്തിൻ്റെയും അപകടസാധ്യതകളുടെയും കാര്യത്തിൽ.
  • നികുതികൾ, നിയമസാധുതകൾ, സമയ ചക്രവാളം, പണലഭ്യത, ഓരോ വ്യക്തിയുടെയും കാര്യത്തിൽ വ്യത്യസ്തമായിരുന്നേക്കാവുന്ന സവിശേഷ സാഹചര്യങ്ങൾ എന്നിവ പോലുള്ള സാമ്പത്തിക ആസൂത്രണ മേഖലകളും തടസ്സങ്ങളും നിർണ്ണയിക്കുന്നു.
  • സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഉചിതമായ പദ്ധതിയും സ്ട്രാറ്റജിയും നിർണ്ണയിക്കുക.
  • പദ്ധതി പതിവായി വിലയിരുത്തുന്നു.
  • സാഹചര്യങ്ങളിൽ മാറ്റമുണ്ടെങ്കിൽ പദ്ധതി ക്രമീകരിക്കുകയും പരിഷ്കരിക്കുകയും ചെയ്യുക.

സാമ്പത്തിക ആസൂത്രണത്തിൻ്റെ വിശാലമായ മേഖലകൾ

നിങ്ങളുടെ ജീവിതത്തിന് പല വശങ്ങളുണ്ട് – നിങ്ങളുടെ കുടുംബം, നിങ്ങളുടെ ജോലി, നിങ്ങളുടെ സാമൂഹിക ജീവിതം, നിങ്ങളുടെ ഹോബികൾ തുടങ്ങിയവ. പണം ഈ വശങ്ങളെ എല്ലാം സ്പർശിക്കുന്നു. ഇക്കാരണത്താൽ, സാമ്പത്തിക ആസൂത്രണം ഒരു ലളിതമായ ജോലിയല്ല. ഫലപ്രദമായ ഒരു പദ്ധതിയാകാൻ അത് എല്ലാം ഉൾക്കൊള്ളുന്നതാവണം. കൂടാതെ, നിങ്ങളുടെ വർത്തമാനകാലം മാത്രമല്ല, നിങ്ങളുടെ ഭാവിയും നിങ്ങൾ പരിഗണിക്കേണ്ടതുണ്ട്.

സാമ്പത്തിക ആസൂത്രണം നടത്താൻ കഴിയുന്ന വിശാലമായ മേഖലകൾ ഉൾക്കൊള്ളുന്ന ഏഴ് പോയിൻ്റുകളുടെ ഒരു ചെക്ക്ലിസ്റ്റ് ഇതാ:

പണമൊഴുക്ക് ആസൂത്രണം:

ലളിതമായി പറഞ്ഞാൽ, പണമൊഴുക്ക് പണത്തിൻ്റെ അകത്തേക്കും പുറത്തേക്കുമുള്ള ഒഴുക്കിനെ സൂചിപ്പിക്കുന്നു. ഇത് നിങ്ങളുടെ വരുമാനത്തിൻ്റെയും ചെലവുകളുടെയും രേഖയാണ്. ഇത് ലളിതമായി തോന്നുമെങ്കിലും, ഓരോ മാസവും തങ്ങളുടെ കൈകളിൽ എന്താണ് വരുന്നതെന്നും എന്താണ് കൈയിൽ നിന്ന് പോകുന്നതെന്നും കണ്ടെത്താൻ യഥാർത്ഥത്തിൽ വളരെ കുറച്ച് പേർ മാത്രമാണ് സമയമെടുക്കുന്നത്. പണമൊഴുക്ക് ആസൂത്രണം എന്നത് ഇന്നത്തെയും ഭാവിയിലെയും (ഹ്രസ്വകാലവും ദീർഘകാലവുമായ) പ്രധാന ചെലവുകൾ തിരിച്ചറിഞ്ഞ് ആസൂത്രിതമായ നിക്ഷേപങ്ങൾ നടത്തുന്ന പ്രക്രിയയെ സൂചിപ്പിക്കുന്നു

ആവശ്യമുള്ളപ്പോഴെല്ലാം ആവശ്യമായ തുക നിങ്ങളുടെ പക്കലുണ്ടെന്ന് ഉറപ്പാക്കാനാണിത്. ഒരു നിക്ഷേപ പ്രവർത്തനം ആരംഭിക്കുന്നതിന് മുമ്പ് ആദ്യം ചെയ്യേണ്ടത് പണമൊഴുക്ക് ആസൂത്രണമാണ്. ഈ ആസൂത്രണം കൂടാതെ, നിങ്ങളുടെ സാമ്പത്തിക സ്ഥിതി എങ്ങനെയാണെന്നും നിങ്ങളുടെ പണലഭ്യത വർദ്ധിപ്പിക്കാതെ നിങ്ങൾക്ക് എത്രമാത്രം നിക്ഷേപിക്കാമെന്നും നിങ്ങൾക്ക് അറിയാൻ കഴിയില്ല. ഒരു പ്രത്യേക നിക്ഷേപം നിങ്ങളുടെ പണമൊഴുക്ക് ആവശ്യവുമായി പൊരുത്തപ്പെടുന്നുണ്ടോയെന്ന് മനസ്സിലാക്കാനും ഇത് നിങ്ങളെ പ്രാപ്തരാക്കും.

നിക്ഷേപ ആസൂത്രണം: മിച്ചം പിടിക്കുന്നതും നിക്ഷേപിക്കുന്നതും രണ്ട് വ്യത്യസ്ത പ്രവർത്തനങ്ങളാണ്. ഒന്ന് നിങ്ങളുടെ ചെലവുകളുമായി ബന്ധപ്പെട്ടതാണ്, മറ്റേത് സാമ്പത്തിക ഉപകരണങ്ങളുമായി ബന്ധപ്പെട്ടതാണ്. നിങ്ങൾ ആസ്തികളിൽ നിക്ഷേപിച്ചാൽ മാത്രമേ നിങ്ങളുടെ സമ്പത്ത് കാലക്രമേണ വളരുകയുള്ളൂ. നിക്ഷേപ ആസൂത്രണം ഒരു വ്യക്തി തൻ്റെ സമ്പത്ത് പരമാവധി പ്രയോജനപ്പെടുത്താൻ അയാൾ നിക്ഷേപിക്കേണ്ട തരത്തിലുള്ള ഉപകരണങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.

ഈ ആസൂത്രണത്തിൻ്റെ ആദ്യഭാഗം നിങ്ങളുടെ റിസ്ക്, റിട്ടേൺ പ്രൊഫൈലുമായി ബന്ധപ്പെട്ടതാണ്. നിങ്ങൾ ഏറ്റെടുക്കാൻ തയ്യാറുള്ള റിസ്ക്കും നിങ്ങൾ പ്രതീക്ഷിക്കുന്ന ഏറ്റവും കുറഞ്ഞ വരുമാനവും കണക്കിലെടുത്ത് നിങ്ങളുടെ പരിധി നിശ്ചയിക്കുന്നത് ഇവിടെയാണ്. നിങ്ങളുടെ ജീവിത ഘട്ടം, നിങ്ങളുടെ വരുമാനത്തിന്റെയും സമ്പത്തിന്റെയും കാര്യത്തിലെ ചെലവ് സംബന്ധമായ ആവശ്യങ്ങൾ, സമയ ചക്രവാളം, പണലഭ്യതയുടെ ആവശ്യങ്ങൾ, വ്യക്തിഗതമായ വിവിധ നിർദ്ദിഷ്ട പരിമിതികൾ എന്നിവയെ അടിസ്ഥാനമാക്കിയാണ് ഇത് ചെയ്യുന്നത്. നിക്ഷേപ ആസൂത്രണം പ്രധാനമാണ്, കാരണം നിങ്ങളുടെ നിക്ഷേപങ്ങളിൽ നിന്ന് പരമാവധി പ്രയോജനം നേടാൻ ഇത് നിങ്ങളെ സഹായിക്കുന്നു.

