പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ
സാമ്പത്തിക സാക്ഷരത
സാമ്പത്തിക വിദ്യാഭ്യാസ പ്രക്രിയയുടെ ഫലമായസാമ്പത്തിക സാക്ഷരത, സാമ്പത്തിക സേവനങ്ങളെയും ഉൽപ്പന്നങ്ങളെയും കുറിച്ച് ബോധ്യത്തോടെയുള്ള തീരുമാനങ്ങൾ എടുക്കാൻ സാമ്പത്തിക സേവനങ്ങളുടെ ഉപയോക്താക്കളെ പ്രാപ്തരാക്കുന്നു. സമഗ്രമായ സാമ്പത്തിക ഉൾപ്പെടുത്തലിൻ്റെ നേട്ടം ഉറപ്പാക്കുന്നതിനുള്ള ആദ്യപടിയായി സാമ്പത്തിക സാക്ഷരതയെ വീക്ഷിക്കാം . സാമ്പത്തിക ഉൾപ്പെടുത്തൽ ഒരു അനിവാര്യതയാണ്, വികസനത്തിൻ്റെ ഫലങ്ങൾ സമൂഹത്തിൻ്റെ എല്ലാ തട്ടുകളിലേക്കും എളുപ്പത്തിൽ ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കാൻ അതിന് മുൻഗണന നൽകേണ്ടതുണ്ട്. ആ അർത്ഥത്തിൽ, സാമ്പത്തിക സാക്ഷരത സാമ്പത്തിക ഉൾപ്പെടുത്തൽ, സാമ്പത്തിക വികസനം, സാമ്പത്തിക സ്ഥിരത, ആത്യന്തികമായി വ്യക്തികളുടെ സാമ്പത്തിക ക്ഷേമം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു പ്രധാന അനുബന്ധമായി കണക്കാക്കപ്പെടുന്നു.
ഈ സാമ്പത്തിക വിദ്യാഭ്യാസ ഹാൻഡ്ബുക്കിൽ വിവിധ വിഷയങ്ങൾ അടങ്ങിയിരിക്കുന്നു, അത് സമൂഹത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരും കാര്യമായ സേവനം ലഭിക്കാത്തവരുമായ വിഭാഗങ്ങളിൽ ആത്മവിശ്വാസം ജനിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള സാമ്പത്തിക അവബോധം സൃഷ്ടിക്കുന്നു. ഈ ഹാൻഡ്ബു്ക്ക് വായനക്കാരനെ
സാമ്പത്തിക സേവനങ്ങളും ഉൽപ്പന്നങ്ങളും കൂടുതൽ ഫലപ്രദമായി ഉപയോഗിക്കാൻ പ്രാപ്തനാക്കുന്നു, അതുവഴി ഔപചാരിക സാമ്പത്തിക മേഖല നൽകുന്ന സാമ്പത്തിക സേവനങ്ങൾ പരമാവധി ഉപയോഗിക്കാൻ അത് കൂടുതൽ ആളുകളെ പ്രാപ്തരാക്കുന്നു.
അടിസ്ഥാന സേവിംഗ്സ് ബാങ്ക് അക്കൗണ്ട്, ആവശ്യം അടിസ്ഥാനമാക്കിയുള്ള ക്രെഡിറ്റ്, പണമയയ്ക്കൽ സൗകര്യം, നിക്ഷേപ ഓപ്ഷനുകൾ, ഇൻഷുറൻസ്, പെൻഷൻ തുടങ്ങിയ വിവിധ തരത്തിലുള്ള സാമ്പത്തിക ഉൽപന്നങ്ങളും സേവനങ്ങളും പൂർണ്ണമായി മനസ്സിലാക്കാനും ആക്സസ് ചെയ്യാനും ഈ ഹാൻഡ്ബുക്കിലെ ഉള്ളടക്കം ജനസംഖ്യയിലെ കാര്യമായ സേവനം ലഭിക്കാത്ത വിഭാഗങ്ങളെ പ്രാപ്തരാക്കും. സാങ്കേതിക കണ്ടുപിടിത്തങ്ങളുടെ കുതിച്ചുചാട്ടവും അതിന്റ ഫലമായുള്ള നമ്മുടെ ജീവിതത്തിലെ സാങ്കേതികവിദ്യയുടെ നുഴഞ്ഞുകയറ്റവും വേരോട്ടവും നിമിത്തം ഡിജിറ്റലൈസേഷനിൽ നിന്ന് സാമ്പത്തിക സേവനങ്ങളെ വേർപെടുത്താൻ പ്രയാസമാണ് ഈ ഹാൻഡ്ബുക്ക് ഡിജിറ്റൽ ഫിനാൻഷ്യൽ സേവനങ്ങളുടെ ലോകം പരിചയപ്പെടുത്തുന്നു. ഇന്ത്യൻ സർക്കാർ നൽകുന്ന വിവിധ സാമൂഹിക സുരക്ഷാ പദ്ധതികളുടെയും മറ്റ് സാമ്പത്തിക പദ്ധതികളുടെയും കാര്യത്തിൽ ഈ ഹാൻഡ്ബുക്ക് വായനക്കാരെ വഴിനയിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
സാമ്പത്തിക വിദ്യാഭ്യാസ വർക്ക്ബുക്ക് ഇംഗ്ലീഷിലോ മറ്റ് പ്രാദേശിക ഭാഷകളിലോ ഡൗൺലോഡ് ചെയ്യാൻ ദയവായി ഇവിടം സന്ദർശിക്കുക