Color Mode Toggle
Insurance awareness quiz (BimaGyaan)

ഇത് പ്രോത്സാഹിപ്പിക്കുന്നത്:
Image 1 Image 2 Image 3 Image 4
ജനപ്രിയ തിരയലുകൾ: എൻ സി എഫ് ഐ, ടെൻഡർ, എഫ് ഇ പി എ

പ്രൊമോട്ട് ചെയ്തു:

ജാക്കീർ ഹുസൈൻ

[breadcrumbs]

- ജാക്കീർ ഹുസൈൻ

അസം

ചെറിയ ചുവടു വെയ്പ്പുകളിലൂടെ വലിയ ദർശനങ്ങൾ സാക്ഷാത്കരിക്കപ്പെടുന്നു

എൻ.സി.എഫ്.ഇ നടത്തിയ 25/09/2021-ലെ സാമ്പത്തിക വിദ്യാഭ്യാസ പരിപാടിയിൽ ഞാൻ വളരെ ആത്മാർത്ഥമായി പങ്കെടുക്കുകയും സെഷൻ്റെ തുടക്കം മുതൽ അവസാനം വരെ റിസോഴ്‌സ് പേഴ്‌സണിൻ്റെ ഉപദേശങ്ങൾ ശ്രദ്ധാപൂർവ്വം ശ്രദ്ധിക്കുകയും ചെയ്തു.

എൻ.സി.എഫ്.ഇ നടത്തുന്ന എഫ്.ഇ പ്രോഗ്രാമിൻ്റെ സ്വാധീനം വളരെ വലുതാണ്, അത് അളക്കാൻ കഴിയില്ല, ഇത്രയും മനോഹരമായി തയ്യാറാക്കിയ ഒരു പ്രോഗ്രാമിൽ ഞാൻ ഒരിക്കലും പങ്കെടുത്തിട്ടില്ലെന്ന് പറയുന്നതിൽ ഞാൻ അഭിമാനിക്കുന്നു. ഒരു ടാക്സി ഡ്രൈവറായ എനിക്ക് ഇപ്പോൾ എൻ്റെ ദൈനംദിന വരുമാനം കൊണ്ട് കുടുംബ ബജറ്റ്, സമ്പാദ്യം, നിക്ഷേപം, റിട്ടയർമെൻ്റ് ആസൂത്രണം തുടങ്ങിയ വിഷയങ്ങൾ സന്തോഷത്തോടെ പരിശീലിക്കാം.

പരിപാടിയിൽ പങ്കെടുത്ത ശേഷം ഞാൻ ഗുട്ക്കയും പാൻ മസാലയും വെറ്റിലയും കഴിക്കില്ലെന്നും സിഗാറുകൾ ഉപേക്ഷിക്കാനും പ്രതിജ്ഞയെടുത്തു, ഞാൻ പ്രതിദിനം 100 മുതൽ 150 വരെ രൂപ അതിനായി കളഞ്ഞിരുന്നു. ഇപ്പോൾ ഞാൻ ഈ പണം ലാഭിക്കുകയും പോസ്റ്റ് ഓഫീസിലെ ആവർത്തന അക്കൗണ്ടിൽ മാസം തോറും നിക്ഷേപിക്കുകയും ചെയ്യുന്നു. പൊതുവെ പറഞ്ഞാൽ, ഞാൻ സ്ഥിര വരുമാനത്തിൻ്റെ 20% ലാഭിക്കുകയും അത് നിക്ഷേപിക്കുകയും ചെയ്യുന്നു. എൻ്റെ കുടുംബാംഗങ്ങൾക്കായി നിലവിൽ എനിക്ക് മൂന്ന് ലൈഫ് ഇൻഷുറൻസ് പോളിസികൾ ഉണ്ട്, കൂടാതെ പി.എം.ജെ.ജെ.ബി.വൈ സബ്‌സ്‌ക്രൈബ് ചെയ്‌തിട്ടുണ്ട്. വ്യത്യസ്ത വരുമാന സ്രോതസ്സുകൾ വളരെ അത്യാവശ്യമാണെന്ന് ഞാൻ മനസ്സിലാക്കി, അതുകൊണ്ട് ഞാൻ 1.5 ഏക്കർ സ്ഥലത്ത് കമുക് നട്ടുപിടിപ്പിച്ചു, ഇത് ഭാവിയിൽ 3 ലക്ഷം രൂപ വാർഷിക വരുമാനം നൽകും.

അവസാനമായി എൻ.സി.എഫ്.ഇ യോട് എൻ്റെ നന്ദി അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, എനിക്ക് ഔപചാരിക വിദ്യാഭ്യാസം ഇല്ലെങ്കിലും നിക്ഷേപത്തിൻ്റെ മൂന്ന് ആധാര ശിലകളായ സുരക്ഷിതം, ലിക്വിഡിറ്റി, വരുമാനം എന്നിവ മനസ്സിലാക്കാൻ അവർ എന്നെ സഹായിച്ചു. തൽഫലമായി, ഞാൻ പണമിടപാടുകാരിൽ നിന്ന് ഉയർന്ന പലിശ നിരക്കിൽ വായ്പയെടുക്കുകയോ എൻ്റെ പ്രദേശത്ത് ഏളുപ്പം ലഭ്യമായ തട്ടിപ്പ് സ്കീമുകൾക്കോ ഒറ്റപ്പെട്ട വ്യക്തികൾക്കോ പിന്നാലെ പോകുകയോ ചെയ്യുന്നില്ല. എൻ്റെ സഹ ഗ്രാമീണർ എന്നെ സമ്പാദ്യത്തിൽ മുന്നിട്ടുനിൽക്കുന്ന ഒരാളായി കാണുകയും പതിവായി എന്റെ മാർഗ്ഗനിർദ്ദേശം തേടുകയും ചെയ്യുന്നു.

ഞങ്ങളുടെ വാർത്താക്കുറിപ്പുകൾ സബ്സ്ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകളും അപ്‌ഡേറ്റുകളും ലഭിക്കുന്നതിന് ഇന്നുതന്നെ സൈൻ അപ്പ് ചെയ്യുക
 ജനപ്രിയ ഗവേഷണം: എൻ.സി.എഫ്.ഇ, ടെൻഡർ, ഫെപ
Skip to content