നികുതി ആസൂത്രണം: നികുതി വെട്ടിപ്പ് നിയമവിരുദ്ധമാണ്, എന്നാൽ നികുതി പരിമിതപ്പെടുത്തൽ നിയമപരമാണ്. അതിനാൽ, ഫലപ്രദമായി ആസൂത്രണം ചെയ്യുന്നതിലൂടെ നിങ്ങളുടെ നികുതി ബാധ്യത നിങ്ങൾക്ക് കുറയ്ക്കാൻ കഴിയും. കൃത്യമായ നികുതി ആസൂത്രണത്തിലൂടെ നിങ്ങൾക്ക് നിങ്ങളുടെ നികുതി കിഴിച്ചുള്ള വരുമാനം വർദ്ധിപ്പിക്കാൻ കഴിയും. ഇത് നിങ്ങളുടെ നിക്ഷേപ തീരുമാനങ്ങളും തീരുമാനിച്ചേക്കാം.

ഉദാഹരണത്തിന്, നിങ്ങൾക്ക് നികുതി ലാഭിക്കണമെങ്കിൽ, സ്റ്റോക്കുകൾ വിൽക്കുന്നതിന് മുമ്പ് കുറഞ്ഞത് ഒരു വർഷമെങ്കിലും അവ സൂക്ഷിക്കാൻ നിങ്ങൾ താൽപ്പര്യപ്പെട്ടേക്കാം. അതുവഴി നിങ്ങൾക്ക് ഹ്രസ്വകാല മൂലധന നേട്ട നികുതി ഒഴിവാക്കാം. ഇത് നിങ്ങളുടെ ട്രേഡിംഗ് സ്ട്രാറ്റജിയെ മൊത്തത്തിൽ മാറ്റും. അതുപോലെ, പബ്ലിക് പ്രൊവിഡൻ്റ് ഫണ്ടുകൾ (PPF) പോലുള്ള നികുതി-ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന ഉപകരണങ്ങൾ നിങ്ങൾക്ക് തിരഞ്ഞെടുക്കാം.

വിരമിക്കൽ ആസൂത്രണം: ജോലിയിൽ നിന്ന് വിരമിച്ചതിന് ശേഷം നിങ്ങൾക്ക് ജീവിക്കാൻ ആവശ്യമായ പണം ഉണ്ടെന്ന് ഉറപ്പാക്കുന്നതാണ് ഇത്തരത്തിലുള്ള ആസൂത്രണം കൊണ്ട് അർത്ഥമാക്കുന്നത്. വിരമിക്കൽ നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച കാലഘട്ടമായിരിക്കണം, നിങ്ങൾക്ക് അക്ഷരാർത്ഥത്തിൽ ഇരുന്ന് വിശ്രമിക്കാൻ കഴിയുന്ന സമയം. വർഷങ്ങളിലെ കഠിനാധ്വാനത്തിൻ്റെ ഫലമാണ് നിങ്ങൾ പ്രധാനമായും കൊയ്യുന്നത്. ഇത് പറയാൻ എളുപ്പമാണ്, ചെയ്യാൻ അത്ര എളുപ്പമല്ല. തടസ്സങ്ങളില്ലാത്ത ഒരു റിട്ടയർമെന്റ് ജീവിതം നേടുന്നതിന്, നിങ്ങൾ ജോലി ചെയ്യുന്ന കാലത്ത് നിങ്ങൾ വിവേകത്തോടെയുള്ള നിക്ഷേപ തീരുമാനങ്ങൾ എടുക്കേണ്ടതുണ്ട്, അങ്ങനെ നിങ്ങൾ കഠിനാധ്വാനം ചെയ്ത ഉണ്ടാക്കിയ പണം ഭാവിയിൽ നിങ്ങൾക്കായി പ്രവർത്തിക്കും. നിങ്ങളുടെ കരിയറും വിവാഹവും ആസൂത്രണം ചെയ്യുന്നതുപോലെ പ്രധാനമാണ് വിരമിക്കൽ ആസൂത്രണവും. ജീവിതം അതിൻ്റേതായ ഗതി സ്വീകരിക്കുന്നു, ദരിദ്രൻ മുതൽ ഏറ്റവും ധനികൻ വരെ ആരും അതിൽ ഒഴിവുള്ളവരല്ല. നാം അറിയാതെ തന്നെ ഓരോ ദിവസവും പ്രായമാകുകയാണ്. എന്നിരുന്നാലും, വാർദ്ധക്യം ഒരിക്കലും നമ്മെ സ്പർശിക്കില്ലെന്ന് നമ്മൾ കരുതുന്നു.

നിങ്ങളുടെ ഭാവി ഒരു വലിയ പരിധിവരെ നിങ്ങൾ ഇന്ന് എടുക്കുന്ന തിരഞ്ഞെടുപ്പുകളെ ആശ്രയിച്ചിരിക്കുന്നു. ശരിയായ സമയത്ത് ശരിയായ സാമ്പത്തിക ആസൂത്രണത്തിൻ്റെ സഹായത്തോടെ എടുക്കുന്ന ശരിയായ തീരുമാനങ്ങൾ വിരമിക്കുന്ന സമയത്ത് നിങ്ങൾക്ക് മനസമാധാനം ഉറപ്പാക്കും. റിട്ടയർമെൻ്റ് ആസൂത്രണത്തിന് കൂടുതൽ പ്രാധാന്യം ലഭിക്കുന്നു, കാരണം ആയുർദൈർഘ്യം വർദ്ധിച്ചെങ്കിലും, ജോലി ചെയ്യുന്ന വർഷങ്ങളുടെ എണ്ണം വർദ്ധിച്ചിട്ടില്ല.

കുട്ടികളുടെ ഭാവി ആസൂത്രണം: നിങ്ങളുടെ കുട്ടികളുടെ ഭാവി ആസൂത്രണം ചെയ്യേണ്ടത് അത്യാവശ്യമാണ്. നിങ്ങളുടെ കുട്ടിയുടെയോ കുട്ടികളുടെയോ ഭാവി ആസൂത്രണം ചെയ്യുന്നതിൻ്റെ ഉദ്ദേശ്യം ഉന്നത വിദ്യാഭ്യാസം, വിവാഹം തുടങ്ങിയ മുൻകൂട്ടിക്കാണാവുന്ന ചെലവുകൾക്കായി ഒരു കോർപ്പസ് സൃഷ്ടിക്കുക എന്നതാണ്.

അങ്ങനെ, അവർ വളരുന്ന വർഷങ്ങളിൽ അവർക്ക് മതിയായ സുരക്ഷാ പരിരക്ഷ നൽകാൻ നിങ്ങൾക്ക് കഴിയും. നിങ്ങളുടെ കുട്ടിയുടെ വിദ്യാഭ്യാസത്തിന് മതിയായ ധനസഹായം ഉറപ്പാക്കുന്നതിന്, ഒരു രക്ഷിതാവ് എന്ന നിലയിൽ നിങ്ങൾ സമ്പാദിക്കുക മാത്രമല്ല, ചിട്ടയായും കൃത്യമായ ഇടവേളകളിലും നിക്ഷേപിക്കുകയും വേണം.

ഇൻഷുറൻസ് ആസൂത്രണം: ജീവിതത്തിൽ എന്തൊക്കെ അതിശയങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നതെന്ന് നിങ്ങൾക്കറിയില്ല. നിങ്ങൾക്ക് ഒരു സുരക്ഷാ വല ഉണ്ടായിരിക്കാൻ ഇൻഷുറൻസ് പ്ലാനിംഗ് സഹായിക്കുന്നു, അത് പ്രശ്‌ന സമയത്ത് ഉപയോഗപ്രദമാകും. ഇൻഷ്വർ ചെയ്യാവുന്ന റിസ്ക്കുകൾക്ക് എതിരെ മതിയായ കവറേജ് ഉറപ്പാക്കുന്നതാണ് ഇത്തരത്തിലുള്ള ആസൂത്രണത്തിൽ ഉൾപ്പെടുന്നത്. റിസ്ക് കവറിൻ്റെ ശരിയായ തലം കണക്കാക്കുന്നതിന് ഗണ്യമായ വൈദഗ്ദ്ധ്യം ആവശ്യമാണ്.

