“നിങ്ങൾക്ക് ഒരു ചോയിസ് ഇല്ലാത്തപ്പോഴേ നിങ്ങൾ ശക്തനാകൂ” എന്ന് പറയപ്പെടുന്നു. നിതാബെൻ മക്വാനയ്ക്കും ഇതേ അനുഭവം ഉണ്ടായത് ഇങ്ങനെയാണ്.
നിതാബെൻ, ദൈനംദിന വീട്ടുജോലികൾ നോക്കുകയും കുട്ടികളെ പരിപാലിക്കുകയും ചെയ്യുന്ന ഒരു സാധാരണ വീട്ടമ്മയാണ്. അവരുടെ ഭർത്താവ് ദുബായിലെ ഒരു കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു, ആ സാധാരണ ഇടത്തരം കുടുംബത്തിന് ജീവിതം നല്ലതായിരുന്നു. ബില്ലുകൾക്കും പലചരക്ക് സാധനങ്ങൾക്കുമായി ഉപയോഗിക്കാനുള്ള പണം അവരുടെ ഭർത്താവ് അയച്ചുകൊടുത്തിരുന്നു. അവരുടെയും കുട്ടികളുടെയും പേരിൽ കുറച്ച് സ്ഥിര നിക്ഷേപങ്ങൾ ഉണ്ടായിരുന്നു. അവർ എഴുതുന്നു,
“ഒരു നിർഭാഗ്യകരമായ ദിവസം, എൻ്റെ ഭർത്താവ് ദുബായിൽ ഒരു അപകടത്തിൽ മരിച്ചപ്പോൾ എൻ്റെ ലോകം തകർന്നടിഞ്ഞു. ഹേതാൻഷ്, നിഷാന്ത് എന്നീ 2 കുട്ടികളുമായി ഞാൻ തനിച്ചായി. ഒരു ധനകാര്യ സ്ഥാപനത്തിലും പോയിട്ടില്ലാത്ത ഒരാൾക്ക് എല്ലാ സാമ്പത്തികവും ഒന്നിച്ചാക്കാൻ ഓഫീസുകൾ കൈയറിയിറങ്ങുന്നത് ബുദ്ധിമുട്ടായിരുന്നു. സാമ്പത്തിക സാക്ഷരത ഇല്ലാത്ത ഞാൻ എൻ്റെ കുട്ടികളുടെ ഭാവിയെക്കുറിച്ച് ആകുലചിത്തയും ഉത്കണ്ഠാകുലയും ആയിരുന്നു.
ഒരിക്കൽ എൻ.സി.എഫ്.ഇ യുടെ സാമ്പത്തിക വിദ്യാഭ്യാസ പരിപാടികളിലൊന്നിൽ പങ്കെടുക്കാൻ എനിക്ക് അവസരം ലഭിച്ചു. പ്രോഗ്രാമിന് ശേഷം, എനിക്ക് പ്രതീക്ഷയുടെ ഒരു കിരണവും സാമ്പത്തിക അറിവ് നേടാനുള്ള ശക്തമായ ഇച്ഛാശക്തിയും തോന്നി. സ്വർണം, ഇക്വിറ്റി, മ്യൂച്വൽ ഫണ്ട് തുടങ്ങിയ വിവിധ അസറ്റ് ക്ലാസുകളെ കുറിച്ച് ഞാൻ മനസ്സിലാക്കി. സാമ്പത്തിക ആസൂത്രണം പഠിച്ചാണ് ഞാനിപ്പോൾ പണം കൈകാര്യം ചെയ്യുന്നത്, അനാവശ്യമായവ നീക്കി, സേവിംഗിനെക്കാൾ നിക്ഷേപിക്കുന്നതിന് പ്രാധാന്യം നൽകിക്കൊണ്ട് ഞാൻ പണം കൈകാര്യം ചെയ്യുന്നു. ടൈലറിംഗ് ജോലികൾ തുടങ്ങിയ ഞാൻ സാമ്പത്തിക ആസൂത്രണത്തിൻ്റെ പാതയിലാണ്. സാധാരണക്കാരൻ്റെ പടിവാതിൽക്കൽ സാമ്പത്തിക സാക്ഷരത എത്തിക്കുന്നതിനുള്ള എൻ.സി.എഫ്.ഇ യുടെ ശ്രമങ്ങളെ ഞാൻ ആത്മാർത്ഥമായി അഭിനന്ദിക്കുന്നു, അതുകൊണ്ടാണ് ഇതൊക്കെ സാധ്യമായത്.