കൃത്യമായ ഇൻഷുറൻസ് പ്ലാനിംഗ് ഒരേ തുകയ്‌ക്കോ കുറഞ്ഞ പ്രീമിയത്തിനോ വിപുലമായ കവറേജ് ലഭിക്കാനുള്ള സാധ്യത പരിശോധിക്കാൻ നിങ്ങളെ സഹായിക്കും. നിങ്ങളുടെ ജീവിതത്തെ തടസ്സപ്പെടുത്തുന്ന സംഭവങ്ങളുടെ സാമ്പത്തിക ആഘാതത്തെ കുറിച്ച് ആകുലപ്പെടാതെ, നിങ്ങളുടെ ജീവിതം പരമാവധി ജീവിക്കാൻ ഇൻഷുറൻസ് നിങ്ങളെ പ്രാപ്തരാക്കുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഇൻഷുറൻസ് നിങ്ങളെ ആകസ്മികതകളിൽ നിന്ന് സംരക്ഷിക്കുന്നു.

എസ്റ്റേറ്റ് ആസൂത്രണം: ഓരോരുത്തരും തൻ്റെ ജീവിതകാലത്ത് ഗണ്യമായ അളവിൽ റിയൽ എസ്റ്റേറ്റ് സമ്പാദിക്കുന്നു. മരണത്തിങ്കലോ ജീവിതകാലത്തോ, ഇത് ഒന്നുകിൽ അവകാശികൾക്കോ ​​സ്ഥാപനങ്ങൾക്കോ ചാരിറ്റികൾക്കോ കൈമാറാം. ഈ കൈമാറ്റം ഏറ്റവും കാര്യക്ഷമമായ രീതിയിൽ ആസൂത്രണം ചെയ്യുന്നതിനെ എസ്റ്റേറ്റ് പ്ലാനിംഗ് എന്ന് വിളിക്കുന്നു.

സാമ്പത്തിക ആസൂത്രണം എന്നത് നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾ ഏറ്റവും മികച്ച രീതിയിൽ കൈവരിക്കാനായി നിങ്ങളുടെ സാമ്പത്തികം കൈകാര്യം ചെയ്യുന്നതാണ്. വലിയ സമ്പാദ്യം ഉണ്ടാക്കുന്നതോ ചെലവ് കുറയ്ക്കുന്നതോ അല്ല ഇതിൽ ഉൾപ്പെട്ടിരിക്കുന്നത്, വലിയ നിക്ഷേപങ്ങൾക്കായി ധാരാളം പണം ഉണ്ടായിരിക്കുന്നതുമല്ല ഇതുകൊണ്ട് അർത്ഥമാക്കുന്നത്. നിങ്ങളുടെ തീരുമാനങ്ങളിൽ നിന്ന് പരമാവധി പ്രയോജനം നേടാനായി നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾക്ക് മുൻഗണന നൽകുകയും  ഏറ്റവും കാര്യക്ഷമമായ രീതിയിൽ അവ കൈവരിക്കുകയും ചെയ്യുക എന്നതാണ് ഇതിൽ ഉൾപ്പെട്ടിരിക്കുന്നത്.

ഇക്കാരണത്താൽ, മിക്കവാറും എല്ലാവർക്കും സാമ്പത്തിക ആസൂത്രണം ആവശ്യമാണ്. ഒരു പഴഞ്ചൊല്ല് പറയുന്നതുപോലെ – ആസൂത്രണം ചെയ്യാൻ പരാജയപ്പെടുന്നയാൾ, സുനിശ്ചിത പരാജയം ആസൂത്രണം ചെയ്യുകയാണ്. നല്ലതും ചിന്താപൂർവ്വകവുമായ നിക്ഷേപ ആസൂത്രണം ഒരു വ്യക്തിയുടെ നല്ല സാമ്പത്തിക ആരോഗ്യത്തിൻ്റെ ആണിക്കല്ലാണ്.

സാമ്പത്തിക ലക്ഷ്യങ്ങൾ ഉള്ളവർക്കും അത് ഏറ്റവും കാര്യക്ഷമമായി നേടിയെടുക്കാൻ ആഗ്രഹിക്കുന്നവർക്കും സാമ്പത്തിക ആസൂത്രണം ആവശ്യമാണ്. ഒരു സാമ്പത്തിക പദ്ധതി ഉണ്ടാക്കുന്നതിന് നിങ്ങൾ മെഗാ സമ്പന്നനാകണമെന്നില്ല. നിങ്ങൾ വളരെ പ്രായമുള്ളവരും വിരമിക്കലിനെ സമീപിക്കുന്നവരുമാകണമെന്നും ഇല്ല. നിങ്ങൾ എത്ര സമ്പാദിക്കുന്നു എന്നതോ നിങ്ങൾക്ക് പ്രായമുണ്ടെന്നുള്ളതോ പ്രശ്നമല്ല. വാസ്തവത്തിൽ, നിങ്ങളുടെ സാമ്പത്തിക സ്ഥിതി നിങ്ങളുടെ ജീവിതത്തിൻ്റെ മിക്കവാറും എല്ലാ മേഖലകളെയും സ്വാധീനിക്കുന്നു – നിങ്ങൾ താമസിക്കുന്ന വീട് മുതൽ നിങ്ങൾ ഓടിക്കുന്ന കാറിനെയും നിങ്ങൾക്ക് എത്ര അവധിക്കാലം എടുക്കാമെന്നതിനെയും വരെ. ചിട്ടയായ സാമ്പത്തിക ആസൂത്രണം നിങ്ങൾക്ക് മനസ്സമാധാനം നൽകാൻ സഹായിക്കും.

വ്യത്യസ്ത ജീവിത ഘട്ടങ്ങളിലുള്ള ആളുകൾക്ക് സാമ്പത്തിക ആസൂത്രണം എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന് നോക്കാം:

ചെറുപ്പക്കാരൻ: നിങ്ങൾ 20-കളിൽ ആയിരിക്കാൻ സാധ്യതയുണ്ട്. നിങ്ങൾക്ക് ഇപ്പോൾ പുതുതായി ഒരു ജോലി ലഭിച്ചിരിക്കാം, ഒരു പുതിയ സ്വാതന്ത്ര്യം കൈവന്നതു പോലെ തോന്നുന്നു. ഒടുവിൽ നിങ്ങൾ വിജയത്തിലേക്ക് ഒരു പടി കൂടെ അടുത്തതായി നിങ്ങൾക്ക് തോന്നുന്നു. പക്ഷേ, ജീവിതത്തിന് സ്വയം സൃഷ്ടിച്ച, ലക്ഷ്യബോധമുള്ള ഒരു പ്രവർത്തനം – ഒരു പദ്ധതി – ആവശ്യമാണ്.

ഇത് സാമ്പത്തികം ഉൾപ്പെടെ നിങ്ങളുടെ ജീവിതത്തിൻ്റെ എല്ലാ മേഖലകളിലേക്കും വ്യാപിക്കുന്നു. നിങ്ങളുടെ ആസൂത്രണത്തിൻ്റെ അളവ് ഒരു പരിധിവരെയെങ്കിലും നിങ്ങളുടെ വിജയത്തിന്റെ അളവ് നിർണ്ണയിക്കും. കൂടാതെ, ഒരു സാമ്പത്തിക പദ്ധതി വിജയത്തിന് ഉറപ്പുനൽകുന്നില്ലെങ്കിലും, ദീർഘകാലാടിസ്ഥാനത്തിൽ അത് ആവശ്യമാണ്. ആളുകൾ മിക്കപ്പോഴും ഭാവിയിലേക്കുള്ള ആസൂത്രണം വൈകിപ്പിക്കുന്നു. വർത്തമാനകാലത്ത് സാമ്പത്തികമായി ഉയർന്നു നിൽക്കാൻ അത്തരം ആസൂത്രണത്തെ പിന്നോട്ട് മാറ്റി നിർത്തണമെന്ന് അവർക്ക് തോന്നിയേക്കാം.

എന്നാൽ, ശമ്പളം മുഴുവനും ജീവിതാവശ്യങ്ങൾക്കായി ചെലവഴിക്കേണ്ടി വരുന്നവർക്കു പോലും ഒരു ബജറ്റ് സൃഷ്ടിക്കുന്നതിലൂടെ സാമ്പത്തിക ആസൂത്രണത്തിൽ നിന്ന് പ്രയോജനം നേടാനാകും. ഓരോ മാസവും യഥാർത്ഥത്തിൽ എന്താണ് ചെലവഴിക്കുന്നതെന്ന് നിർണ്ണയിക്കാനും അനാവശ്യമായ അല്ലെങ്കിൽ നിയന്ത്രണാതീതമായ ചെലവുകൾ വെട്ടിച്ചുരുക്കാനോ ഇല്ലാതാക്കാനോ ഉള്ള വഴികൾ കണ്ടെത്താനും ഒരു ബജറ്റ് ഉപയോഗിക്കാം.

ജോലി ചെയ്യുന്ന മുതിർന്നവർ: ഒന്നുനോക്കാതെ നിങ്ങൾ നിങ്ങളുടെ യൗവനം ആസ്വദിച്ചിരിക്കാം. എന്നാൽ ഇപ്പോൾ, നിങ്ങൾക്ക് സാമ്പത്തിക ബാധ്യതകൾ ഉൾപ്പെടെയുള്ള ഉത്തരവാദിത്തങ്ങളുണ്ട്. നിങ്ങളുടെ മാതാപിതാക്കളെയും ജീവിതപങ്കാളിയെയും കുട്ടികളെയും പിന്തുണയ്‌ക്കേണ്ടി വന്നേക്കാം, നിങ്ങളുടെ ശമ്പള വരുമാനം ഉപയോഗിച്ച് അതെല്ലാം എങ്ങനെ ചെയ്യാനാകുമെന്ന് നിങ്ങൾ അതിശയിക്കുന്നുണ്ടാകാം.

ഇപ്പോൾ തന്നെ ഒരു സാമ്പത്തിക പദ്ധതി ഉണ്ടാക്കുക. ഉടൻതന്നെ ആരംഭിക്കുക. നിങ്ങളുടെ വരുമാന നിലവാരം എന്തായിരുന്നാലും അല്ലെങ്കിൽ ഭാവി സംബന്ധിച്ച നിങ്ങളുടെ പ്രതീക്ഷകൾ എന്തായിരുന്നാലും, നിങ്ങളുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് നിങ്ങൾക്ക് ഒരു ഉറച്ച പ്ലാൻ ആവശ്യമാണ്. ശ്രദ്ധാപൂർവം സജ്ജീകരിച്ച ലക്ഷ്യങ്ങളും അവ നേടുന്നതിനുള്ള നന്നായി ഗവേഷണ രീതികളും ഇല്ലാതെ ജീവിതത്തിലൂടെ ഒഴുകിനടക്കുന്നത് ദുരന്തത്തിനുള്ള ഒരു പാചകക്കുറിപ്പാണ്.

ജീവിതത്തിൽ നിന്ന് നിങ്ങൾ ആഗ്രഹിക്കുന്ന കൂടുതൽ കാര്യങ്ങൾ നിങ്ങൾക്ക് നൽകാൻ നിങ്ങളുടെ പണത്തെ പ്രാപ്തമാക്കുന്നതിന്, ഇന്ന് തന്നെ ഒരു സാമ്പത്തിക പദ്ധതി തയ്യാറാക്കാൻ ആരംഭിക്കുക.

വിരമിച്ചവർ: ദീർഘകാലത്തെ തൊഴിലിനു ശേഷം നിങ്ങൾ ഇപ്പോൾ സമാധാനപരമായി വിരമിക്കാൻ പദ്ധതിയിടുകയാണ്. എന്നാൽ നിങ്ങളുടെ മനസ്സിൽ ഒരു ചിന്ത നിങ്ങളെ അലട്ടുന്നു – ഒരു വരുമാന മാർഗ്ഗമില്ലാതെ നിങ്ങൾ എങ്ങനെ സാമ്പത്തികമായി സ്ഥിരത കൈവരിക്കും?

നിങ്ങളുടെ കുട്ടികളെയോ ബന്ധുക്കളെയോ ആശ്രയിക്കേണ്ടി വന്നേക്കാം. റിട്ടയർമെൻ്റിലൂടെ നിങ്ങളെ സഹായിക്കുന്നതിന് സ്ഥിരമായ ഫണ്ട് ലഭിക്കാൻ ഒരു സാമ്പത്തിക പദ്ധതി നിങ്ങളെ സഹായിക്കും. ഇത് ഒരു നിഷ്ക്രിയ വരുമാന സ്രോതസ്സായി പ്രവർത്തിച്ചേക്കാം.

നിങ്ങളുടെ കുട്ടിക്കായി ആസൂത്രണം ചെയ്യുക: അതെ, കുട്ടികൾക്ക് പോലും സാമ്പത്തിക ആസൂത്രണം ആവശ്യമാണ്. ഇത് സാധാരണയായി മാതാപിതാക്കൾ ഏറ്റെടുക്കുന്നു. നിങ്ങളുടെ കുട്ടിക്ക് മുന്നിൽ ഒരു നീണ്ട പാതയുണ്ട് – കോളേജ്, ഉന്നത വിദ്യാഭ്യാസം, വിദേശ യൂണിവേഴ്സിറ്റി, യാത്രാ പദ്ധതികൾ തുടങ്ങിയവ.

ഏറ്റവും പുതിയ ഗാഡ്‌ജെറ്റ് അല്ലെങ്കിൽ മെഡിക്കൽ അത്യാഹിതങ്ങൾക്കുള്ള ഫണ്ട് പോലുള്ള മറ്റ് ആവശ്യങ്ങൾക്കും ആഗ്രഹങ്ങൾക്കും പുറമെയാണിത്. ശരിയായ സാമ്പത്തിക പദ്ധതി ഇവിടെ ഉപയോഗപ്രദമാകും.

സാമ്പത്തിക ആസൂത്രണവും വെൽത്ത് മാനേജ്മെന്റും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കുന്നതിന് മുമ്പ്, വെൽത്ത് മാനേജ്മെന്റ് (സമ്പത്ത് കൈകാര്യംചെയ്യൽ) എന്താണെന്ന് നമുക്ക് ആദ്യം മനസ്സിലാക്കാം:

എന്താണ് വെൽത്ത് മാനേജ്മെൻ്റ്:

പേര് സൂചിപ്പിക്കുന്നത് പോലെ, വെൽത്ത് മാനേജ്മെൻ്റിൽ ഒരാളുടെ സമ്പത്ത് കൈകാര്യം ചെയ്യുന്നതാണ് ഉൾപ്പെട്ടിരിക്കുന്നത്. പ്രധാനമായും സമ്പത്തിൻ്റെ സംരക്ഷണവും കൂടുതലായ ശേഖരണവുമാണ് ഇതിൽ ഉൾപ്പെടുന്നത്. സാമ്പത്ത് കൈകാര്യം ചെയ്യുന്നതിന്റെ ഭാഗമായി, നിക്ഷേപകർ പലപ്പോഴും ലാഭമുണ്ടാക്കാനുള്ള അവസരങ്ങൾ തിരിച്ചറിയാനും പ്രയോജനപ്പെടുത്താനും സജീവമായി ശ്രമിക്കുന്നു.

സാമ്പത്തിക ആസൂത്രണവും സമ്പത്ത് മാനേജ്മെൻ്റും തമ്മിലുള്ള വ്യത്യാസം:

സാമ്പത്തിക ആസൂത്രണവും സമ്പത്ത് മാനേജ്മെൻ്റും അടിസ്ഥാനപരമായി വളരെ സമാനമാണ്. എന്നിരുന്നാലും, ചില പ്രധാന വ്യത്യാസങ്ങളുണ്ട്. നിങ്ങളുടെ ആസ്തികൾ ‘മാനേജ് ചെയ്യാൻ’ നിങ്ങൾക്ക് ഇപ്പോൾത്തന്നെ തന്നെ സമ്പത്ത് ഉണ്ടായിരിക്കണം എന്നതാണ് ഏറ്റവും വലിയ വ്യത്യാസം. സാമ്പത്തിക ആസൂത്രണമാകട്ടെ, സമ്പത്ത് സ്വരുക്കൂട്ടാൻ ലക്ഷ്യമിടുന്നവർക്കു പോലുമുള്ളതാണ്.

നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾ എന്തുതന്നെയായാലും, സാമ്പത്തിക ആസൂത്രണം എല്ലാവർക്കും ആവശ്യമാണ്.

സാമ്പത്തിക ആസൂത്രണവും വെൽത്ത് മാനേജ്മെൻ്റും താരതമ്യം

നിങ്ങളുടെ ജീവിതത്തിൻ്റെ ഘട്ടത്തെ ആശ്രയിച്ച് വെൽത്ത് മാനേജ്മെൻ്റ് എപ്പോഴാണ് ആവശ്യമായി വരുന്നതെന്ന് നമുക്ക് നോക്കാം:

വിദ്യാഭ്യാസ ഘട്ടം: നിക്ഷേപത്തെക്കുറിച്ച് നിങ്ങൾക്ക് അറിവും വിദ്യാഭ്യാസവും ലഭിക്കുന്ന ഘട്ടമാണിത്, എന്നാൽ നിങ്ങൾക്ക് ധാരാളം സമ്പത്ത് ഉണ്ടായിരിക്കില്ല. അതിനാൽ, സമ്പത്ത് മാനേജ്മെൻ്റ് ആവശ്യമില്ല. എന്നിരുന്നാലും, ഈ സമയത്തും, നിങ്ങളുടെ പണം മികച്ച രീതിയിൽ ഉപയോഗിക്കുന്നതിന് നിങ്ങൾ സാമ്പത്തിക ആസൂത്രണം നടത്തേണ്ടതുണ്ട്.

അത്തരമൊരു സാഹചര്യത്തിൽ, നിങ്ങളുടെ ദൈനംദിന ചെലവുകൾക്കും നിക്ഷേപങ്ങൾക്കും എത്രമാത്രം സമ്പാദിക്കണം, എത്ര വായ്പ എടുക്കാം, അത് എങ്ങനെ അടയ്‌ക്കും തുടങ്ങിയ തീരുമാനങ്ങൾ സാമ്പത്തിക ആസൂത്രണത്തിൽ ഉൾക്കൊള്ളുന്നു.

സ്വരുക്കൂട്ടൽ ഘട്ടം: നിങ്ങളുടെ തന്ത്രങ്ങൾ ആവിഷ്കരിക്കാനും സമ്പത്ത് സ്വരുക്കൂട്ടാനും തുടങ്ങുന്ന ഘട്ടമാണിത്. ഇവിടെ, തുടക്കത്തിൽ സാമ്പത്തിക മാനേജ്‌മെൻ്റ് ആവശ്യമായി വരില്ല, എന്നാൽ ഗണ്യമായ അളവിൽ ആസ്തികൾ സ്വരുക്കൂട്ടി കഴിഞ്ഞാൽ പിന്നീടുള്ള ഘട്ടങ്ങളിൽ അത് ആവശ്യമായി വന്നേക്കാം. എന്നിരുന്നാലും, ഈ ഘട്ടത്തിലും സാമ്പത്തിക ആസൂത്രണം ആവശ്യമാണ്. ആസൂത്രണത്തിൽ നിങ്ങളുടെ സ്ട്രാറ്റജി വീണ്ടും വിലയിരുത്തുന്നതും ആവശ്യമെങ്കിൽ അത് മാറ്റുന്നതും ഉൾപ്പെടുന്നു.

ഈ ഘട്ടത്തിലെ തീരുമാനങ്ങൾ സമ്പത്ത് സ്വരുക്കൂട്ടൽ, ഇപ്പോൾ എത്രമാത്രം ചെലവഴിക്കണം, ഭാവിയിലെ ചെലവുകൾക്കായി എത്രമാത്രം ശേഖരിക്കണം എന്നിങ്ങനെയുള്ള കണക്കുകൂട്ടലുകളുമായി ബന്ധപ്പെട്ടതായിരിക്കും

വിരമിക്കൽ ഘട്ടം: ഈ ഘട്ടത്തിൽ, വ്യക്തികൾ ഇതിനകം സ്വത്ത് സമ്പാദിച്ചിട്ടുണ്ടെങ്കിൽ, സമ്പത്ത് മാനേജ്മെൻ്റ് ആവശ്യമാണ്. പക്ഷേ, അവർക്ക് വലിയ സമ്പത്ത് ഇല്ലെങ്കിൽ, അത് ആവശ്യമില്ല.

അതേസമയം, നിക്ഷേപ ആസൂത്രണം (പണം എവിടെ നിക്ഷേപിക്കണം), എസ്റ്റേറ്റ് ആസൂത്രണം (റിയൽ എസ്റ്റേറ്റ് ആസ്തികൾ എങ്ങനെ കൈമാറാം) എന്നിവയുമായി ബന്ധപ്പെട്ട തീരുമാനങ്ങൾക്കൊപ്പം സാമ്പത്തിക ആസൂത്രണം അപ്പോഴും ആവശ്യമാണ്.

അതിനാൽ, സമ്പത്ത് മാനേജ്മെൻ്റ് സമ്പന്നരായ നിക്ഷേപകർക്ക് മാത്രമേ ആവശ്യമുള്ളൂ എന്ന് നമുക്ക് പറയാം, എന്നാൽ ജീവിതത്തിൻ്റെ എല്ലാ ഘട്ടങ്ങളിലും സാമ്പത്തിക ആസൂത്രണം എല്ലാവർക്കും ആവശ്യമാണ്. വിശാലമായി പറഞ്ഞാൽ, ധനകാര്യ ആസൂത്രണത്തിൻ്റെ ഭാഗമാണ് വെൽത്ത് മാനേജ്മെൻ്റ് എന്നും നമുക്ക് പറയാം.

സാമ്പത്തിക ആസൂത്രണത്തിന് നിരവധി ഗുണങ്ങളുണ്ട്, അത് ഒരാളുടെ ജീവിതത്തിൽ ദൂരവ്യാപകമായ നല്ല ഫലങ്ങൾ ഉണ്ടാക്കും.

ഒരു സമഗ്ര സാമ്പത്തിക പദ്ധതി പ്രധാനമായിരിക്കുന്നതിൻ്റെ ചില കാരണങ്ങൾ ഇതാ:

ഭാവിയിലേക്കുള്ള സുരക്ഷാ വല: നിങ്ങളുടെ സാമ്പത്തിക തീരുമാനങ്ങൾക്ക് ഒരു ദിശ നൽകാൻ സാമ്പത്തിക ആസൂത്രണം സഹായിക്കുന്നു. നിങ്ങളുടെ സാമ്പത്തിക പ്രശ്‌നങ്ങളിൽ നിന്ന് നിങ്ങളെ രക്ഷിക്കാൻ കഴിയുന്ന വിവിധ നിക്ഷേപങ്ങൾ തീരുമാനിക്കാൻ ഇത് നിങ്ങളെ സഹായിക്കുന്നു.

ഉദാഹരണത്തിന്, വിവിധ ഫണ്ടുകളിൽ നിക്ഷേപിക്കുന്നത് വായ്പ തിരിച്ചടയ്ക്കാനോ നിങ്ങളുടെ വിരമിക്കലിന് ആവശ്യമായ തുക ലാഭിക്കാനോ നിങ്ങളെ സഹായിച്ചേക്കാം. നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾ ഒരിക്കൽ സജ്ജീകരിച്ചു കഴിഞ്ഞാൽ, അത് നിങ്ങളുടെ ജീവിതത്തെ കൂടുതൽ സുരക്ഷിതവും വഴക്കമുള്ളതുമാക്കാൻ സഹായിക്കുന്നു. സാമ്പത്തിക ആസൂത്രണം ഭാവിയിലേക്കുള്ള ഒരു സുരക്ഷാ വലയായി പ്രവർത്തിക്കുന്നു.

എപ്പോഴും തയ്യാറായിരിക്കുക: നിങ്ങളുടെ ശമ്പളത്തിൻ്റെ 5% അല്ലെങ്കിൽ 10,000 രൂപ നിങ്ങൾ എല്ലാ മാസവും ലാഭിക്കുന്നു എന്ന് കരുതുക. നിങ്ങളുടെ നികുതിക്ക് ശേഷമുള്ള സമ്പാദ്യം 1 ലക്ഷം രൂപയാണെന്ന് കരുതുക. മൂന്ന് വർഷത്തിന് ശേഷം സ്വന്തമായി കാർ വാങ്ങുന്നതിനാണ് നിങ്ങൾ ഇത് മിച്ചം പിടിക്കുന്നത്. പെട്ടെന്ന് ഒരു മെഡിക്കൽ എമർജൻസി ഉണ്ടാകുകയും അത് നിങ്ങളുടെ സമ്പാദ്യം ഇല്ലാതാക്കുകയും ചെയ്താലോ? ഇത് നിങ്ങളുടെ സമ്പത്തിനെ ബാധിക്കുക മാത്രമല്ല, അങ്ങേയറ്റത്തെ സാഹചര്യത്തിൽ അതു കുറയുകയും ചെയ്യാം. നിങ്ങളുടെ ഏക മകളുടെ വിവാഹം സംബന്ധിച്ച കാര്യമെടുത്താലോ?

റിട്ടയർമെൻ്റ് ഫണ്ടിൽ നിന്ന് നമുക്ക് കുറച്ച് പണം കടം വാങ്ങാം. ഇക്കഴിഞ്ഞ വർഷങ്ങളിൽ നിങ്ങൾ ആസൂത്രണം ചെയ്തിരുന്ന ഈജിപ്തിലേക്കുള്ള യാത്ര അവിടെ അവസാനിക്കുന്നു! സാമ്പത്തിക ആസൂത്രണം ഇവിടെ നിങ്ങളുടെ രക്ഷയ്ക്ക് എത്തും. ഇത് നിങ്ങളുടെ എല്ലാ ആവശ്യങ്ങളും ലക്ഷ്യങ്ങളും കണക്കിലെടുക്കുകയും ഏതു സ്ഥിതിവിശേഷത്തിനായും ഒരുങ്ങാൻ നിങ്ങളെ സഹായിക്കുകയും ചെയ്യുന്നു.

തീരുമാനമെടുക്കാൻ സഹായിക്കുന്നു: സാമ്പത്തിക ആസൂത്രണം നിങ്ങളുടെ വർത്തമാനകാലത്തിൻ്റെയും ഭാവിയുടെയും സ്റ്റോക്ക് എടുക്കുന്നു. അങ്ങനെ അത് തീരുമാനങ്ങൾ എടുക്കാൻ സഹായിക്കുന്നു. മുകളിലുള്ള ഉദാഹരണം എടുക്കുക, നിങ്ങൾക്ക് ഒരു ശരിയായ സാമ്പത്തിക പദ്ധതിയുണ്ടെങ്കിൽ, നിങ്ങളുടെ മകളുടെ വിവാഹത്തിനോ നിങ്ങളുടെ കാർ വാങ്ങുന്നതിനോ നിങ്ങൾക്ക് ഒരിക്കലും ഫണ്ടിൻ്റെ കുറവുണ്ടാകില്ല.

അതിനാൽ, നിങ്ങളുടെ സാമ്പത്തിക ക്ഷേമത്തെ ബാധിക്കുന്ന തെറ്റായ തീരുമാനങ്ങളൊന്നും നിങ്ങൾ എടുക്കില്ല. അതുകൊണ്ടാണ് സാമ്പത്തിക ആസൂത്രണം വിജയത്തിൻ്റെ താക്കോൽ ആയിരിക്കുന്നത്, അത് നിങ്ങളുടെ തീരുമാനങ്ങൾക്ക് ഒരു ദിശാബോധം നൽകുന്നു.

എപ്പോഴും തയ്യാറായിരിക്കുക: നിങ്ങളുടെ ശമ്പളത്തിൻ്റെ 5% അല്ലെങ്കിൽ 10,000 രൂപ നിങ്ങൾ എല്ലാ മാസവും ലാഭിക്കുന്നു എന്ന് കരുതുക. നിങ്ങളുടെ നികുതിക്ക് ശേഷമുള്ള സമ്പാദ്യം 1 ലക്ഷം രൂപയാണെന്ന് കരുതുക. മൂന്ന് വർഷത്തിന് ശേഷം സ്വന്തമായി കാർ വാങ്ങുന്നതിനാണ് നിങ്ങൾ ഇത് മിച്ചം പിടിക്കുന്നത്. പെട്ടെന്ന് ഒരു മെഡിക്കൽ എമർജൻസി ഉണ്ടാകുകയും അത് നിങ്ങളുടെ സമ്പാദ്യം ഇല്ലാതാക്കുകയും ചെയ്താലോ? ഇത് നിങ്ങളുടെ സമ്പത്തിനെ ബാധിക്കുക മാത്രമല്ല, അങ്ങേയറ്റത്തെ സാഹചര്യത്തിൽ അതു കുറയുകയും ചെയ്യാം. നിങ്ങളുടെ ഏക മകളുടെ വിവാഹം സംബന്ധിച്ച കാര്യമെടുത്താലോ?

റിട്ടയർമെൻ്റ് ഫണ്ടിൽ നിന്ന് നമുക്ക് കുറച്ച് പണം കടം വാങ്ങാം. ഇക്കഴിഞ്ഞ വർഷങ്ങളിൽ നിങ്ങൾ ആസൂത്രണം ചെയ്തിരുന്ന ഈജിപ്തിലേക്കുള്ള യാത്ര അവിടെ അവസാനിക്കുന്നു! സാമ്പത്തിക ആസൂത്രണം ഇവിടെ നിങ്ങളുടെ രക്ഷയ്ക്ക് എത്തും. ഇത് നിങ്ങളുടെ എല്ലാ ആവശ്യങ്ങളും ലക്ഷ്യങ്ങളും കണക്കിലെടുക്കുകയും ഏതു സ്ഥിതിവിശേഷത്തിനായും ഒരുങ്ങാൻ നിങ്ങളെ സഹായിക്കുകയും ചെയ്യുന്നു.

വിഭവങ്ങളുടെ ഏറ്റവും മികച്ച ഉപയോഗം: സാമ്പത്തിക ആസൂത്രണം ഒരു സ്ട്രാറ്റജി രൂപപ്പെടുത്താനും നിങ്ങളെ സഹായിക്കുന്നു. നിങ്ങളുടെ വിഭവങ്ങൾ വ്യത്യസ്ത അസറ്റുകളിലായി വീതിക്കാൻ ഇത് നിങ്ങളെ സഹായിക്കുന്നു.

അതിനാൽ, നിങ്ങൾ നിങ്ങളുടെ പണം കൂടുതൽ വിവേകത്തോടെ ഉപയോഗിക്കുന്നു, ഇത് വിഭവങ്ങളുടെ ഏറ്റവും മികച്ച ഉപയോഗത്തിലേക്കു നയിക്കുന്നു.

മെച്ചപ്പെട്ട ജീവിത നിലവാരം: ഒരു വസ്തുനിഷ്ഠമായ സാമ്പത്തിക പദ്ധതി നിലവിലുണ്ടെങ്കിൽ, നിങ്ങൾക്ക് ഒരിക്കലും ഫണ്ടിൻ്റെ കുറവുണ്ടാകില്ല. പണലഭ്യത അപൂർവ്വമായേ ബുദ്ധിമുട്ടാകൂ. ആ മാസാവസാന ദുരിതങ്ങളോ? അവ മറന്നേക്കുക.

അങ്ങനെ, നിങ്ങളുടെ ജീവിത നിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യാതെ തന്നെ നിങ്ങളുടെ ലക്ഷ്യങ്ങൾ നിങ്ങൾക്കു നേടാനാകും.

അച്ചടക്കമുള്ള ജീവിതം: നിങ്ങൾ സമ്പാദിക്കുന്നതിനേക്കാൾ കൂടുതൽ ചെലവഴിക്കുന്നത് വളരെ സാധാരണമാണ്. ക്രെഡിറ്റ് കാർഡുകൾ, ‘ഇപ്പോൾ വാങ്ങുക, പിന്നീട് പണമടയ്ക്കുക’ സ്‌കീമുകൾ, ഇൻസ്‌റ്റാൾമെൻ്റ് സേവനങ്ങൾ തുടങ്ങി നിരവധി സൗകര്യങ്ങൾ, ധനകാര്യം അവഗണിക്കാനോ ആവശ്യത്തിലധികം ചെലവഴിക്കാനോ നിങ്ങളെ പ്രേരിപ്പിക്കുന്നു. മാസാവസാനം, നിങ്ങളുടെ മെയിൽ ബോക്സുകളിലേക്ക് ബില്ലുകൾ ഒഴുകുന്നത് തുടരുമ്പോൾ, നിങ്ങളാകെ നട്ടംതിരിയും.

കുമിഞ്ഞുകൂടുന്ന ബില്ലുകൾ സ്വന്തം വീട് എന്ന നിങ്ങളുടെ ദീർഘകാല സ്വപ്നത്തിൽ നിന്ന് നിങ്ങളെ കൂടുതൽ അകറ്റുക മാത്രമേ ചെയ്യൂ. നിങ്ങൾ നേരത്തെ ആസൂത്രണം ചെയ്യാൻ തുടങ്ങിയാൽ, പിന്നീടുള്ള ജീവിതത്തിൽ ഉടലെടുക്കുന്ന ധാരാളം സാമ്പത്തിക പ്രശ്നങ്ങൾ നിങ്ങൾക്ക് ഒഴിവാക്കാനാകും. നിങ്ങളുടെ ജീവിതത്തിൽ അച്ചടക്കം സന്നിവേശിപ്പിക്കാൻ സാമ്പത്തിക ആസൂത്രണം സഹായിക്കുന്നു.

വിദഗ്ധ ഉപദേശം: സാമ്പത്തിക ആസൂത്രണം പലപ്പോഴും ഒരു വിദഗ്ദ്ധൻ്റെ സഹായത്തോടെ നടത്തുന്നു. പ്രൊഫഷണലുകളിൽ നിന്ന് വിദഗ്ദ്ധോപദേശം തേടുന്നത് നല്ലതാണ്. അല്ലെങ്കിൽ, അത് അപര്യാപ്തമായ സാമ്പത്തിക വിവരങ്ങളിലും വിനാശകരമെന്നു തെളിയിയുന്ന തീരുമാനങ്ങളിലും എത്തിച്ചേർന്നേക്കാം. ജോലി ചെയ്യുന്ന വ്യക്തിയുടെ കാര്യത്തിൽ, റിട്ടയർമെൻ്റിനുള്ള അപര്യാപ്തമായ അല്ലെങ്കിൽ ക്രമരഹിതമായ സമ്പാദ്യം പിന്നീടുള്ള ദരിദ്രമായ ജീവിതശൈലിയിലേക്ക് നയിച്ചേക്കാം.

അതുപോലെ, ബിസിനസുകാരൻ്റെ കാര്യത്തിൽ, മോശമായി കൈകാര്യം ചെയ്യപ്പെടുന്ന നികുതി തയ്യാറാക്കൽ അപ്രതീക്ഷിത കടത്തിലും ശ്രദ്ധാപൂർവം സ്വരൂപിച്ച സമ്പത്തിൻ്റെ നഷ്ടത്തിലും കലാശിച്ചേക്കാം.

ഇപ്പോൾ നമ്മൾ സാമ്പത്തിക ആസൂത്രണം എന്താണ്, എന്തിനാണ് എന്നൊക്കെ ചർച്ചചെയ്തു, ഇനി നമുക്ക് പ്രവർത്തനത്തിലേക്ക്, അതായത് ഒരു സാമ്പത്തിക പദ്ധതി യഥാർത്ഥത്തിൽ എങ്ങനെ ഉണ്ടാക്കാം എന്നതിലേക്ക് തിരിയാം. ഒരു വ്യക്തിയുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും അനുസരിച്ച്, ഒരു സാമ്പത്തിക പദ്ധതിയിൽ വിവിധ ഘടകങ്ങൾ ഉൾക്കൊള്ളണം.

നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾ ഏറ്റവും കാര്യക്ഷമമായി നേടിയെടുക്കാൻ സഹായിക്കുന്ന എല്ലാ കാര്യങ്ങളും ഇതിൽ ഉൾപ്പെടുത്തണം. ചില കാര്യങ്ങൾക്ക് മറ്റുള്ളവയെക്കാൾ മുൻഗണന ഉണ്ടായിരിക്കാം, എന്നാൽ നിങ്ങളുടെ ലക്ഷ്യങ്ങളെ വിദൂരമായി പോലും ബാധിക്കുന്ന എന്തും പരിഗണിക്കണം.

ഒരു സാമ്പത്തിക പദ്ധതി ഓരോ വ്യക്തിക്കും വ്യത്യസ്തമാണ്, കാരണം ഒരാൾക്കു പ്രധാനപ്പെട്ടത് മറ്റുള്ളവർക്കു പ്രധാനമായിരിക്കില്ല.
എന്നിരുന്നാലും, വിശാലമായി പറഞ്ഞാൽ, അതിൽ ഇനിപ്പറയുന്ന പ്രവർത്തനങ്ങൾ ഉൾപ്പെടുത്തണമെന്ന് നമുക്ക് പറയാവുന്നതാണ്:

നിലവിലുള്ളത് വിലയിരുത്തൽ: ആസൂത്രണത്തിൻ്റെ ഈ ഭാഗം നിലവിൽ നിങ്ങളുടെ ഉടമസ്ഥതയിലുള്ള എല്ലാ ആസ്തികളുടെയും വിഭവങ്ങളുടെയും സ്റ്റോക്ക് എടുക്കേണ്ടതാണ്. നിങ്ങളുടെ നിലവിലെ സാമ്പത്തിക സ്ഥിതി മനസ്സിലാക്കാൻ ഇതു നിങ്ങളെ സഹായിക്കുന്നു. സാമ്പത്തിക ആസൂത്രണം നടത്തുമ്പോൾ ചെയ്യേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യമാണിത്.

ഇത് പ്രാരംഭ പോയിൻ്റായതിനാൽ, നിലവിലെ സാഹചര്യം വിലയിരുത്തുമ്പോൾ അതീവ ശ്രദ്ധ പുലർത്തണം.

ലക്ഷ്യങ്ങൾ വെക്കുക: ഇപ്പോൾ നിങ്ങൾക്ക് ആരംഭ പോയിൻ്റുണ്ട്, നിങ്ങളുടെ അന്തിമ പോയിൻ്റ് കണ്ടെത്തുക – അതായത് നിങ്ങളുടെ ലക്ഷ്യങ്ങൾ വെക്കുക. ഇത് നിങ്ങളുടെ തന്ത്രങ്ങളിലും നിക്ഷേപങ്ങളിലും നിങ്ങൾ പ്രതീക്ഷിക്കുന്ന റിട്ടേൺ, അതുപോലെ നിങ്ങൾ ഏറ്റെടുക്കാൻ തയ്യാറുള്ള റിസ്‌ക് എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കണം. അതായത്, ഒരു സാമ്പത്തിക പദ്ധതിക്ക് വ്യത്യസ്ത കാലയളവുകളുള്ള ഒന്നിലധികം ലക്ഷ്യങ്ങൾ ഉൾക്കൊള്ളാൻ കഴിയുമെന്ന് ഓർക്കുക.

ഉദാഹരണത്തിന്, നിങ്ങളുടെ ഹ്രസ്വകാല ലക്ഷ്യം ഒരു കാർ വാങ്ങുകയോ ഒരു മാസത്തെ യൂറോപ്പ് യാത്ര നടത്തുകയോ ചെയ്യുക എന്നതായിരിക്കാം, എന്നാൽ നിങ്ങളുടെ ദീർഘകാല ലക്ഷ്യം 100 കോടി രൂപയുടെ റിട്ടയർമെൻ്റ് കോർപ്പസ് ഉണ്ടായിരിക്കുക എന്നതായിരിക്കാം. എന്നാൽ, യാഥാർത്ഥ്യബോധമുള്ളവരായിരിക്കുക. ഒട്ടും എത്തിപ്പിടിക്കാനാകാത്ത ഒരു ലക്ഷ്യവും ഉണ്ടായിരിക്കരുത്.

നിങ്ങളുടെ നിലവിലെ സാഹചര്യത്തിൻ്റെയും ഭാവിയിൽ ആഗ്രഹിക്കുന്ന സാഹചര്യങ്ങളുടെയും അടിസ്ഥാനത്തിൽ നിങ്ങളുടെ ലക്ഷ്യങ്ങൾ രൂപകൽപ്പന ചെയ്യുക. ഒന്നിലധികം ലക്ഷ്യങ്ങൾ ഉണ്ടാകാമെന്നതിനാൽ, മുൻഗണനാക്രമം ഉണ്ടാക്കുന്നതും പ്രധാനമാണ്. സമയം, അടിയന്തിരത, പ്രാധാന്യം എന്നിവയുടെ അടിസ്ഥാനത്തിൽ ഇത് ചെയ്യാൻ കഴിയും.

തടസ്സങ്ങൾ നിർണ്ണയിക്കുന്നു: എല്ലാവർക്കും എന്തെങ്കിലുമൊക്കെ പരിമിതികളുണ്ട്. കുടുംബപരമായ ഉത്തരവാദിത്തങ്ങൾ, ആക്സസ് ഇല്ലായ്മ, സർക്കാർ നിയന്ത്രണങ്ങൾ തുടങ്ങിയവ നിമിത്തമായിരിക്കാം ഇവ.

നിങ്ങളുടെ സാമ്പത്തിക പദ്ധതി രൂപീകരിക്കുമ്പോൾ ഇവ പരിഗണിക്കേണ്ടതുണ്ട്. നികുതികൾ, നിയമസാധുതകൾ, സമയ ചക്രവാളം, പണലഭ്യത, അപകടസാധ്യത, ബാധ്യതകൾ തുടങ്ങിയ സാമ്പത്തിക ആസൂത്രണ മേഖലകളിലെ തടസ്സങ്ങൾ നിർണ്ണയിക്കുക. ഓരോ വ്യക്തിയ്ക്കും വ്യത്യസ്‌തമായിരുന്നേക്കാവുന്ന അതുല്യമായ സാഹചര്യങ്ങളും കണക്കിലെടുക്കേണ്ടത് ഉണ്ടായിരിക്കാം.

ഉദാഹരണത്തിന്, ധാർമ്മിക കാരണങ്ങളാൽ പുകയിലയോ മദ്യമോ നിർമ്മിക്കുന്ന കമ്പനികൾ ഒഴിവാക്കാൻ നിങ്ങൾ ആഗ്രഹിച്ചേക്കാം. ഇത് അതുല്യമായ ഒരു തടസ്സമാണ്. എന്നാൽ, ഒരു പദ്ധതി രൂപപ്പെടുത്തുന്നതിന് മുമ്പ് ഇത് കണക്കിലെടുക്കണം.

ഉചിതമായ പദ്ധതിയും സ്ട്രാറ്റജിയും നിർണ്ണയിക്കുന്നു: ലക്ഷ്യങ്ങളും പരിമിതികളും വിശകലനം ചെയ്ത ശേഷം, വിവിധ ബദൽ സ്ട്രാറ്റജികൾ രൂപകൽപ്പന ചെയ്യുന്നു. ഇവ താരതമ്യം ചെയ്ത് ഓരോ പദ്ധതിയുടെയും ഗുണദോഷങ്ങൾ കണ്ടെത്തുക.

ഏറ്റവും കാര്യക്ഷമമായ രീതിയിൽ ലക്ഷ്യങ്ങൾ കൈവരിക്കുന്ന മികച്ച പദ്ധതി തിരഞ്ഞെടുക്കണം.

പദ്ധതി ക്രമീകരിക്കുകയും പരിഷ്കരിക്കുകയും ചെയ്യൽ: പദ്ധതി വിലയിരുത്തിയ ശേഷം, ഒരു മാറ്റം ആവശ്യമാണെങ്കിൽ, നിങ്ങളുടെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് പദ്ധതി മാറ്റണം. ഉചിതമായ പരിഷ്കാരങ്ങൾ തികച്ചും അനിവാര്യമാണ്.

ഉചിതമായ പരിഷ്കാരങ്ങൾ തികച്ചും അനിവാര്യമാണ്.

പദ്ധതി പതിവായി വിലയിരുത്തൽ: ഒരു സാമ്പത്തിക ആസൂത്രണം ഒരു ചലനാത്മക പ്രക്രിയയാണ്, നിശ്ചലമായ ഒന്നല്ല. വ്യക്തിഗത സാഹചര്യങ്ങൾ മാറിക്കൊണ്ടിരിക്കുന്നതാണ് ഇതിനു കാരണം. ഉദാഹരണത്തിന്, 10 വർഷം മുമ്പ് നിങ്ങൾ പദ്ധതി തയ്യാറാക്കിയപ്പോൾ, നിങ്ങൾക്ക് പ്രതിമാസ വായ്പ ബാധ്യതകളൊന്നും ഉണ്ടായിരുന്നില്ല. ഇന്ന് തവണകളായി മാത്രം ഏകദേശം 40,000 രൂപ ചിലവഴിക്കേണ്ടി വരുന്നു.

നിങ്ങളുടെ പണലഭ്യത സംബന്ധിച്ച തടസ്സങ്ങളിലും ആവശ്യകതകളിലും ഇത് മാറ്റം വരുത്തുന്നു. ഇക്കാരണത്താൽ, നിങ്ങളുടെ സാമ്പത്തിക പദ്ധതി സമയബന്ധിതമായി വിലയിരുത്തണം.

കടപ്പാട്: കൊട്ടക് സെക്യൂരിറ്റീസ്
ഉറവിടം:https://www.kotaksecurities.com/

ഞങ്ങളുടെ വാർത്താക്കുറിപ്പുകൾ സബ്സ്ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകളും അപ്‌ഡേറ്റുകളും ലഭിക്കുന്നതിന് ഇന്നുതന്നെ സൈൻ അപ്പ് ചെയ്യുക
 ജനപ്രിയ ഗവേഷണം: എൻ.സി.എഫ്.ഇ, ടെൻഡർ, ഫെപ
Skip to content